Image

ഉള്ളത് പ­റ­യു­ക­യാ­ണ്... (പകല്‍കിനാവ്: ജോര്‍­ജ് തു­മ്പ­യില്‍)

Published on 02 October, 2016
ഉള്ളത് പ­റ­യു­ക­യാ­ണ്... (പകല്‍കിനാവ്: ജോര്‍­ജ് തു­മ്പ­യില്‍)
ഞാനൊ­രു പാര്‍­ട്ടി­ക്കാ­ര­ന്റെയും ആളല്ല. നിര്‍­ബ­ന്ധ­മായും വോ­ട്ട് ചെ­യ്യു­ന്ന ഒ­രു സാ­ധാ­ര­ണ പൗ­രന്‍ മാ­ത്രം. അ­തു കൊ­ണ്ട് തന്നെ, ആ­രോടും ഒ­രു കൂറും പു­ലര്‍­ത്താ­തെ­ ഉ­ള്ള കാര്യം പ­റ­യാന്‍ പ­റ്റും. ഉള്ള­തു പ­റ­ഞ്ഞാല്‍ ഉ­റിയും ചി­രിക്കും എ­ന്നാ­ണ­ല്ലോ? ഉള്ള­തു പ­റ­യട്ടെ, ട്രം­പി­ന്റെ ഗു­ലാന്‍ കീ­റി പോ­യ കാ­ഴ്­ച­യാ­ണ് ടി­വി­യില്‍ കാ­ണാ­നാ­യത്.

ഹില­രി ഒ­രു സ്­ത്രീ­യാണ്. ആ മാന്യ­ത ട്രം­പ് എ­ന്ന മ­നു­ഷ്യന്‍ നല്‍കിയോ എ­ന്നു സം­ശയം. മൈ­ക്രോ­ഫോ­ണി­നെ കു­റ്റ­പ്പെ­ടു­ത്തി, വാ­യില്‍ തോ­ന്നിയ­ത് കോത­ക്ക് പാ­ട്ട് എ­ന്നു വ­രു­ത്തി വിവ­ര­ദോ­ഷം വ­ച്ചു വി­ള­മ്പു­ന്ന ഒ­രാ­ളെ­ന്നെ സാ­ക്ഷാല്‍ ട്രം­പി­നെ­ക്കു­റി­ച്ച് തോ­ന്നി­യുള്ളു. ഇ­ത് അ­മേ­രി­ക്കന്‍ തെ­ര­ഞ്ഞെ­ടു­പ്പ് ഗോ­ദ­യാ­ണെ­ന്നോ, ഇ­വി­ടെ എ­ന്തൊ­ക്കെ വ­ച്ചു വി­ള­മ്പ­ണ­മെന്നോ എ­ന്നൊന്നും അ­റി­യാ­ത്തയാ­ളൊ­ന്നു­മല്ല ട്രംപ്. പ­ക്ഷേ, ഹി­ല­രി­യെ മു­ന്നില്‍ ക­ണ്ട­പ്പോള്‍ അ­ദ്ദേ­ഹം എല്ലാം മ­റന്നു. വി­ദ്വേ­ഷം മാത്രം മു­ന്നില്‍ വ­ച്ച് മു­ന വ­ച്ച് പ­ലതും പ­റ­ഞ്ഞു, അം­ഗ്യ­വി­ക്ഷേ­പ­ങ്ങള്‍ പ­ലതും അ­രോ­ച­ക­മായി. അ­മേ­രി­ക്കന്‍ തെ­ര­ഞ്ഞെ­ടു­പ്പ് ച­രി­ത്ര­ത്തി­ലെ ത­ന്നെ മോ­ശ­പ്പെ­ട്ട ഒ­രു ഡി­ബേ­റ്റിനാണോ ഇ­ത് വേ­ദി­യാ­യ­തെ­ന്നു തോ­ന്നി­പ്പി­ക്കു­ന്ന പ­രി­പാ­ടി­യാ­യി പോയി. ഉള്ള­തു പ­റ­യട്ടെ, ന­മ്മു­ടെ നാ­ട്ടിലെ­യൊ­ക്കെ ക­വ­ല­പ്ര­സം­ഗ­ത്തി­ന്റെ നി­ല­യി­ലേക്ക് ഈ പ­രി­പാ­ടി അ­ധഃ­പ­തി­ച്ചു എ­ന്നു പ­റ­യു­ന്ന­താവും ശരി.

ഹി­ല­രി­യു­ടെ ശ­രീ­ര­ത്തെയും സൗ­ന്ദ­ര്യ­ത്തെയും ഹിം­സി­ച്ചു കൊ­ണ്ടാ­ണ് ട്രം­പ് പ­റഞ്ഞ­തു കേ­ട്ട­പ്പോള്‍ പു­രു­ഷ­നാ­യി ഞാന്‍ പോലും നാ­ണി­ച്ചു പോയി. അ­മേ­രി­ക്കന്‍ തെ­ര­ഞ്ഞെ­ടു­പ്പില്‍ വി­ഷയ­ങ്ങ­ളൊ­ന്നു­മില്ലാ­തെ ഡൊ­ണാള്‍­ഡ് ട്രം­പ് എ­ന്ന മാ­ന്യന്‍ വി­യര്‍­ത്തു പോ­യ സ്ഥി­തി വി­ശേഷം. കു­റ­ഞ്ഞ­ത് 50 ത­വ­ണ­യെ­ങ്കിലും സം­വാ­ദ­ത്തി­നി­ടി­യല്‍ ഹി­ല­രി­യെ ട്രം­പ് ത­ട­സ്സ­പ്പെ­ടു­ത്താന്‍ ശ്ര­മിച്ചു. മോ­ഡ­റേ­റ്റര്‍ ലെ­സ്­റ്റര്‍ ഹോള്‍­ട്ടി­ന്റെ ഇ­ട­പെ­ട­ലി­നെ­യും ട്രം­പ് ശ­ബ്ദ­മു­യര്‍­ത്തി ത­രം­താ­ഴ്­ത്താന്‍ നോക്കി. സ്വ­യം നി­യ­ന്ത്രി­ക്കാന്‍ ട്രം­പ് ശ്ര­മി­ച്ച­തു­മില്ല, അ­ദ്ദേ­ഹത്തി­നൊ­ട്ട് ക­ഴി­ഞ്ഞ­തു­മില്ല. പ­ഴ­യ നു­ണ­കള്‍ ത­ന്നെ ത­ട്ടി­വി­ട്ട് സയ­മം ക­ള­യു­ന്ന ട്രം­പി­നെ ക­ണ്ട­പ്പോള്‍ വാ­സ്­ത­വ­ത്തില്‍ സ­ഹ­താ­പം തോന്നി. എ­നി­ക്ക് മാ­ത്രമല്ല, അ­മേ­രി­ക്ക­യി­ലെ വോ­ട്ട് അ­വ­കാ­ശ­മു­ള്ള മി­ത­വാ­ദി­കളായ പ­ലര്‍ക്കും ഇ­തു ത­ന്നെ­യാ­യി­രിക്ക­ണം തോ­ന്നി­യത്. പ്രച­ര­ണ റാ­ലി­ക­ളി­ലെ ജ­ന­സാ­ഗര­ത്തെ നോ­ക്കി സം­സാ­രി­ക്കുന്ന­തു പോ­ലെ­യല്ലോ അ­മേ­രി­ക്കന്‍ ജ­നത­യെ മു­ഴു­വന്‍ അ­ഭിസം­ബോ­ധ­ന ചെ­യ്­തു ന­ട­ത്തു­ന്ന ടി­വി ഡി­ബേ­റ്റില്‍ കാ­ണി­ക്കേ­ണ്ടത്. എ­ന്നാല്‍, ട്രം­പ് ആ മാ­ന്യ­മാ­യ കീ­ഴ് വ­ഴക്ക­ങ്ങ­ളൊന്നും ന­ട­ത്തി­യില്ല. ക­വ­ല­യാ­യാലും വീ­ട്ടി­ന­ക­ത്താ­യാലും താന്‍ ട്രം­പ് ത­ന്നെ­യാ­ണെ­ന്നു അ­ദ്ദേ­ഹം തെ­ളി­യിച്ചു. അ­തു അ­മേ­രി­ക്ക­ക്കാര്‍ മാ­ത്രമല്ല, മാ­ലോ­കര്‍ മു­ഴു­വന്‍ കാ­ണു­കയും ചെ­യ്തു. അ­തില്‍ തെല്ലും ട്രം­പ് ല­ജ്ജി­ക്കു­ന്നു­ണ്ടാ­വില്ല, കാ­രണം, താന്‍ ചെ­യ്ത­ത് വീ­ര­ശൂ­ര­പ­രാ­ക്ര­മം ത­ന്നെ­യാ­യി­രു­ന്നു­വെ­ന്നു ത­ന്നെ­യാ­ണ് ഇ­പ്പോഴും അ­ദ്ദേ­ഹം ധ­രി­ച്ചു­വ­ച്ചി­രി­ക്കു­ന്നത്. രാ­ജാ­വ് ന­ഗ്ന­നാ­ണെ­ന്നു പ­റ­യാന്‍ ട്രം­പി­ന്റെ കൂ­ടെ­യു­ള്ള­വര്‍­ക്ക് ധൈര്യം പോ­രെ­ന്നു വേ­ണാന്‍ പ­റ­യാന്‍.

റ­ഷ്യന്‍ സൈ­ബര്‍ ആ­ക്ര­മ­ണ­ത്തെ­ക്കു­റി­ച്ചോ, ചൈ­ന­ മൂന്നാം ലോ­ക രാ­ജ്യങ്ങ­ളെ കൂ­ട്ടു­പി­ടി­ച്ചു വാ­ണി­ജ്യ­ത­ന്ത്ര­ങ്ങ­ളു­ടെ ഭാ­ഗ­മാ­യി ന­ട­ത്തുന്ന പാ­രി­സ്ഥിതി­ക പ്ര­ത്യാ­ഘാ­ത­ങ്ങ­ളെ­ക്കു­റി­ച്ചൊന്നും ട്രം­പി­നെ ആ­വേ­ശ­ഭ­രി­തമാ­യ മ­റുപ­ടി ഉ­ണ്ടാ­യി­രു­ന്നില്ല. എ­ന്നാല്‍ ഹി­ല­രി വ­ള­രെ ത­ന്മ­യ­ത്വ­ത്തോ­ടെ കാ­ര്യങ്ങ­ളെ കാ­ണു­കയും ചെ­യ്തു.

മ­റുപ­ടി മു­ട്ടു­മ്പോള്‍ ഉ­ച്ച ഉ­യര്‍­ത്തി സം­സാ­രി­ച്ച് ജ­യി­ക്കാന്‍ ശ്ര­മി­ക്കു­ന്ന നാ­ട്ടിന്‍­പു­റ­ത്തു­കാ­രാ­യ മ­ദ്യ­പാ­നി­ക­ളെ­യാ­ണ് ട്രം­പി­ന്റെ വാ­ദ­ങ്ങള്‍ അ­നു­സ്­മ­രി­പ്പി­ച്ചത്. ഹില­രി തെ­റ്റു­കള്‍ ഏ­റ്റു­പ­റ­യാന്‍ സ­ന്മന­സ്സ് കാ­ണി­ച്ച­പ്പോള്‍ ട്രം­പ് അ­ത് തെ­റ്റാ­ണെ­ന്നു പോലും സ­മ്മ­തി­ക്കാന്‍ ത­യ്യാ­റാ­യില്ല. ത­ന്നെ­യു­മല്ല ക­ടു­ത്ത സ്­ത്രീ­വി­ദ്വേഷി, അ­രാ­ജ­ക­വാദി, കു­ടി­യേ­റ്റ­ക്കാര്‍­ക്കെ­തി­രേ­യു­ള്ള കാര്‍­ക്ക­ശ്യ­ത, അ­മേ­രി­ക്കന്‍ സാ­മ്പത്തി­ക വി­ജ­യ­ത്തി­നു വേ­ണ്ടി മ­റ്റു രാ­ജ്യ­ങ്ങ­ളോ­ടു­ള്ള നി­ല­പാ­ടു­കള്‍ ക­ടു­പ്പിക്കു­ക തുട­ങ്ങി സ്വ­ച്ഛ­ന്ദ­മാ­യതും മേ­ധ്വാ­വി­ത്വ­ര­ഹി­ത­വു­മാ­യി ഒ­രു അ­മേ­രി­ക്ക സ്വ­പ്‌­നം കാ­ണു­ന്ന­വ­ര്‍­ക്ക് ട്രം­പ് താന്‍ ഒ­രി­ക്കലും ഒ­രു മാ­ന്യ­ന്റെ മു­ഖ­പ­ട­മ­ണി­യാന്‍ ഉ­ദ്ദേ­ശി­ക്കു­ന്നി­ല്ലെ­ന്ന വ്യ­ക്തമാ­യ സൂ­ച­ന നല്‍­കി­യാ­ണ് സം­വാ­ദം അ­വ­സാ­നി­പ്പി­ച്ചത്. ഉ­ച്ച­ത്തില്‍ സം­സാ­രി­ക്കാന്‍ കാ­ര­ണ­ം മൈ­ക്രോ­ഫോ­ണി­ന്റെ കു­റ്റം കൊ­ണ്ടാ­ണ് എ­ന്നു പ­റ­യാ­നു­ള്ള ജാള്യ­ത പോലും ഇല്ലാ­ത്ത ഈ ട്രം­പ് ഇ­നി­യെ­ന്ന് കാ­ര്യ­ങ്ങള്‍ പഠി­ക്കു­മെ­ന്നാ­ണ് അ­ദ്ദേ­ഹ­ത്തി­ന്റെ അ­നു­യാ­യി­കള്‍ പോലും സം­ശ­യി­ക്കു­ന്ന­ത്.

ക്ഷോ­ഭി­ക്കു­ന്ന മ­നു­ഷ്യ­നാ­ണ് ട്രം­പ് എ­ന്നു വ­രു­ത്തി തീര്‍­ക്കാ­നു­ള്ള മാ­ധ്യ­മ­പ­ട­യാ­ളി­ക­ളു­ടെ നീ­ക്ക­മാ­ണ് സം­വാ­ദ­ത്തില്‍ പ്ര­ക­ട­മാ­യ­തെ­ന്നാ­ണ് ഹില­രി വി­രു­ദ്ധ­രു­ടെ വാദം. ട്രം­പി­നു ജ­ന­ങ്ങ­ളെ കൂ­ടെ­നിര്‍­ത്താ­ന­റി­യാം, എ­ന്നാല്‍ ഹി­ല­രി­ക്ക് അ­തി­നു­ള്ള ക­ഴി­വി­ല്ലെ­ന്ന ന്യാ­യം ശ­രി­യാ­യി­രി­ക്കാം. ഒബാ­മ ക­ഴി­ഞ്ഞ ത­വ­ണ ശ­ക്തി­യാ­യി ഉ­യര്‍­ത്തി­നിര്‍­ത്തി­യതും ഈ ജ­നകീ­യ പി­ന്തു­ണ­യാ­യി­രുന്നു. എ­ന്നാല്‍ ഹി­ല­രി­യെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം സ്വ­ന്തം നി­ല­യ്­ക്ക് ആ­ളെ­ക്കൂ­ട്ടാന്‍ പ­റ്റ­ു­ന്നി­ല്ലെന്ന പോ­രായ്­മ ക­ണ്ടി­ല്ലെ­ന്നു ന­ടി­ക്കാ­നാ­വില്ല. ട്രംപി­നോ­ടു­ള്ള വി­രോ­ധം മാ­ത്ര­മാ­ണ് ഹി­ല­രി­യു­ടെ പ്ല­സ് പോ­യിന്റ്, അല്ലാ­തെ മിസ്സ­സ്സ് ക്ലിന്റണ്‍ എ­ന്ന പ­രിഗ­ണ­ന പ­ലേ­ടത്തും ല­ഭി­ക്കു­ന്നി­ല്ലെ­ന്നതും അ­മേ­രി­ക്കന്‍ പ്ര­സി­ഡന്റാ­യി സ്വ­യം മാ­റാ­നു­ള്ള ആര്‍­ജ­വത്വം ഒ­രു വ­നി­ത എ­ന്ന നി­ല­യ്­ക്ക് ത­നി­ക്കു­ണ്ടോ­യെ­ന്നു സം­ശ­യി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു­വെന്നും സം­വാ­ദം സൂ­ക്ഷ്­മ­മാ­യി നി­രീ­ക്ഷി­ക്കു­ന്ന ഏ­തൊ­രു നി­ഷ്­പ­ക്ഷ­വാ­ദിക്കും തോ­ന്നി­യാല്‍, തെ­റ്റ് പ­റ­യാ­നാ­വില്ല. ട്രം­പ് എ­ന്ന വ്യ­ക്തി­യെ ഇ­ടി­ച്ചു താ­ഴ്­ത്താന്‍ ഇ­തു ധാ­രാ­ളം മതി, എ­ന്നാല്‍ അ­മേ­രി­ക്കന്‍ തെ­ര­ഞ്ഞെ­ടു­പ്പില്‍ ജ­യി­ക്കാന്‍ ഇ­തു മതിയോ എ­ന്നു ഹില­രി സ്വ­യം വി­ല­യി­രു­ത്തേ­ണ്ടി­യി­രി­ക്കുന്നു. ആ­ണ­വാ­യു­ധ­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള ട്രം­പി­ന്റെ നി­രീക്ഷ­ണം ആ­പേ­ക്ഷി­കം മാ­ത്ര­മാ­ണെന്നും അ­ത് ഒ­രു ഉ­റ­ച്ച നി­ല­പാ­ടാ­യി കാ­ണാ­നാ­വി­ല്ലെന്നും ഹില­രി പ­റ­യു­മ്പോള്‍ ഇ­ക്കാ­ര്യ­ത്തില്‍ അ­വര്‍­ക്കു­ള്ള ശ­ക്ത­മാ­യ വാ­ദം ഉ­ന്ന­യി­ക്കാന്‍ ക­ഴി­ഞ്ഞി­ല്ലെ­ന്നതും പോ­രാ­യ്­മ­യാണ്. പ­ല കാ­ര്യ­ങ്ങളും ബ­ധി­രനും മൂ­ക­നു­മാ­ണ് ത­ന്റെ എ­തി­രാ­ളി­യെ­ന്നു സ്ഥാ­പി­ക്കാന്‍ ഹി­ല­രി­ക്കു ക­ഴി­യുന്നു, എ­ന്നാല്‍ അത്ത­രം കാ­ര്യ­ങ്ങ­ളെ­ക്കു­റി­ച്ച് ത­നി­ക്കു­ള്ള നി­ല­പാ­ടു­കള്‍ അ­മേ­രി­ക്കന്‍ ജ­നത­യെ പറ­ഞ്ഞു മ­ന­സ്സി­ലാ­കാ­ത്തി­ട­ത്തോ­ളം സം­വാ­ദ­ങ്ങ­ളി­ലെ സത്യം ബോ­ധ്യ­പ്പെ­ടാ­തെ ത­ന്നെ കി­ട­ക്കും. അ­താണ് ഈ ഉ­ള്ളവ­ന് ഉ­ള്ളു തുറ­ന്നു പ­റ­യാ­നു­ള്ളത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക