Image

ക്യൂബ (യാത്ര­ ­- സഞ്ചാരികളുടെ പറുദീസ- 9: ജോണ്‍ ഇളമത)

Published on 05 October, 2016
ക്യൂബ (യാത്ര­ ­- സഞ്ചാരികളുടെ പറുദീസ- 9: ജോണ്‍ ഇളമത)
സാന്‍റ്റിയാഗോ ഡി ക്യൂബ, ക്യൂബയുടെ തെക്ക് കിഴക്കേ കോണില്‍ ജമേക്ക,ഹെയ്റ്റി,ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് എന്നീ ദ്വീപുകള്‍ക്കഭിമുഖമായി കരീബിയന്‍ കടലിലേക്ക് നോക്കി കിടക്കുന്നു.ക്യൂബയിലെ രണ്ടാമത്തെ വലിയ തുറമുഖ പട്ടണമാണ്. ആയരത്തി അഞ്ഞൂറ്റി പതിനഞ്ചിലാണ് ആദ്യ സ്പാനിഷ് കുടിയേറ്റം ഇവിടെ ഉണ്ടായത്.ആയിരത്തി ആഞ്ഞൂറ്റി പതിനാറിലുണ്ടായ ഒരു വന്‍തീപിടുത്തം കുടിയറ്റ ഗ്രാമങ്ങളെ വെണ്ണീറാക്കി.എങ്കിലും അവ ശീഘ്രം പുനരുദ്ധരിക്കപ്പെട്ടു. ആയിരത്തി അഞ്ഞൂറ്റി ഇരുപത്തെട്ടില്‍ ആദ്യ സ്പാനിഷ് കത്തീഡ്രല്‍ ഉയര്‍ന്നു.ആയിരത്തി അഞ്ഞൂറ്റി അമ്പത്തി മൂന്നില്‍ ഫ്രഞ്ചും, ആയിരത്തി അറുനൂറ്റിഅറുപത്തി രണ്ടില്‍ ഇംഗ്ലണ്ടും അവിടേക്ക് തള്ളിക്കയറി കുടിയേറ്റം ആരംഭിച്‌­നു.പതിനെട്ടും,പത്തൊമ്പതും നൂറ്റാണ്ടുകളില്‍ അവിടെ സ്പാനിഷും, ഫ്രഞ്ചും,ബ്രിട്ടീഷും, കലര്‍ന്ന സങ്കര കുടിയറ്റക്കാരുടെ തുറമുഖ പട്ടണമായി. കുടിയേറ്റ കൃൂബയുടെ ആദ്യ തുറമുഖവും,തലസ്ഥാന നഗരിയുമായിരുന്നു, സന്‍ഡിയാഗോ.കടലില്‍ നിന്ന് ഉള്ളിലേക്ക് കയറി കിടക്കുന്ന തുറമുഖം അക്കാലങ്ങളിലെ കരീബിയന്‍ കടല്‍ കൊള്ളക്കാരുടെ ദൃഷ്ടിപഥത്തില്‍ നിന്നേറെ അകലെയയിരുന്നു.എങ്കിലും തുറമുഖം കാക്കാന്‍ വലിയൊരു പട്ടാള കാസിലും,ഉയരത്തില്‍ ഒരു ടവറുമുണ്ടായിരുന്നു. തീരത്തെ ലക്ഷ്യം വെക്കുന്ന ശത്രു കപ്പലുകളെ തുരത്താന്‍, ഉള്‍കടലിനഭിമുഖമായി നിരത്തിയ കുറ്റന്‍ പീരങ്കകളും,കപ്പലകളെ എറിഞ്ഞു മുക്കാന്‍ കഴിവുള്ള കാറ്റാപുള്‍ട്ടും ഇന്നും നമ്മുക്കവിടെ ദര്‍ശിക്കാം.

എങ്കിലും സാന്‍റ്റിയാഗോ മദ്ധ്യകാലഘട്ടത്തിലെ യുദ്ധങ്ങളുടെ കുരുക്ഷേത്ര ഭൂമിയാണ്.പൊന്നു തേടിയെത്തിയ പാശ്ചാത്യരുടെ രണഭൂമി.അവര്‍ ആദിവാസികളായായിരുന്ന റെഡ് ഇന്ത്യന്‍ ഗോത്രവര്‍ഗക്കാരുടെ മണ്ണും,പൊന്നും,പെണ്ണും പങ്കിട്ടെടുത്തു.അവരെ മതം മാറ്റി,പാശ്ചാത്യ ഭാഷ പഠിപ്പിച്ചു.അവരുടെ സന്തതികളെ ഗ്രോത്രവര്‍ഌള്‍ക്കു സമ്മാനിച്ചു.അതില്‍ ജനിച്ച അരോഗദൃഢഗാത്രരായ സന്തതികളെ പടച്ചട്ട അണിയിച്ച് സ്വന്തം മക്കള്‍ എന്ന്് അവരില്‍ ആവേശമുണര്‍ത്തി അവര്‍ക്കു വേണ്ടി യുദ്ധം ചെയ്യിച്ചു.അവര്‍ വിശസ്തരായിരുന്നു,അവര്‍ക്ക് കിട്ടിയ സങ്കര പിതൃത്വം അവരെ വീരപോരാളകളാക്കി മാറ്റി.

സാന്‍റ്റിയാഗോ,ക്യൂബന്‍ വിപ്ലവത്തിന്‍െറ ഈറ്റില്­തമാണ്.ആയരത്തി തൊള്ളായിരത്തി അമ്പത്തിമൂന്നില്‍ കുടിയേറ്റ ഫ്യൂഡലിസത്തെ വിറപ്പിച്‌­നു കൊണ്ട് ഫ്രാങ്ക് പൈസയ്ക്ക്‌വിപ്ലകാരിയുടെ കടന്നു വരവ് ഏറെ പ്രസക്തമാണ്. പില്‍ക്കാലത്ത്, ആയിരത്തിതൊള്ളായിരത്തിഅമ്പത്തി അഞ്ചില്‍ ഫിഡല്‍ കാസ്‌ട്രോയുടെ കമ്മ്യൂണിസറ്റ് വിപ്­തവത്തില്‍ പൈസിന്‍െറ വിപ്ലവസേന ഇഴുകി ചേര്‍ന്ന് അമേരിക്കന്‍ വന്‍കരയിലെ ഫ്യൂഡിലിസ്റ്റ് വ്യവസ്തിതിക്ക് ഭീഷണിയായി പ്രഭാത ഭക്ഷണത്തിനു ശേഷം,ഞങ്ങളുടെ കപ്പല്‍ ഉള്‍ക്കടലിലൂടെ ഓടിസാന്‍റ്റിയാഗോ തുറമുഖത്തിലേക്ക് പ്രവേശിച്‌­നു.അകലെ മലനിരകളും,പാറക്കെട്ടുകളും കഴിഞ്ഞ് ഉള്‍ക്കടലില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന ചെറു ദ്വീപുകളെ ചുറ്റി കപ്പല്‍ തുറമുഖത്തടുത്തു.മറ്റു പല സഞ്ചാരക്കപ്പലുകളും അവിടെ നങ്കൂരമിട്ടു കിടന്നിരുന്നു.ഉള്‍ക്കടലില്‍ താണു പറക്കുന്ന കടല്‍കാക്കകള്‍ വൃത്തികെട്ട ശബ്ദം പുറപ്പെടുവിച്ചു കൊണ്ടിരുന്നു.സൂര്യന്‍ ഭൂമിക്കുമുകളില്‍ വെള്ളിക്കതിരുകള്‍ വിടര്‍ത്തി പ്രകാശിച്ചു നിന്നു.ചൂടു കൂടി വന്നു. ചൂട് നീരാവി കലര്‍ന്ന കാറ്റ് ഇടക്കിടെചുറ്റിച്ചു. പതിവ് സെക്യൂറിറ്റി ചെക്കപ്പിനു ശേഷം അന്നത്തെ യാത്രക്കു തുടക്കമിട്ടു.എന്നാല്‍അവിടെ ഒരു പത്യേകതല്‍, പനി അളക്കുന്ന ധര്‍മ്മമാപിനി ഏവരുടെയും ചെവിക്കുള്ളില്‍ വച്ച് പരിശോധിക്കുന്നു.

ശശി പറഞ്ഞു: സാമില്ല, പരിശോധിക്കട്ടെ. കേരളത്തില്‍ സഞ്ചരിച്ച് ഡങ്കിപനി മുതല്‍ എലിപനി വരെ നമ്മള്‍ കണ്ടിട്ടും, കേട്ടിട്ടും, അനുഭവിച്ചിട്ടുള്ളവരും, സകലവിധ ഇമ്യൂണിറ്റിയു മുള്ള നമ്മേ ഒക്കെ ഇവരു പരിശോധിച്ചാല്‍ ഇവര്‍ക്കന്തു തുമ്പു കിട്ടാനാ! ആലീസു ചോദിച്ചു. അല്ല ഇവരെന്തോന്നാ പരിശോധിക്കുന്നേ! ബാലകൃഷ്ണന്‍ തമ്പി മറപടി പറഞ്ഞു: ഇവിടെ കരീബിയന്‍ അയലന്‍ഡുകളിലും, മെക്‌സിക്കോയിലും ''സീക്കാ'',വൈറസൊണ്ട്,അതു ചെക്കു ചെയ്യുന്നതാ.ബാലകൃഷ്ണന്‍െറ ഭാര്യ ലീല ചോദിച്ചു: ചേട്ടാ,അതിന് നമ്മളെ ചെക്കുചെയ്യുന്നതെന്തിനാ!

ദിവാകരന്‍െറ ശ്രീമതി വത്സല ആ ചോദ്യോത്തരങ്ങള്‍ക്കു വിരാമമിട്ടു: അവരു ചെക്കു ചെയ്യട്ടെ, ഇതു നമ്മടെ ഏജ് ഗ്രൂപ്പിന്‍െറ പ്രശ്‌നമേ അല്ല, ഗര്‍ഭിണികളെ മാത്രേ ഇതിന്‍െറ ദോഷം ബാധിക്കൂ!പരിശോധനകള്‍ക്കു ശേഷം ഞങ്ങള്‍ ബസ് യാത്ര ആരംഭിച്ചു.ഞങ്ങളുടെ ഗൈഡ്ഒരു യുവതിയായിരുന്നു. ആകെ യുവതിക്ക് ഒരു കേരളചന്തം! കറുപ്പെന്ന് പറയാനിിറി. ക്ലാവ് പിടിച്ചചെമ്പിന്‍ൈറ നിറം.കണ്ടെങ്ങോ മറന്ന ഒരു മുഖം പോലെ.സാരിയോ,ചുരിതാറോ വേഷമായിരുന്നെങ്കില്‍ നി:സംശയം ഒരു കേരള യുവതി എന്നേ തോന്നൂ.

ഞാന്‍ സംശയിച്‌­നിരിക്കവേ എന്‍െറ സഹധര്‍മ്മിണി ആനിമ്മ അവളുടെ അടുത്തു
പോയി ഒന്നു പ്രശംസിച്ചു. ഓ,ഇവിടെ വന്നേ പിന്നെ ആദ്യം കാണുകയാണ്, ഒരു ഇന്ത്യക്കാരിയെ! ,പ്രത്യേകിച്ചും ഒരുകേരളക്കാരി കൊച്ചിനെ! പറഞ്ഞത് ഇംഗ്ലീഷിലായതു കൊണ്ട് അവള്‍ക്കതു പിടുത്തം കിട്ടി.പെട്ടന്ന് അവളുടെ കവിള്‍ത്തടങ്ങളില്‍ ആവേശം കൊണ്ട് ശോണിമ പടര്‍ന്നു.

എനിക്ക് ഇന്ത്യാക്കാരെ ഏറെ ഇഷ്ടമുണ്ട്. എന്നാല്‍ ഞാന്‍ സ്പാനിഷ് മിക്‌സ്ചറാണ്.അല്ലെങ്കില്‍ തന്നെ ക്യൂബയില്‍ ഈ പാരമ്പര്യമൊന്നും ആര്‍ക്കുമില്­ത.''മൊഹിറ്റോ'' പോലെ എല്ലാറ്റിന്‍റയും ഒരു മിശ്രതം. സ്പാനിഷ് ആകാം എന്‍െറ മിശൃതത്തിലേറെ.ഇന്ത്യനും,ആഫ്രിക്കനുമൊക്കെ തീര്‍ച്ചയായും മേമ്പടിയുണ്ട്.വെളുത്ത നിറവും ചുരുണ്ട മുടിയും,അല്­തങ്കില്‍ കറുത്ത മേനിയും,പച്ചയും,ഗ്രേയും നിറമുള്ള കണ്ണുകളും ഇവിടെ സാധാരണയാണ്.എല്­താ നിറങ്ങളുടെയും,ഒരു സങ്കരം,എല്ലാ സംസ്ക്കാരങ്ങളുടെയും ഒരു സങ്കരം!

വണ്ടി ഓടികൊണ്ടിരുന്നു, കടല്‍ക്കരയിലൂടെ,ജനനിബിഢമായ ഗ്രാമങ്ങളുടെനടുവിലൂടെ.അടുത്ത സാന്‍റ്റിയാഗോ നഗരത്തിലേക്ക്.നാഗരീകതയുടെ ഫണമുയര്‍ത്തി നില്‍ക്കുന്നസാന്‍റ്റിയാഗോ. കഴിഞ്ഞ കാലയുദ്ധങ്ങളുടെ കുരുക്ഷേത്ര ഭൂമിയില്‍ ഉണങ്ങി വരണ്ട സ്മശാനങ്ങളുടെതിരുശേഷിപ്പുകള്‍ പോലെ സാന്‍റ്റിയാഗോ എന്‍െറ മനസിലൂടെ ഊളിയിട്ടു.കുടിയേറ്റങ്ങള്‍,അവക്കുപിന്നാലെ എത്തിയ ഫ്യൂഡിലിസ്റ്റ് കൊളോണിയലിസം,അടിമ വ്യാപാരം,കരിമ്പു-പുകയില തോട്ടങ്ങള്‍.കമ്മ്യൂണിസ്റ്റ് വിപ്­തങ്ങളിലൂടെ,ആശയപരമായ പോരാട്ടങ്ങള്‍.കേരളത്തില്‍ ഒരു കാലത്തു സവര്‍ണ്ണമേധാവിത്വം,നീറിപുകഞ്ഞപ്പോള്‍ ഉണ്ടായ കമ്മ്യൂണിസ്റ്റ് സോഷ്യലിസവും,ഇഎംസ് ഭരണകൂടവും എന്‍െറ ഒര്‍മ്മയിലത്തി.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനു ശേഷം സഫലീകരിക്കാന്‍ കഴിയാത്ത ഒരുജനാധിപത്യ സംവിധാനത്തിന്‍െറ വീഴ്ചയാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന് ബീജോപാപം ചെയ്തതെന്ന് ചിന്തിച്ചാാലെന്തു തെറ്റ്.എന്നാല്‍ അമ്പോ! ഇന്ന് ആ സിദ്ധാന്തം എല്­താം കാറ്റില്‍പറന്നിരിക്കുന്നു.ആര്‍ക്കു വേണം ഈ സോഷ്യലിസം,ഈ ജനാധിത്യംല്‍അതു തന്നെഇപ്പോള്‍ ക്യൂബയിലെ സ്തിതിയും.കത്തിയെരിഞ്ഞ വിപ്­തവവീര്യം കെട്ടടങ്ങിയിരിക്കുന്നു.കമ്മ്യൂണിസംഅതിന്‍െറ സിദ്ധാന്തങ്ങളില്‍ നിന്നും അകലെ തെന്നിമാറിയിരിക്കുന്നു.ഉത്തര കൊറിയ പോലെ
അല്ലെങ്കില്‍ തന്നെയും അവിടയും ഒരുതരം സ്വേഛാധിപത്യം,ഫിഡല്‍ കാസ്‌ട്രോയുടെ സഹോദരന്‍റാവുള്‍ കാസ്‌ട്രോ അധികാരത്തിലെത്തിയിരിക്കുന്നു,ഒരു പിന്തുടര്‍ച്ചാവകാശം പോലെ.

ഫോട്ടോഗ്രാഫി: ശശികു­മാര്‍. 
ക്യൂബ (യാത്ര­ ­- സഞ്ചാരികളുടെ പറുദീസ- 9: ജോണ്‍ ഇളമത)
ക്യൂബ (യാത്ര­ ­- സഞ്ചാരികളുടെ പറുദീസ- 9: ജോണ്‍ ഇളമത)
ക്യൂബ (യാത്ര­ ­- സഞ്ചാരികളുടെ പറുദീസ- 9: ജോണ്‍ ഇളമത)
ക്യൂബ (യാത്ര­ ­- സഞ്ചാരികളുടെ പറുദീസ- 9: ജോണ്‍ ഇളമത)
ക്യൂബ (യാത്ര­ ­- സഞ്ചാരികളുടെ പറുദീസ- 9: ജോണ്‍ ഇളമത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക