Image

അഡ്‌ലെയ്ഡില്‍ സംയുക്ത തിരുനാള്‍ ആഘോഷം

Published on 05 October, 2016
അഡ്‌ലെയ്ഡില്‍ സംയുക്ത തിരുനാള്‍ ആഘോഷം

അഡ്‌ലെയ്ഡ്: വിശുദ്ധ എവുപ്രാസ്യാ സീറോ മലബാര്‍ ഇടവകയില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെയും വിശുദ്ധ സെബാസ്ത്യനോസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷിക്കുന്നു. 

ഒക്ടോബര്‍ ആറു മുതല്‍ 15 വരെയാണ് തിരുനാള്‍ ആഘോഷം. തിരുനാളിനൊരുക്കമായി പത്തുദിവസം നീണ്ടുനില്‍ക്കുന്ന ജപമാലയും നൊവേനയും ഉണ്ടായിരിക്കും. 

സമാപന ദിനമായ 15ന് (ശനി) നടക്കുന്ന തിരുനാള്‍ കുര്‍ബാനക്ക് മെല്‍ബണ്‍ രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണവും സംഗീത നൃത്ത ബൈബിള്‍ നാടകം ‘അഗ്‌നി ശലഭം’ അരങ്ങേറും. 

തിരുനാളിന്റെ വിജയത്തിനായി ഫാ. ബിജു ജോണ്‍ ചുളയില്ലാപ്ലാക്കല്‍, കമ്മിറ്റി അംഗങ്ങള്‍, കുടുംബ കൂട്ടായ്മ അംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു. 

വിവരങ്ങള്‍ക്ക്: ഫാ. ബിജു ജോണ്‍ 61 470 151 749

റിപ്പോര്‍ട്ട്: ആന്റണി മാവേലി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക