Image

ഉമ്മന്‍ ചാണ്ടി കര്‍ണന്റെ വേഷത്തില്‍: വെള്ളാപ്പള്ളി

Published on 13 February, 2012
ഉമ്മന്‍ ചാണ്ടി കര്‍ണന്റെ വേഷത്തില്‍: വെള്ളാപ്പള്ളി
ചെങ്ങന്നൂര്‍: പുരാണത്തിലെ കര്‍ണന്റെ വേഷത്തിലാണ്‌ ഉമ്മന്‍ ചാണ്ടിയെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇനി കവചം മാത്രമേ ഊരാനുള്ളൂ. അതും ഉടന്‍ നടക്കും. ഇതിനായി പലരും നോട്ടമിട്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക്‌ കുരിശിലേറിയ പുണ്യവാളന്റെ അവസ്‌ഥയാണ്‌. കേവലം ഒരു പൊലീസുകാരനെ മാറ്റാനുള്ള തന്റേടം പോലും മുഖ്യമന്ത്രിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂരില്‍ എസ്‌എന്‍ഡിപി യോഗം തൊഴില്‍ദാന പദ്ധതിയുടെ സംസ്‌ഥാന തല ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഈഴവ സമുദായം കുഴിയാനയെപ്പോലെയാണ്‌. മദയാനയായി മാറണം. എതിര്‍ക്കുന്നവരോടു കൊമ്പുകോര്‍ക്കാനും സഹായിക്കുന്നവരെ തോളിലേറ്റാനും കഴിയണമെന്ന്‌ വെള്ളാപ്പള്ളി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക