Image

സമരം പരിഹരിച്ചില്ലെങ്കില്‍ ആശുപത്രികള്‍ പൂട്ടിയിടും: കെപിഎച്ച്‌എ

Published on 13 February, 2012
സമരം പരിഹരിച്ചില്ലെങ്കില്‍ ആശുപത്രികള്‍ പൂട്ടിയിടും: കെപിഎച്ച്‌എ
കൊച്ചി: നഴ്‌സിംഗ്‌ സമരം സര്‍ക്കാര്‍ ഇടപെട്ട്‌ അവസാനിപ്പിച്ചില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചിടേണ്‌ടിവരുമെന്ന്‌ കേരള പ്രൈവറ്റ്‌ ഹോസ്‌പിറ്റല്‍ അസോസിയേഷന്‍ (കെപിഎച്ച്‌എ) മുന്നറിയിപ്പ്‌ നല്‍കി. ഉടന്‍ തന്നെ ആശുപത്രി മാനേജുമെന്റുകളുടെ കോണ്‍ഫെഡറേഷനായ സിപിഎച്ച്‌എയിലെ അംഗങ്ങളായ ആറു സംഘടനകളുടേയും യോഗം വിളിച്ചുചേര്‍ക്കുമെന്നും കെപിഎച്ച്‌എ യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.

ഇപ്പോള്‍ നടക്കുന്നത്‌ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ്‌ സമരമാണെന്നു സംശയിക്കേണ്‌ടിയിരിക്കുന്നു. 2009 ലെ മിനിമം വേജസ്‌ ആക്ട്‌ അനുസരിച്ചുള്ള ശമ്പളവും ആനുകൂല്യങ്ങളും തങ്ങളുടെ സംഘടനയില്‍പ്പെട്ട മിക്കവാറും എല്ലാ ആശുപത്രികളും തന്നെ നടപ്പില്‍ വരുത്തിയിട്ടുള്ളതാണ്‌. മിനിമം വേജസ്‌ ആക്ടിലെ അപാകതകള്‍ നീക്കിക്കിട്ടാന്‍ ഹൈക്കോടതിയില്‍ തങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ കൂടുതല്‍ നടപടികള്‍ ഉണ്‌ടാകാത്തത്‌ സര്‍ക്കാര്‍ കൃത്യമായ സത്യവാങ്‌മൂലം സമര്‍പ്പിക്കാത്തുകൊണ്‌ടാണ്‌. അതുകൊണ്‌ടുതന്നെ മിനിമം വേജസ്‌ നടപ്പിലാക്കുന്ന കാര്യത്തില്‍ വീഴ്‌ച ഉണ്‌ടായതിന്‌ സര്‍ക്കാരിനും ഉത്തരവാദിത്വമുണ്ടെന്നും കെപിഎച്ച്‌എ സംസ്ഥാന പ്രസിഡന്റ്‌ ഡോ.പി.കെ.മുഹമ്മദ്‌ റഷീദ്‌ കുറ്റപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക