Image

റോഷി അഗസ്റ്റിന്‍ എംഎല്‍എക്ക് സ്വീകരണം നല്‍കി

Published on 07 October, 2016
റോഷി അഗസ്റ്റിന്‍ എംഎല്‍എക്ക് സ്വീകരണം നല്‍കി

  മെല്‍ബണ്‍: കേരള കോണ്‍ഗ്രസ് നേതാവും ഇടുക്കി എംഎല്‍എയുമായ റോഷി അഗസ്റ്റിന് ബല്ലാരാറ്റ് മലയാളി കമ്യൂണിറ്റി സ്വീകരണം നല്‍കി. 

കനേഡിയന്‍ ലെക്‌സില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ബല്ലാരാറ്റിലെ ഇടവക വികാരി ഫാ. സാജന്‍ എഴുനൂറ്റില്‍ അധ്യക്ഷത വഹിച്ചു. കേരളത്തിലെ ജനങ്ങളുടെ വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്‌ട്രേലിയ കോഓര്‍ഡിനേറ്റര്‍ സിജോ ഈന്തനാംകുഴി, മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മോഹനന്‍ നായര്‍, സിജോ കാരിക്കല്‍ (ഒഐസിസി), ജലേഷ് കൊട്ടാരത്തില്‍ (പ്രവാസി കേരള കോണ്‍ഗ്രസ്) എന്നിവര്‍ പ്രസംഗിച്ചു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക