Image

മലയാള നാടക സന്ധ്യ നവംബര്‍ അഞ്ചിന്

Published on 07 October, 2016
മലയാള നാടക സന്ധ്യ നവംബര്‍ അഞ്ചിന്

 ഒക്ലന്‍ഡ്: ന്യൂസിലന്‍ഡിലെ ഒക്ലന്‍ഡില്‍ നാടക പ്രേമികളും കലാ സ്‌നേഹികളും കാത്തിരുന്ന മലയാള നാടക സന്ധ്യക്ക് അരങ്ങൊരുങ്ങുന്നു. 

‘മാര്‍ത്താണ്ഡവര്‍മ’യുടെ വിജയത്തിനുശേഷം കിവി ഇന്ത്യന്‍സ് തീയറ്റര്‍ അവതരിപ്പിക്കുന്ന ഏഴാമത് നാടകം ‘വില്ല മെമ്മോറിയ’ നവംബര്‍ അഞ്ചിന് (ശനി) വൈകുന്നരേം ഒക്ലന്‍ഡിലെ റേ ഫ്രീഡ്മാന്‍ തീയറ്ററിലാണ് അരങ്ങേറുക. 

ഇന്ത്യന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് സംഘാടകര്‍. ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടിക്കറ്റ് വില്പനയില്‍നിന്നുള്ള വരുമാനത്തിന്റെ പത്ത് ശതമാനം ഒക്ലന്‍ഡിലെ ചൈല്‍ഡ് കാന്‍സര്‍ സൊസൈറ്റിക്കു നല്‍കും. 

സ്‌പൈസ് ലാന്‍ഡ് ആണ് നാടകത്തിന്റെ പ്രധാന പ്രായോജകര്‍. ഇന്‍ഡിഗോ ഫൈനാന്‍ഷ്യല്‍ സര്‍വീസ്, ഗ്ലോബല്‍ റെമിറ്റന്‍സ്, ഫ്യൂച്ചറിസ്‌ക്, ഇഷ്വറന്‍സ് പാല്‍മീസ്റ്റാന്‍ നോര്‍ത്ത്, ഐശ്വര്യ എന്റര്‍ടൈന്‍മെന്റ്‌സ്, കൈരളി സൗത്ത് ഇന്ത്യന്‍ റസ്റ്ററന്റ്, ന്യൂസിലന്‍ഡ് മൊബൈല്‍സ് എന്നിവരും സഹ പ്രായോജകരാണ്. കേരള വിഭവങ്ങള്‍ അടങ്ങിയ നാടന്‍ ഭക്ഷണശാല തിയറ്ററില്‍ പ്രവര്‍ത്തിക്കും. 

ഏവരേയും രംഗവേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കിവി ഇന്ത്യന്‍സ് ചെയര്‍മാന്‍ ജോസഫ് ജോര്‍ജ് പറഞ്ഞു. 

വിവരങ്ങള്‍ക്ക്: ജോസഫ് ജോര്‍ജ് 0220597027.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക