Image

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സമാപിച്ചു

Published on 08 October, 2016
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സമാപിച്ചു


മെല്‍ബണ്‍: മെല്‍ബണിലെ ഷെപ്പേര്‍ട്ടന്‍ സെന്റ് അല്‍ഫോന്‍സ പള്ളിയുടെ ആഭിമുഖ്യത്തില്‍ സെന്റ് ബ്രണ്ടന്‍സ് പള്ളിയില്‍ നടന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സമാപിച്ചു. 

മെല്‍ബണ്‍ രൂപത വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറ്റുകര്‍മം നിര്‍വഹിക്കുകയും തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബാനയില്‍ മുഖ്യകാര്‍മികത്വം വഹിക്കുകയും ചെയ്തു. 

ഞായറാഴ്ച നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ ഫാ. ഫ്രാന്‍സിസ് പുല്ലുകാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്നു തിരുസ്വരൂപം വഹിച്ച് ആഘോഷമായ പ്രദക്ഷിണവും ലദീഞ്ഞും നടന്നു. സ്‌നേഹവിരുന്നും തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി.

മരിയാന ബോബി പുല്ലുകാട്ട് ആയിരുന്നു ഈ വര്‍ഷത്തെ പ്രസുദേന്തി. തിരുനാളിന് ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ മണ്ഡപത്തില്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക