Image

റോഷി അഗസ്റ്റിന്‍ ഫ്രാന്‍സിസ് കോലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി

Published on 08 October, 2016
റോഷി അഗസ്റ്റിന്‍ ഫ്രാന്‍സിസ് കോലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി


മെല്‍ബണ്‍: കേരള കോണ്‍ഗ്രസ്–എം നേതാവും ഇടുക്കി എംഎല്‍എയുമായ റോഷി അഗസ്റ്റിന്‍ മെല്‍ബണ്‍ രൂപത വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരിയെ സന്ദര്‍ശിച്ചു. 

ഒരു മണിക്കൂര്‍ നീണ്ടുനിന്ന സൗഹൃദ കൂടിക്കാഴ്ചയില്‍ കേരളത്തിലെ ആനുകാലിക രാഷ്ട്രീയവും ചര്‍ച്ചയില്‍ പൊന്തിവന്നു. ആത്മീയ രംഗത്തെ എംഎല്‍എയുടെ പ്രവര്‍ത്തനത്തെ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി അഭിനന്ദിച്ചു. മെല്‍ബണിലെ സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. മെല്‍ബണ്‍ സീറോ മലബര്‍ സഭയുടെ വളര്‍ച്ചയ്ക്കായി വര്‍ഷങ്ങളായി സേവനം ചെയ്യുന്ന ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിയെ റോഷി അഗസ്റ്റിന്‍ അനുമോദിച്ചു. ഫ്രാന്‍സിസ് അച്ചന്റെ സേവനങ്ങള്‍ കരുത്തു പകരട്ടെ എന്നും റോഷി അഗസ്റ്റിന്‍ ആശംസിച്ചു. 

ചടങ്ങില്‍ പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്‌ട്രേലിയ പ്രസിഡന്റ് റെജി പാറയ്ക്കന്‍, ഭാരവാഹികളായ അലക്‌സ് കുന്നത്ത്, സിജോ ഈന്തനാംകുഴി, ജലേഷ് കൊട്ടാരത്തില്‍ എന്നിവരും സന്നിഹിതരായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക