Image

ജയയു­ടെ ആ­രോ­ഗ്യവാര്‍ത്ത ട്രം­പ് ക­ണ്ടാല്‍...(പകല്‍ക്കി­നാ­വ്­-20: ജോര്‍­ജ് തു­മ്പ­യില്‍)

Published on 09 October, 2016
ജയയു­ടെ ആ­രോ­ഗ്യവാര്‍ത്ത ട്രം­പ് ക­ണ്ടാല്‍...(പകല്‍ക്കി­നാ­വ്­-20: ജോര്‍­ജ് തു­മ്പ­യില്‍)
ഒരാള്‍ കൃ­ത്രി­മ ശ്വാ­സ­ച്ഛോ­ശ്വാ­സ ഉ­പ­ക­ര­ണ­ങ്ങ­ളു­മാ­യി ജീ­വി­തം ത­ള്ളി­നീ­ക്കു­ക­യാ­ണെ­ങ്കില്‍ അ­യാള്‍ മരിച്ചതിനു തു­ല്യ­മാ­ണ് ജീ­വി­ച്ചി­രി­ക്കു­ന്നത്. ഇ­തി­നു പു­റമേ, അങ്ങ­നെ ത­ന്നെ ജീ­വി­ക്കു­ക­യാ­ണെ­ന്നു ക­രു­തു­ക. താന്‍ ജീ­വി­ക്കു­ക­യാ­ണെ­ന്നു മ­റ്റു­ള്ള­വ­രെ ബോ­ധ്യ­പ്പെ­ടു­ത്താ­ത്തി­ട­ത്തോ­ളം അ­ത് മ­രി­ച്ച­തി­നു തു­ല്യ­മാണ്. അ­ത് ആ­രാ­യാലും അങ്ങ­നെ തന്നെ. വാര്‍­ത്ത­യില്‍ ക­ത്തി നില്‍­ക്കു­ന്ന ഈ വ്യ­ക്തി ത­ത്­ക്കാ­ലം അ­മേ­രി­ക്ക­നല്ല, എ­ന്നാല്‍ ഇ­വി­ടെയും വാര്‍­ത്ത­ക­ളില്‍ നി­റ­യു­ന്നു­മുണ്ട്. ഇ­ന്ത്യ­യിലും അ­മേ­രി­ക്ക­യിലും മ­ല­യാ­ളി­ക­ള്‍ കൂ­ടുന്നി­ടത്തും മറ്റും ചര്‍­ച്ചാ വി­ഷ­യ­മാ­യി­രി­ക്കുന്ന­ത് ഈ­യൊ­രു കാ­ര്യ­മാണ്. വെന്റി­ലേ­റ്റ­റി­ലു­ള്ളത്, വെറു­മൊ­രു ആളല്ല. അ­ത് ത­മി­ഴ്‌­നാ­ട് മു­ഖ്യ­മ­ന്ത്രി കു­മാ­രി ജ­യ­ല­ളി­ത­യാണ്. ജ­യ­ലളി­ത ഇത്ത­വ­ണ തെ­ര­ഞ്ഞെ­ടു­പ്പില്‍­ മ­ത്സ­രി­ക്കു­കയും വി­ജ­യി­ക്കു­കയും ചെ­യ്‌­തെ­ങ്കിലും അ­തി­നൊ­ന്നു­മു­ള്ള ശാ­രീരി­ക ആ­രോഗ്യ സ്ഥി­തി­യി­ലാ­യി­രു­ന്നില്ല അവര്‍. അ­തു കൊ­ണ്ടു ത­ന്നെ തെ­ര­ഞ്ഞെ­ടു­പ്പി­നെ മാത്രം മു­ന്നില്‍ ക­ണ്ടു കൊണ്ടല്ല, എ­ക്കാ­ലത്തും ത­ന്നെ ജ­നങ്ങള്‍ ഓര്‍­ക്ക­ണ­മെ­ന്ന ല­ക്ഷ്യ­ത്തോ­ടെ­യാ­ണ് അ­വര്‍ ക­ഴി­ഞ്ഞ സര്‍­ക്കാ­രി­ന്റെ കാല­ത്ത് ത­ന്നെ ജ­ന­പ്രി­യ പ­ദ്ധ­തി­കള്‍ ത­മി­ഴ്‌­നാ­ട്ടില്‍ ന­ട­പ്പി­ലാ­ക്കി തു­ട­ങ്ങി­യത്. കു­ടി­വെള്ളം, ക്യാന്റീന്‍, മ­രു­ന്ന്, സി­മന്റ്, ലാപ്പ്‌­ടോപ്പ്, ലൈറ്റ്, എ­ന്തി­ന് അ­ടു­ക്ക­ള­യി­ലെ മു­ഴു­വന്‍ ഉ­പ­ക­ര­ണ­ങ്ങ­ളും.... അ­വര്‍ സ്വ­ന്തം ബ്രാന്‍­ഡ് നെ­യ്­മില്‍ ത­ന്നെ പു­റ­ത്തി­റ­ക്കി. അ­തി­നു പുറ­മേ നൂ­റു ക­ണ­ക്കി­ന് ക്ഷേ­മ­പ­ദ്ധ­തി­കള്‍ അ­മ്മ- എ­ന്ന പേ­രില്‍ ത­ന്നെ അ­വര്‍ ത­മി­ഴ്­ന്മാ­രു­ടെ മു­ന്നി­ലെ­ത്തിച്ചു. അ­തി­നു­ള്ള പ്ര­ത്യു­പ­കാ­ര­വു­മാ­യി പെ­ട്രോളും മ­ണ്ണെ­ണ്ണയും ക്യാ­നി­ലാ­ക്കി ചെ­ന്നൈ­യി­ലെ അ­പ്പോ­ളോ ആ­ശു­പ­ത്രി­ക്ക് മു­ന്നില്‍ ആ­ഴ്ച­ക­ളോ­ളം ഒ­രു പോ­ള ക­ണ്ണ­ട­യ്­ക്കാ­തെ കാ­ത്തി­രി­ക്കു­ക­യാ­ണ് ഒ­രു ജന­ത. വാ­സ്­ത­വ­ത്തില്‍ ഇ­തൊ­ക്കെ കാ­ണു­മ്പോള്‍ ക­ഷ്ടം തോ­ന്നുന്നു. ന്യൂ­മോണി­യ ബാ­ധ­യു­ണ്ടെ­ന്നും അ­തു കൊ­ണ്ടു ത­ന്നെ തെ­ര­ഞ്ഞെ­ടു­പ്പില്‍ മ­ത്സ­രി­ക്കാന്‍ അര്‍­ഹ­ത­യി­ല്ലെന്നും ഹില­രി ക്ലിന്റ­നെ­തി­രേ ഡൊ­ണാള്‍­ഡ് ട്രം­പ് ഒ­ളി­യമ്പ് എ­യ്യു­മ്പോള്‍ ത­മി­ഴ്‌­നാ­ട്ടി­ലാ­യി­രു­ന്നു­വെ­ങ്കില്‍ ട്രം­പി­നെ കല്ല് പെ­റു­ക്കി എ­റി­ഞ്ഞ് ജ­നങ്ങള്‍ ഓ­ടി­ച്ചേ­നെ എ­ന്ന­താ­ണ് സത്യം. അ­ത് സാ­ഹ­ച­ര്യം വേ­റെ­യെ­ന്നു വേ­ണ­മെ­ങ്കില്‍ പ­റ­യാം. എ­ന്നാലും രോ­ഗം രോ­ഗ­മാ­ണ­ല്ലോ... ജ­യ­ല­ളി­ത­യ്­ക്ക് എ­ന്താ­ണ് അ­സു­ഖം എ­ന്ന് ആര്‍­ക്കു­മ­റ­ി­യില്ല. ഇ­ന്ത്യ ഭ­രി­ച്ച യുപി­എ സര്‍­ക്കാ­രി­ന്റെ പ്രമു­ഖ മേല്‍­നോ­ട്ട­ക്കാ­രി സാ­ക്ഷാല്‍ സോണി­യ ഗാ­ന്ധി­യ്­ക്ക് എ­ന്താ­യി­രു­ന്നു­ അ­സു­ഖ­മെന്നും അ­വ­ര­തി­ന് എ­വി­ടെ­യാ­ണ് ചി­കി­ത്സി­ക്കാന്‍ പോ­യ­തെ­ന്നും എല്ലാ­വര്‍­ക്കു­മ­റി­യാം. പി­ന്നെ എ­ന്താ­ണ് ഒ­രു സം­സ്ഥാ­നം ഭ­രി­ക്കു­ന്ന മു­ഖ്യ­മ­ന്ത്രി­യു­ടെ രോ­ഗ­വിവ­രം നാ­ട്ടു­കാര്‍ അ­റി­ഞ്ഞാല്‍? അ­ത് ചോ­ദിച്ചു കോട­തി വ­രെ ക­യ­റേ­ണ്ടി വ­ന്നു ത­മി­ഴ്‌­നാ­ട്ടു­കാര്‍ക്ക്. അ­പ്പോള്‍ ജ­ഡ്­ജി പ­റ­ഞ്ഞി­രി­ക്കുന്നു, ഓ­രോ­രു­ത്ത­രു­ടെയും സ്വ­കാ­ര്യ­കാ­ര്യ­മാ­ണത്. അ­ക്കാ­ര്യ­ത്തില്‍ കോ­ട­തി­ക്ക് അ­ഭി­പ്രാ­യം പ­റ­യേ­ണ്ട­തില്ല­ത്രേ. എ­ന്നാല്‍ പൊ­തു­പ്ര­വര്‍­ത്ത­ക­യാ­ണ് സാ­ക്ഷാല്‍ ജ­യ­ലളി­ത എ­ന്ന കാര്യം ഇ­നി എ­വി­ടെ ചെ­ന്നു പ­റ­യും. അ­വ­രെ­ന്തി­നാ­ണ് ആ­ശു­പത്രി വെന്റി­ലേ­റ്റ­റില്‍ ഡോ­ക്ടര്‍­മാ­രു­ടെ കാ­രു­ണ്യ­ത്തില്‍ ക­ഴ­ി­യു­ന്ന­തെ­ന്നും, അ­വര്‍­ക്ക് ഇ­നി ജീ­വി­ത­ത്തി­ലേ­ക്ക് തി­രി­ച്ചു വ­രാന്‍ ക­ഴിയു­മോ­യെ­ന്നും സാ­ധാ­ര­ണ ജ­ന­ത്തി­ന് അ­റി­യാന്‍ ഒ­രു അ­വ­കാ­ശ­വു­മി­ല്ലേ... ഇ­തൊ­ക്കെ ഇ­ന്ത്യ­യില്‍ ന­ട­ക്കും. ഇ­തി­ന് തി­ണ്ണ­മി­ടു­ക്കെ­ന്നാ­ണ് പ­റ­യു­ന്ന­ത്, അല്ലാ­തെ ബൗ­ദ്ധി­കമായോ നി­യ­പ­രമായോ ഒ­രു വ്യ­ക്തിക്ക് ഉ­ള്ള സം­രക്ഷ­ണ­മൊ­ന്നുമല്ല.

ജ­യ­ല­ളി­ത­യു­ടെ കാര്യം അ­വി­ടെ നില്‍­ക്കട്ടെ, അ­മേ­രി­ക്കന്‍ പ്ര­സി­ഡന്റു­മാ­രില്‍ അ­സു­ഖ­ബാ­ധി­ത­രു­ടെ കാര്യ­മൊ­ന്നു നോ­ക്കാം. ഇ­പ്പോള്‍ പ്ര­സിഡന്റ് തെ­ര­ഞ്ഞെ­ടു­പ്പാ­ണല്ലോ മു­ഖ്യ­വി­ഷയം, അ­തി­ലും തെ­ര­ഞ്ഞെ­ടു­പ്പ് സ്ഥാ­നാര്‍­ത്ഥി­യു­ടെ ആ­രോ­ഗ്യ­മാ­ണല്ലോ കൂ­ടു­തല്‍ ക­രു­ത്താര്‍­ജ്ജി­ച്ചി­രി­ക്കു­ന്നത്. അ­മേ­രി­ക്ക ഭ­രി­ച്ച ഏ­ഴാമ­ത്തെ പ്ര­സി­ഡന്റ് ആന്‍ഡ്രു ജാ­ക്‌­സ­ണാ­ണ് (1829-1837) ആ­രോ­ഗ്യ­സ്ഥി­തി മോ­ശമാ­യ ആ­ദ്യ അ­മേ­രി­ക്കന്‍ പ്ര­സി­ഡന്റ്. അ­ദ്ദേ­ഹ­ത്തി­നു പല്ലു വേ­ദ­ന മു­തല്‍ മാ­നസി­ക അ­സ്വ­സ്ഥ­ത­കള്‍ വ­രെ­യു­ണ്ടാ­യി­രുന്നു. ഗ്രോ­വര്‍ ക്ലി­വ്‌­ലന്‍­ഡ് എ­ന്ന പ്ര­സി­ഡന്റി­ന് (1893-1897) കി­ഡ്‌­നി­യി­ലാ­യി­രു­ന്നു പ്ര­ശ്‌­നങ്ങള്‍. വി­ല്യം ടാ­ഫ്­റ്റിന് (1909-1913) പൊ­ണ്ണ­ത്ത­ടി­യാ­യി­രു­ന്നു പ്ര­ശ്‌നം. അ­മി­ത ര­ക്ത­സ­മ്മര്‍­ദ്ദവും ഉ­റ­ക്ക­മില്ലാ­യ്­മ­യും വില്ല­നാ­യി. 300 പൗ­ണ്ടി­ല­ധി­കം ഭാ­ര­മു­ണ്ടാ­യി­രു­ന്ന വി­ല്യ­മാ­ണ് അ­മേ­ര­ി­ക്കന്‍ പ്ര­സി­ഡന്റ് ച­രി­ത്ര­ത്തി­ലെ ഏ­റ്റവും ഭാ­ര­മേറി­യ പ്ര­സി­ഡന്റ്. പി­ന്നീ­ട് 100 പൗ­ണ്ടു­കള്‍ കു­റ­ച്ചെ­ങ്കിലും അ­ദ്ദേ­ഹ­ത്തി­ന്റെ ആ­രോ­ഗ്യ­ത്തി­ന് അ­തൊ­ന്നും ഗു­ണം ചെ­യ്­തില്ല. വു­ഡ്രോ വില്‍­സണ്‍ (1913-1921) വി­ട്ടു മാ­റാ­ത്ത ത­ല­വേദ­ന, ഹൈ­പ്പര്‍ ടെന്‍­ഷന്‍ എ­ന്നിവ­യെ തു­ടര്‍­ന്ന് നി­ര­വ­ധി ത­വ­ണ സ്‌­ട്രോ­ക്കി­നെ നേ­രി­ടേ­ണ്ടി വ­ന്നു. ത­ന്മൂ­ലം വല­തു കൈ കൊ­ണ്ട് എ­ഴു­താ­നു­ള്ള ശ­ക്തി ന­ഷ്ട­പ്പെ­ട്ടു. ഇട­തു ക­ണ്ണി­ന്റെ കാഴ്­ചയും പോ­യി. ന­ട­ക്കാ­നു­ള്ള ശേഷി ന­ഷ്ട­പ്പെ­ട്ട് വല­തു വ­ശം ത­ളര്‍­ന്ന് വീല്‍­ചെ­യ­റി­ലാ­യി­രു­ന്നു ഏ­റെ­ക്കാ­ലും. പാ­ര­ലൈ­സ് വ­ന്ന വാര്‍­ത്ത ര­ഹ­സ്യ­മാ­ക്കി വ­ച്ചി­രു­ന്നു ഏ­റെ­ക്കാ­ലം. ഇ­തി­നെ­ത്തു­ടര്‍­ന്നാ­ണ് പ്ര­സി­ഡന്റി­ന്റെ ആ­രോ­ഗ്യ­സ്ഥി­തി­യെ സം­ബ­ന്ധിച്ച 25-ാം ഭേ­ദഗ­തി കൊ­ണ്ടു വ­ന്നത്. ആ­രോ­ഗ്യ­പ­ര­മാ­യി ഫി­റ്റ് അ­ല്ലെ­ങ്കില്‍ വൈ­സ് പ്ര­സി­ഡന്റി­ന് അ­ധി­കാ­രം നല്‍­കു­ന്ന വ്യ­വ­സ്ഥ­യാ­ണിത്.

റൂ­സ്‌വെല്‍­റ്റി­നെ (1933-1945) അ­മേ­രി­ക്ക­ക്കാര്‍­ക്ക് എല്ലാം ഇ­ഷ്ട­മാ­യി­രുന്നു. എ­ന്നാല്‍ ക്ഷീ­ണി­ച്ച് മെ­ലി­ഞ്ഞ് സെ­റി­ബ­റല്‍ പ്ര­ശ്‌­ന­ത്തെ­ത്തു­ടര്‍­ന്ന് പ്ര­സിഡന്റ് പ­ദം ഫ്രാ­ങ്കഌന്‍ റൂ­സ്‌വെല്‍­റ്റി­ന് വേ­ണ്ടെ­ന്നു വ­യ്‌­ക്കേ­ണ്ടി വ­ന്നു. ജോണ്‍ എ­ഫ് കെ­ന്ന­ഡി (1961-1963)ക്ക് ന­ടു­വി­ന് വേ­ദ­ന­യാ­യി­രു­ന്നു പ്ര­തി­സ­ന്ധി­യാ­യത്. അ­ഡ്രി­നാല്‍ ഗ്ലാന്‍­ഡു­കള്‍ പ്ര­ശ്‌­ന­ക്കാ­രാ­വു­ന്ന അ­ഡി­സന്‍ രോ­ഗ­ത്താല്‍ വ­ല­ഞ്ഞ കെന്ന­ഡി വേ­ദ­ന­സം­ഹാ­രി­ക­ളി­ലാ­ണ് അ­ഭ­യം ക­ണ്ടി­രു­ന്നത്. റൊ­ണാള്‍­ഡ് റീ­ഗന്‍ (1981-1989) പ്ര­സി­ഡന്റാ­യ­പ്പോള്‍ മു­തല്‍ അ­ദ്ദേ­ഹ­ത്തി­ന്റെ അ­നാ­രോ­ഗ്യ­മാ­യി­രു­ന്നു ചര്‍­ച്ച. യൂ­റിന­റി ട്രാ­ക്­റ്റ് ഇന്‍­ഫെ­ക്ഷന്‍ മൂ­ലം പ്രോ­സ്‌­റ്റേ­റ്റ് സ്‌­റ്റോണ്‍­സ് മാ­റ്റി വ­ച്ച പ്ര­സി­ഡന്റി­നെ സ­ന്ധി­വാ­തവും മു­ട്ടു­വേ­ദ­നയും ബു­ദ്ധി­മു­ട്ടി­ച്ചി­രുന്നു. സ്­കിന്‍ ക്യാന്‍­സ­റി­നു ചി­കി­ത്സ തേടി­യ പ്ര­സി­ഡന്റി­നെ അള്‍­ഷി­മേ­ഴ്‌­സ് രോ­ഗവും വ­ല­ച്ചി­രുന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ഭാ­ര്യ ബ്ര­സ്­റ്റ്­ ക്യാന്‍­സി­നെ­ത്തു­ടര്‍ന്നും മ­കള്‍ സ്­കിന്‍ ക്യാന്‍­സ­റി­നെ­ത്തു­ടര്‍­ന്നു­മാ­ണ് മ­രി­ച്ചത്. സീ­ന­ി­യര്‍ ബു­ഷ് (1989-1993) നേ­രി­ടാത്ത രോ­ഗ­ങ്ങ­ളില്ലാ­യി­രുന്നു. ബ്ലീ­ഡി­ങ് അള്‍സര്‍, ശ­രീ­ര­ത്തി­നു­ള്ളിലെ നി­ര­വ­ധി മു­ഴ­കള്‍, രോ­ഗ­പ്രതി­രോ­ധ ശേ­ഷി ദുര്‍­ബ­ല­മാ­ക്കുന്ന ഗ്രേ­വ്‌­സ് അ­സു­ഖം എ­ന്നി­വ­യൊ­ക്കെ­യാ­യി­രു­ന്നു ജോര്‍­ജ് ഡബ്ല്യു ബു­ഷി­ന്റെ രോ­ഗങ്ങള്‍. എ­ന്നാല്‍ പി­ന്നീ­ട് വ­ന്ന ബില്‍ ക്ലിന്റ­നോ, ജോര്‍­ജ് ബുഷി­നോ, ബ­രാ­ക്ക് ഒ­ബാ­യ്‌ക്കോ ഒന്നും ശാ­രീരി­ക അ­സ്വ­സ്ഥ­ത­ക­ളാല്‍ വ­ല­ഞ്ഞ­വ­രാ­യി­രു­ന്നില്ല. അ­തു കൊ­ണ്ട് ത­ന്നെ അ­വ­രു­ടെ ഹെല്‍­ത്ത് പ്രോ­ബ്ലംസ് വാര്‍­ത്ത­ക­ളാ­യില്ല. അ­വ­രെല്ലാം ത­ന്നെ ബോ­ഡി ഫി­റ്റ്‌­നെ­സില്‍ കാ­ര്യ­മാ­യി ശ്ര­ദ്ധി­ച്ചി­രുന്നു. ഇ­പ്പോള്‍ മ­ത്സ­ര രം­ഗ­ത്തുള്ള ഡൊ­ണാള്‍­ഡ് ട്രംപും അങ്ങ­നെ ത­ന്നെ. അ­തു കൊ­ണ്ട് ത­ന്നെ ന്യൂ­മോണി­യ ബാ­ധിച്ച­തു വ­ലി­യ പ്ര­ശ്‌­ന­മാ­യി ത­ന്നെ ഹി­ല­രി­ക്കെ­തി­രേ ട്രം­പ് ഉ­യര്‍­ത്തി­ക്കാ­ട്ടു­ന്നു. പാര്‍­ക്കിന്‍­സണ്‍ രോ­ഗ­ത്തി­ന്റെ ല­ക്ഷ­ണ­ങ്ങ­ളും ഹി­ല­രി­ക്കുണ്ട­ത്രേ. പോ­രെ പൂരം, ട്രം­പി­ന് ആ­ഘോ­ഷി­ക്കാ­നു­ള്ള വ­ക­യു­മാ­യി ക്ലിന്റ­ന്റെ സ്വ­കാ­ര്യ ഡോ­ക്ടര്‍ ഡോ. ലി­സ ബര്‍­ഡാ­ക്ക് (മൗ­ണ്ട് കിസ്‌കോ എംഡി, ന്യൂ­യോര്‍ക്ക്) പ­റ­ഞ്ഞ കാ­ര്യ­ങ്ങള്‍ ഇ­പ്പോള്‍ രംഗ­ത്തു വ­ന്നി­ട്ടു­ണ്ട്. അ­ങ്ങ­നെ­യെ­ങ്കില്‍ ന­മ്മു­ടെ ട്രംപ് ഈ ജ­യ­ല­ളി­ത­യു­ടെ കാര്യം അ­റി­ഞ്ഞാല­ത്തെ കാര്യം ഒന്നു ഊ­ഹി­ച്ചു നോ­ക്കൂ... ഇ­തു കൂ­ടി കൂ­ട്ടി­ച്ചേര്‍­ത്താ­യി­രിക്കും പി­ന്നെ ഹി­ല­രി­യെ ആ­ക്ര­മി­ക്കു­ക. ത­ത്­ക്കാ­ലം അ­തു കൊ­ണ്ടു ത­ന്നെ ജ­യ­ല­ളി­ത­യു­ടെ ആ­രോ­ഗ്യ­സം­ബ­ന്ധമാ­യ വാര്‍­ത്ത­കള്‍ പ്ര­സിഡന്റ് തെ­ര­ഞ്ഞെ­ടു­പ്പ് വ­രെ അ­തീ­വ­ര­ഹ­സ്യ­മാ­യി തു­ട­രു­ന്ന­താ­വും നല്ല­ത്.

ജയയു­ടെ ആ­രോ­ഗ്യവാര്‍ത്ത ട്രം­പ് ക­ണ്ടാല്‍...(പകല്‍ക്കി­നാ­വ്­-20: ജോര്‍­ജ് തു­മ്പ­യില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക