Image

കേരള കോണ്‍ഗ്രസ് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു

Published on 14 October, 2016
കേരള കോണ്‍ഗ്രസ് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു


മെല്‍ബണ്‍: കേരള കോണ്‍ഗ്രസ് –എം അമ്പത്തിമൂന്നാം ജന്മദിന സമ്മേളനം പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്‌ട്രേലിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെല്‍ബണില്‍ ആഘോഷിച്ചു. 

മെല്‍ബണിലെ ഫ്രാക്സ്റ്റണ്‍ ലൂക്ക് കോര്‍ട്ടില്‍ നടന്ന വിപുലമായ സമ്മേളനം കേരള കോണ്‍ഗ്രസ് നേതാവും ഇടുക്കി എംഎല്‍എയുമായ റോഷി അഗസ്റ്റിന്‍, കേരള കോണ്‍ഗ്രസ് ഓസ്‌ട്രേലിയ കമ്മിറ്റി പ്രസിഡന്റ് റെജി പാറയ്ക്കല്‍, മെല്‍ബണ്‍ ഘടകം പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജേക്കബ് എന്നിവര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് പാര്‍ട്ടി അടുത്ത കാലത്ത് എടുത്ത രാഷ്ര്ടീയ തീരുമാനം റോഷി അഗസ്റ്റിന്‍ ചടങ്ങില്‍ വിശദീകരിച്ചു. പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്‌ട്രേലിയ കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ സ്റ്റീഫന്‍ ഓക്കാട്ട്, ഭാരവാഹികളായ സിജോ ഈന്തനാംകുഴി, ജിജോ കുഴികുളം, ഷാജന്‍ ജോര്‍ജ്, സാബു പഴയാറ്റില്‍, റ്റോമി കുഞ്ചെറിയ, അലക്‌സ് കുന്നത്ത്, സോണി സജി, ബിജി ഓക്കാട്, ജലേഷ് കൊട്ടാരത്തില്‍, അലക്‌സ് കുന്നത്ത് എന്നിവര്‍ പ്രസംഗിച്ചു. പ്രവാസി കേരളാ കോണ്‍ഗ്രസ് മെല്‍ബണ്‍ ഘടകം കോഓര്‍ഡിനേറ്റര്‍ തോമസ് ജേക്കബ് കരട് രേഖ അവതരിപ്പിച്ചു.

ഡിസംബറില്‍ കോട്ടയത്ത് ചേരുന്ന കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ 2017 നവംബറില്‍ മെല്‍ബണില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ഗ്ലോബല്‍ പ്രവാസി സംഗമത്തിന്റെ സ്വാഗതസംഘം കമ്മിറ്റിക്ക് അന്തിമരൂപം നല്‍കുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ അറിയിച്ചു. തുടര്‍ന്നു കോഓര്‍ഡിനേറ്റര്‍ സാബു പഴയാറ്റില്‍ സ്‌പോണ്‍സര്‍ ചെയ്ത സ്‌നേഹ വിരുന്നും നടന്നു. റോഷി അഗസ്റ്റിന്റെ സഹപാഠികളായ സ്റ്റീഫന്‍ ഇടക്കോലി, അഭിലാഷ് ഇടക്കോലി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക