Image

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുക്തിചിന്തകളും യാഥാസ്ഥിതികരുടെ അതൃപ്തിയും (ജോസഫ് പടന്നമാക്കല്‍)

Published on 16 October, 2016
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുക്തിചിന്തകളും യാഥാസ്ഥിതികരുടെ അതൃപ്തിയും  (ജോസഫ് പടന്നമാക്കല്‍)
യാഥാസ്ഥിതിക ലോകം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിവാദപരമായ അഭിപ്രായങ്ങളില്‍ തികച്ചും അസന്തുഷ്ടരാണ്. അദ്ദേഹത്തിന്റെ സ്വാഭിപ്രായങ്ങള്‍ അതിരു കടക്കുന്നുവെന്നും ആവശ്യത്തിലധികമായെന്നും നിറുത്തൂവെന്നും പറഞ്ഞുകൊണ്ട് മാര്‍പാപ്പയ്‌ക്കെതിരെ പ്രതിഷേധങ്ങളും പൊന്തിവരുന്നുണ്ട്. മാര്‍പാപ്പാമാരില്‍ ബെനഡിക്റ്റ് പതിനാറാമനും ജോണ്‍ പോള്‍ രണ്ടാമനും കടുത്ത യാഥാസ്ഥിതികരായിരുന്നു. അവരുടെ നയങ്ങള്‍ പിന്തുടരുന്ന വൃദ്ധരായ കര്‍ദ്ദിനാള്‍ സംഘത്തെ മറികടന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഒരു തീരുമാനമെടുക്കാന്‍ സാധിക്കില്ല. പാരമ്പര്യത്തെ മുറുകെ പിടിക്കുന്ന വത്തിക്കാനിലെ ചുവപ്പുനാടകളുടെ കൈകളിലാണ് ഭരണം നിഷിപ്തമായിരിക്കുന്നത്. സഭയുടെ വിശ്വാസങ്ങള്‍ക്കെതിരെ ആരെങ്കിലും സംസാരിച്ചാല്‍ സങ്കുചിത മനഃസ്ഥിതിയുളളവര്‍ ശബ്ദിക്കുന്നവരുടെ നാവടപ്പിക്കുകയും പതിവാണ്.

ഒരു വിഭാഗം യാഥാസ്ഥിതികര്‍ മാര്‍പാപ്പാ രാജി വെക്കണമെന്ന മുറവിളികളും ആരംഭിച്ചു കഴിഞ്ഞു. അതിന്റെ അലയടികള്‍ കേരളത്തിലെ സീറോ മലബാര്‍ പള്ളികളിലും പ്രതിഫലിച്ചിട്ടുണ്ട്. മാര്‍പാപ്പയുടെ മാനസാന്തരത്തിനായി പള്ളികളിലും ധ്യാനകേന്ദ്രങ്ങളിലും പ്രാര്‍ഥനകള്‍ കൂട്ടമായി നടത്തുന്നുവെന്ന് സോഷ്യല്‍ മീഡിയാകളില്‍ വായിക്കാന്‍ സാധിക്കും. 1599ലെ ഉദയംപേരൂര്‍ സുനഹദോസിനു മുമ്പുണ്ടായിരുന്ന കേരളത്തിലെ ക്രിസ്ത്യാനികള്‍ കൂടുതലും നെസ്‌തോറിയന്മാരായിരുന്നു. അവരെ റോമ്മാസഭ പാഷണ്ഡികളായി കരുതിയിരുന്നു. നെസ്‌തോറിയന്‍, ഓര്‍ത്തോഡോക്‌സ് വിശ്വാസങ്ങളില്‍നിന്നും പൊട്ടിമുളച്ച സീറോ മലബാര്‍ സഭ ധാര്‍മ്മിക ബോധമില്ലാത്ത യാഥാസ്ഥിതികത്വമാണ് സ്വീകരിച്ചിരിക്കുന്നത്. ശാസ്ത്രം പുരോഗമിക്കുംതോറും സഭയുടെ കാലത്തിനനുയോജ്യമായ നയങ്ങളുടെ രൂപീകരണം വളരെ സാവധാനമെന്നും കാണാം. പാരമ്പര്യത്തെ മുറുകെപ്പിടിച്ചുകൊണ്ടുള്ള സങ്കുചിത മനോഭാവമുള്ളവര്‍ സഭയുടെ ഭരണകാര്യങ്ങള്‍ വഹിക്കുന്നതുകൊണ്ട് സഭ പരിവര്‍ത്തന കാലഘട്ടത്തില്‍ക്കൂടി കടന്നുപോവുന്നുമില്ല.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിവാദപരവും വിപ്ലവകരവുമായ നീക്കങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് ആഗോള പത്രവാര്‍ത്തകളില്‍ കാണപ്പെടാറുള്ളത്. എല്ലാ മതങ്ങളും ഒന്നാണെന്നുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം സഭയുടെ പാരമ്പര്യ വിശ്വാസങ്ങള്‍ക്കൊരു വെല്ലുവിളിയായിരുന്നു. നരകവും നരകത്തിന്റെ ഭാവനകളും മനുഷ്യന്റെ സങ്കല്‍പ്പമാണെന്നും അദ്ദേഹം പറഞ്ഞു. വിവാദപരമായ ഇത്തരം പ്രസ്താവനകള്‍ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചാലുടന്‍ വത്തിക്കാന്‍ നിഷേധിക്കുകയാണ് പതിവ്. മാര്‍പാപ്പയുടെ വാക്കുകളെ വളച്ചൊടിച്ചതാണെന്നു പറഞ്ഞ്, വത്തിക്കാന്‍ പ്രസ്താവനകളുമിറക്കും. മാര്‍പാപ്പയെ സംബന്ധിച്ച അത്തരം വാര്‍ത്തകള്‍ സീറോ മലബാര്‍ പോലുള്ള യാഥാസ്ഥിതിക ഉപാന്തര സഭകള്‍ അറിഞ്ഞ ഭാവം നടിക്കുകയുമില്ല. സര്‍വ്വമത മൈത്രിക്കായി മാര്‍പാപ്പാ ലോകത്തിലെ എല്ലാ മതാചാര്യന്മാരുമായി നല്ല സൗഹാര്‍ദബന്ധവും സ്ഥാപിക്കുന്നു.

വണക്കത്തിലൂടെയും പ്രാര്‍ത്ഥനയുടെ മനനത്തിലും വിനയഭാവത്തിലൂടെയും അത്മാവിന്റെ സത്തയിലും അന്വേഷണത്തിലും നാം മനസുനിറയെ തത്ത്വസംഹിതകള്‍ ആര്‍ജ്ജിച്ചിട്ടുണ്ട്. പലരും പുതിയ കാഴ്ചപ്പാടില്‍ ഇത്തരം വിഷയങ്ങളെ അവലോകനവും ചെയ്യുന്നു. മനുഷ്യന്‍ ഭാവനകളില്‍ സൃഷ്ടിച്ച നരകവും അവിടെ ആത്മാക്കള്‍ കഷ്ടപ്പെടുന്നുവെന്നുമുള്ള കാഴ്ചപ്പാടുകളും അംഗീകരിക്കാന്‍ സാധിക്കില്ലെന്നു മാര്‍പാപ്പാ പറയുന്നു. ദൈവസ്‌നേഹത്തിലേക്കുള്ള ജൈത്രയാത്രയില്‍ നരകമെന്ന ബാലിശമായ ചിന്തകള്‍ സഭയുടെ വിശ്വാസ സംഹിതകളില്‍ എന്നുമുണ്ടായിരുന്നു. ഭയത്തില്‍നിന്നും ദൈവസ്‌നേഹത്തെ വളര്‍ത്തുകയെന്നത് എക്കാലവുമായിരുന്ന അടവുകളുമായിരുന്നു. പ്രകൃതിയും ഈശ്വരനും അസ്തിത്വവുമടങ്ങിയ വിഷയങ്ങളെ ആധാരമാക്കി ചിന്തിക്കുന്നവരുടെ മനോബോധത്തെപ്പോലും അടച്ചിടാനാണ് സഭയെന്നും ശ്രമിച്ചിട്ടുള്ളത്. ദൈവത്തെ ഒരു വിധികര്‍ത്താവായി കാണരുതെന്നും ദൈവം നമ്മുടെ സുഹൃത്തായും അനന്തമായ സ്‌നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും ഉറവിടവുമായി കരുതണമെന്നു' മാര്‍പാപ്പാ പറഞ്ഞു. 'ദൈവമെന്നു പറയുന്നത് മനുഷ്യനെ സ്‌നേഹംകൊണ്ട് പുണരുന്നവനാണ്. അല്ലാതെ വിധിക്കുന്നവനല്ല. ഏദന്‍ തോട്ടത്തിലെ ആദവും അവ്വായെയുംപറ്റി നാം വായിക്കുന്നത് വെറും അമാനുഷ്യക കഥാപാത്രങ്ങളായിട്ടാണ്. അവിടെ നാം നരകവും കാണുന്നു. പക്ഷെ അതെല്ലാം പഴങ്കാലത്തിലെ സാഹിത്യമയമായ ഭാവനകളില്‍ വന്ന കൃതികളാണ്. 'അലഞ്ഞു നടക്കുന്ന ആത്മാക്കള്‍ക്ക് ഭാവനയില്‍ മനുഷ്യന്‍ കണ്ടെത്തിയ ഒരു സങ്കേതമാണ് നരകമെന്നുള്ളത്. എല്ലാ ആത്മാക്കളും പരമാത്മാവായ ദൈവത്തിങ്കലെ സ്‌നേഹാരൂപിയില്‍ അലിഞ്ഞു ചേരുമെന്നും മാര്‍പാപ്പാ വിശ്വസിക്കുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിന്താഗതികളും പ്രസംഗങ്ങളും ആഗോള കത്തോലിക്കാ സഭയില്‍ ഒരു വിപ്ലവ ചൈതന്യം തന്നെ സൃഷ്ടിക്കുന്നതായി കാണാം. 'എല്ലാ മതങ്ങളും സത്യമെന്നും അപ്രകാരം വിശ്വസിക്കുന്നവരുടെ ഹൃദയങ്ങളും സത്യമെന്നു' മാര്‍പാപ്പാ അവകാശപ്പെടുന്നു. 'മറ്റെന്തു സത്യമാണുള്ളത്? കഴിഞ്ഞ കാലത്ത് സഭ മറ്റുള്ളവരുടെ വിശ്വാസങ്ങള്‍ തെറ്റെന്നും പാപമെന്നും കഠിനമായ ഭാഷകളില്‍ വിധിയെഴുതിയിരുന്നു. ഇന്ന് നാം ആരെയും വിധിക്കുന്നില്ല. ദൈവത്തിന്റെ മുമ്പില്‍ വിധിക്കാനായി മനുഷ്യരായ നാം ആര്? സ്‌നേഹമുള്ള ഒരു പിതാവെന്ന നിലയില്‍ നമ്മുടെ കുഞ്ഞുങ്ങളെ നാം വിധിക്കാറില്ല. ഭ്രൂണഹത്യയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും സ്വവര്‍ഗ രതിക്കാരും സ്ത്രീ പുരുഷ രതിക്കാരും നിറഞ്ഞ ബൃഹത്തായ ഒരു സഭയാണ് നമ്മുടേത്. യാഥാസ്ഥിതികരെയും പുരോഗമന വാദികളെയും ദൈവത്തില്‍ വിശ്വസിക്കാത്തവരെയും കമ്മ്യൂണിസ്റ്റുകാരേയും നാം സഭയിലേക്ക് സ്വാഗതം ചെയ്തു. സ്‌നേഹത്തിന്റെ അരൂപിയില്‍ മനുഷ്യജാതിയെ ഒന്നായി കാണണം. നാം ഒരേ ദൈവത്തെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.'

വ്യക്തിഗതമായ സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒരിക്കലും അമാന്തം കാണിച്ചിട്ടില്ല. പറയുന്ന വസ്തുതകള്‍ പത്രങ്ങളില്‍ വന്നു കഴിയുമ്പോള്‍ അതിന്റെ പരിണിതഫലങ്ങള്‍ ലോകവ്യാപകമായി വ്യാപിക്കുകയും ചെയ്യും. ഉടന്‍തന്നെ യാഥാസ്ഥിതികനായ വത്തിക്കാന്റെ ഏതെങ്കിലും വക്താവ് മാര്‍പാപ്പാ പറഞ്ഞതിനെ പത്രങ്ങള്‍ വളച്ചൊടിച്ചതാണെന്ന് ഒരു പ്രസ്താവനയും നടത്തും. ഇത്രമാത്രം സഭയുടെ മാമൂലുകള്‍ക്കെതിരെ ഒരു ആദ്ധ്യാത്മിക നേതാവെന്ന നിലയില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രസ്താവനകള്‍ നടത്തിയ ഒരു മാര്‍പാപ്പാ ചരിത്രത്തിലുണ്ടാവുകയില്ല. അത്തരം പ്രസ്താവനകള്‍ ചിലരില്‍ വിവാദങ്ങളായും മറ്റു ചിലരെ കുപിതരാക്കിക്കൊണ്ടുമിരുന്നു. പുരോഗമന ചിന്താഗതിക്കാരെ സന്തുഷ്ടരുമാക്കിയിരുന്നു.

മാധ്യമ ലോകം അദ്ദേഹത്തെ ഒരു ആദ്ധ്യാത്മിക നേതാവെന്നതിലുപരി പ്രസിദ്ധനായ (ഇലഹലയൃശ്യേ) ഒരു വ്യക്തിയായി ചിത്രീകരിക്കുന്നു. ടൈം മാഗസിന്‍ അദ്ദേഹത്തെ 2013 ല്‍ മാന്‍ ഓഫ് ദി ഇയര്‍ (ങമി ീള വേല ്യലമൃ) എന്ന കീര്‍ത്തിയുടെ കിരീടമണിയിച്ചാദരിക്കുകയും ചെയ്തു. അനേകര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പാ ഒരു നവീകരണ വാദിയും സഭയുടെ പരിഷ്‌കര്‍ത്താവുമാണ്. വത്തിക്കാന്റെ അടിസ്ഥാനതത്ത്വങ്ങള്‍ക്കെതിരെ ഭയരഹിതനായി സംസാരിക്കുകയും ചെയ്യുന്നു. മാര്‍പാപ്പായുടെ വാക്കുകള്‍ ചിലപ്പോള്‍ കലര്‍പ്പും കലര്‍ത്തി ലോകമാധ്യമങ്ങള്‍ അമിതമായ പ്രചാരവും നടത്തുന്നുണ്ട്. ഗര്‍ഭഛിദ്രം മുതല്‍ സാമ്പത്തിക ശാസ്ത്രം വരെയും പരീസ്ഥിതിയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു കഴിഞ്ഞു. കത്തോലിക്കാ ലോകത്തില്‍ വലിയ ഒച്ചപ്പാടുകളുണ്ടാകുകയും ചെയ്തു.

മുമ്പുണ്ടായിരുന്ന മാര്‍പാപ്പാമാര്‍ കൂടുതലായും സംസാരിച്ചുകൊണ്ടിരുന്നത് സഭയുടെ പാരമ്പര്യമായ വിശ്വാസങ്ങളെപ്പറ്റിയും വിവാഹ ജീവിതത്തെപ്പറ്റിയും ഗര്‍ഭഛിദ്രങ്ങളെ സംബന്ധിച്ചുമായിരുന്നു. വിശ്വാസസത്യങ്ങള്‍ക്കുപരി ഒരു മാര്‍പാപ്പയും തെല്ലും പിന്തിരിയാന്‍ തയ്യാറുമല്ലായിരുന്നു. പൊറുക്കപ്പെടാന്‍ പാടില്ലാത്ത ഒരു പാപവും ഇല്ലെന്നും കുമ്പസാരക്കൂട്ടിലിരിക്കുന്ന പുരോഹിതന്‍ ഗര്‍ഭച്ഛിദ്രവും പൊറുക്കപ്പെടാന്‍ കഴിയുന്ന പാപമാണെന്നു കരുതണമെന്നും മാര്‍പാപ്പാ പറഞ്ഞു. മാര്‍പാപ്പാ ഏറ്റവും വലിയ പാപമായി കരുതുന്നത് പരിസ്ഥിതി മലിനീകരണമാണ്. മുമ്പുള്ള മാര്‍പാപ്പമാര്‍ക്കെല്ലാം ആഡംബരത്തില്‍ ജീവിക്കേണ്ട യൂറോപ്യന്‍ ചിന്താഗതികളായിരുന്നുണ്ടായിരുന്നത്. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പശ്ചാത്തലം ചിന്തിക്കുകയാണെങ്കില്‍ അദ്ദേഹം ജനിച്ചു വളര്‍ന്നത് പാവപ്പെട്ട ഒരു രാജ്യമായ അര്‍ജന്റീനായിലായിരുന്നു. അദ്ദേഹത്തിന്റെ ചിന്തകള്‍ മുഴുവനും ബാല്യം മുതല്‍ വളര്‍ന്ന തന്റെ ദാരിദ്ര്യം നിറഞ്ഞ ലത്തീന്‍ രാജ്യങ്ങളായിരുന്നു. അവിടെയാണ് ലിബറേഷന്‍ ദൈവിക ശാസ്ത്രത്തിന്റെ ഉത്ഭവവും. ദരിദ്രരായവര്‍ക്കും സമൂഹത്തില്‍ പീഡിപ്പിക്കപ്പെട്ടവര്‍ക്കുമായി ലിബറേഷന്‍ തീയോളജി ഉറച്ചു നില്‍ക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം പ്രകൃതിയെ സംരക്ഷിക്കുന്നതില്‍ ഊന്നല്‍ കൊടുക്കുന്നത്. കാരണം, പ്രകൃതിയുടെ നശീകരണത്തില്‍ ഏറ്റവുമധികം ദുരിതമനുഭവിക്കുന്നവര്‍ പാവങ്ങളായ ജനങ്ങളാണ്. ലൈംഗിക പീഡനം മൂലം തകരുന്ന സഭയെ രക്ഷിക്കാന്‍ പുരോഹിതരോട് യാതൊരു കാരുണ്യവുമില്ലാത്ത ശിക്ഷാനടപടികളാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തുടരുന്നത്. സഭയുടെ നയങ്ങളില്‍ മാറ്റം വരുത്തി നൂതനമായ ചിന്താഗതികളോടെ ഭരിക്കുന്ന കാരണം അദ്ദേഹത്തിന്റെ ജീവനുതന്നെ അപകടകരമായ വെല്ലുവിളികളുമുണ്ട്.

2013ല്‍ മാര്‍പാപ്പ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് പറഞ്ഞു, 'ഒരുവന്‍ സ്വവര്‍ഗാനുരാഗിയെങ്കില്‍ ദൈവത്തെ അന്വേഷിക്കുന്നുവെങ്കില്‍ നന്മയുള്ളവനെങ്കില്‍ അവനെ വിധിക്കാന്‍ ഞാനാര്?' 2014ല്‍ അദ്ദേഹം പറഞ്ഞു, 'സഭ സ്വവര്‍ഗാനുരാഗികളുടെ ജീവിത ബന്ധങ്ങളെ തുറന്ന മനസോടെ കാണണം. എങ്കിലും വിവാഹമെന്നത് പുരുഷനും സ്ത്രീയും തമ്മിലുള്ളതെന്നും' കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷമാദ്യം അദ്ദേഹം പറഞ്ഞു, 'കരുണയുടെ വര്‍ഷത്തില്‍ ലോകമാകമാനമുള്ള പുരോഹിതര്‍ ഗര്‍ഭച്ഛിദ്രമെന്ന പാപവും ക്ഷമിക്കാന്‍ തയാറാകണം. അവര്‍ക്ക് കൂദാശകള്‍ വിലക്കരുത്. 'ലോകത്തിന്റെ വളര്‍ന്നു വരുന്ന സാമ്പത്തിക അസമത്വങ്ങളെ സംബന്ധിച്ചും മാര്‍പാപ്പ കടുത്ത വിമര്‍ശകനാണ്. അദ്ദേഹം പറഞ്ഞു, 'ഒരു മനുഷ്യന്റെ വിഗ്രഹമെന്നു പറയുന്നത് പണമാണ്. ലോകത്തിലെ ധനതത്ത്വ ശാസ്ത്രജ്ഞരില്‍ ചിലര്‍ ചിന്തിക്കുന്നത് സ്വതന്ത്രമായ മാര്‍ക്കറ്റ് തത്ത്വങ്ങളില്‍ക്കൂടി സാമ്പത്തിക വളര്‍ച്ചയെ കൈവരിക്കാമെന്നുള്ളതാണ്.' അസമത്വം ഇല്ലാതാക്കാനും ലോകത്തിലെ ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാനുമുള്ള പദ്ധതികള്‍ക്ക് ആസൂത്രണം ചെയ്യാനും മാര്‍പാപ്പ നിര്‍ദ്ദേശിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറച്ച് സാമൂഹിക നീതി നടപ്പാക്കണം. സ്വതന്ത്രമായ സാമ്പത്തിക മുന്നേറ്റത്തില്‍ ഒരു സമൂഹം മാത്രം സാമ്പത്തികശക്തി സമാഹരിക്കുന്നതും കാണാം. അവരുടെ വിജയകരമായ സാമ്പത്തികനേട്ടത്തില്‍ നന്മയെന്ന വസ്തുത കാണില്ല. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ പരിതാപകരമായി അധഃപതിക്കുന്നതായും കാണുന്നു. ധനികരായവര്‍ ദരിദ്രരെ ചൂഷണം ചെയ്യുന്ന ഒരു വ്യവസ്ഥയാണ് സ്വതന്ത്ര സാമ്പത്തിക ശാസ്ത്രത്തില്‍ കൂടുതലായും കാണപ്പെടുന്നത്.

പരിസ്ഥിതി നശിപ്പിക്കുന്ന പ്രധാന കാരണക്കാരായവരില്‍ മാര്‍പാപ്പാ വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളെയും ഊര്‍ജം ഉത്ഭാദിപ്പിക്കുന്ന കമ്പനികളെയും രാഷ്ട്രീയക്കാരെയും ഒരുപോലെ കുറ്റപ്പെടുത്തുന്നുണ്ട്. അനിയന്ത്രിതമായ സാമ്പത്തിക വളര്‍ച്ച ധനതത്ത്വ ചിന്തകര്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ അതോടൊപ്പം ഭൂമിയിലെ അതിരറ്റ ധാതുക്കളും ഉത്പ്പന്നങ്ങളും ചൂഷണം ചെയ്യുന്നുണ്ട്. ഇത് ഈ പ്രപഞ്ചത്തിന്റെ ഘടനയെത്തന്നെ അപകടമാക്കുന്നു. ഭൂമിയെ തന്നെ വരള്‍ച്ച ബാധിച്ചതാക്കുന്നു. വനം നശീകരണവും വന്‍കിട കെട്ടിട നിര്‍മ്മാണവും പാഴായ വസ്തുക്കള്‍ അശാസ്ത്രീയമായി വലിച്ചെറിയലും നദികളെ മലിനപ്പെടുത്തലും വഴി പരിസ്ഥിതിയെയും അവിടെ ദുര്‍വിനിയോഗം ചെയ്യുകയാണ്.

അടുത്ത കാലത്തു വിവാഹമെന്ന കൂദാശയെ സംബന്ധിച്ചുള്ള മാര്‍പാപ്പായുടെ പ്രസ്താവനയും കോളിളക്കം സൃഷ്ടിക്കുന്നതായിരുന്നു. പുരോഹിതര്‍ പള്ളികളില്‍ ആശീര്‍വദിക്കുന്ന വിവാഹങ്ങള്‍ പലതും ആത്മീയാരൂപിയില്ലാത്തതെന്നും മാര്‍പാപ്പ പറഞ്ഞു. 'വിവാഹത്തിന്റെ പരിപാവനത ഗൗനിക്കാതെയാണ് പലരും വിവാഹം കഴിക്കുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലവിലുണ്ടായിരുന്ന വിവാഹ ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളെ മനസ്സിലാക്കാതെയാണ് അവര്‍ വിവാഹം ചെയ്തത്. അവരുടെ വിവാഹമെന്ന കൂദാശയില്‍ ദൈവത്തിന്റെ കൃപ ഉണ്ടോയെന്നും സംശയിക്കുന്നു. ഒരു പുരോഹിതന്‍ സ്വന്തം വിശ്വാസത്തെ കാത്തു സൂക്ഷിക്കുന്നുവോയെന്ന സംശയംപോലെ വിവാഹിതരിലും അത്തരം സംശയങ്ങള്‍ സാധാരണമാണ്. അവിടെ ദൈവം അവരുടെ ബലഹീനതകളെ കാണിച്ചുകൊടുക്കുകയാണെന്നും' മാര്‍പാപ്പ പറഞ്ഞു.

മാര്‍പാപ്പായുടെ വിവാഹം സംബന്ധിച്ച ഈ പ്രസ്താവന കത്തോലിക്കാ സമൂഹത്തില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. പിശാച് മാര്‍പാപ്പായില്‍ കുടികൊള്ളുന്നുവെന്നു യാഥാസ്ഥിതികരായ കത്തോലിക്കര്‍ അദ്ദേഹത്തിനെതിരെ പ്രചാരണവും നടത്തുന്നു. 'നമ്മള്‍ കത്തോലിക്കരാണ്, സഭയുടെ നിയമമനുസരിച്ച് വിവാഹിതരായി. വിവാഹമെന്നത് മരണം വരെയുള്ള കൂദാശയെന്ന പ്രതിജ്ഞയ്ക്ക് വിപരീതമായിട്ടാണ് മാര്‍പാപ്പായുടെ പ്രസ്താവനകളെന്നു' യാഥാസ്ഥിതിക ലോകം ചിന്തിക്കുന്നു. ഭൂരിഭാഗം വിവാഹങ്ങളും നിയമാനുസൃതമല്ലെന്നുള്ള പ്രസ്താവന മൂലം വിവാഹിതരായവരില്‍ അനേകര്‍ക്കു ആശയക്കുഴപ്പങ്ങളുണ്ടാകുന്നുമുണ്ട്. മാര്‍പാപ്പായുടെ ഈ പ്രസ്താവന വിവാഹ ജീവിതം ഉപേക്ഷിക്കാന്‍ പലരെയും പ്രേരിപ്പിക്കുമെന്നുള്ള വിമര്‍ശനങ്ങള്‍ നാനാഭാഗത്തുനിന്നും പ്രതിഫലിക്കുന്നുമുണ്ട്. വിവാഹമെന്ന കൂദാശ സഭയുടെ നിയമത്തിനധീനമല്ലെങ്കില്‍ ഒരു ജീവിതം മുഴുവന്‍ പുലര്‍ത്തേണ്ട പ്രതിജ്ഞാ ബദ്ധത ദമ്പതികള്‍ക്ക് മനസിലാകുന്നില്ലെങ്കില്‍ വൈദിക പട്ടവും കൂദാശകളും ശരിയോയെന്നും ചോദ്യങ്ങളുയരുന്നു. സഭയുടെ കാതലായ നിയമങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ തെറ്റിക്കുന്നുവെന്നും എതിര്‍പ്പുകാര്‍ കരുതുന്നു.

കുടുംബങ്ങളെ സംബന്ധിച്ചു കഴിഞ്ഞ വര്‍ഷം വത്തിക്കാന്‍ നടത്തിയ സിനഡില്‍ സ്വവര്‍ഗ രതിക്കാര്‍ക്കും വിവാഹ മോചിതര്‍ക്കും പുനര്‍വിവാഹം ചെയ്തവര്‍ക്കും കൂദാശകള്‍ സ്വീകരിക്കാമെന്നുള്ള ആശയങ്ങള്‍ക്ക് കൂടുതല്‍ ശക്തി നേടിയിരുന്നു. ഈ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പാ എഴുതിയ ഒരു കുറിപ്പില്‍ വിവാഹ മോചനം നേടിയവര്‍ക്കും പുനര്‍വിവാഹം ചെയ്തവര്‍ക്കും ചില സാഹചര്യങ്ങളില്‍ കൂദാശകള്‍ സ്വീകരിക്കാമെന്നും കുറിച്ചുവെച്ചത് യാഥാസ്ഥിതിക ലോകത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയിരുന്നു. ഒടുവില്‍ വത്തിക്കാന്റെ വക്താവ് അത്തരം മാര്‍പാപ്പായുടെ കുറിപ്പിനെപ്പറ്റി നിരസിക്കുകയും ചെയ്തു. ഇന്ന് തീവ്ര മതവിശ്വാസികളായവര്‍ 'ഫ്രാന്‍സിസ് മാര്‍പാപ്പാ കത്തോലിക്കാ സഭയെ നയിക്കുവാന്‍ യോഗ്യനോയെന്നു ചോദ്യങ്ങളുയര്‍ത്തുന്നു. സഭയ്ക്ക് ജോര്‍ജ് ബെര്‍ഗോളി അറുതിയില്ലാത്ത ദോഷം വരുത്തിയെന്നും അതില്‍നിന്നും സഭയിനി മോചനം നേടണമെങ്കില്‍ പതിറ്റാണ്ടുകള്‍ വേണമെന്നും കുറ്റമാരോപിക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ രാജി വെച്ചെങ്കില്‍ മാത്രമേ നാശത്തില്‍ നിന്നും മാര്‍പാപ്പായുടെ തെറ്റായ ഉപദേശത്തില്‍നിന്നും പേപ്പസിയെ രക്ഷപെടുത്താന്‍ സാധിക്കുള്ളൂവെന്നു യാഥാസ്ഥിതികര്‍ പ്രചാരണം നടത്തുന്നു.

2016 മെയ്മാസത്തില്‍ ഫ്രാന്‍സിന്റെ പത്രപ്രവര്‍ത്തകരുമായുള്ള പ്രസ് സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ തന്റെ മുന്‍ഗാമികളുടെ അഭിപ്രായങ്ങള്‍ക്കുപരിയായി രാഷ്ട്രങ്ങള്‍ മതേതരത്വത്തില്‍ അടിയുറച്ചതായിരിക്കണമെന്നു പറയുകയുണ്ടായി. 'ഒരു രാഷ്ട്രമെന്നു പറയുന്നത് എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്നതായിരിക്കണം. മതപുരോഹിതരുടെ നിയന്ത്രണമുള്ള രാഷ്ട്രങ്ങള്‍ക്ക് അധഃപതനം സംഭവിക്കും.' അതേ അഭിമുഖ സംഭാഷണത്തില്‍ അദ്ദേഹം ഇസ്‌ലാമിക വിശ്വസികളെയും ക്രിസ്ത്യാനികളെയും താരതമ്യപ്പെടുത്തി പറഞ്ഞു, 'ഇരുമതങ്ങളും ചരിത്രത്തില്‍ അക്രമം നടത്തിയിട്ടുള്ളത് തങ്ങളുടെ വിശ്വാസം സംരക്ഷിക്കാനായിരുന്നു. യേശു തന്റെ ശിഷ്യന്മാരെ അയച്ചത് എല്ലാ രാഷ്ട്രങ്ങളെയും കീഴടക്കാനായിരുന്നുവെന്നു മാത്യുവിന്റെ സുവിശേഷത്തില്‍നിന്നും വ്യാഖ്യാനിക്കാന്‍ സാധിക്കും.' ഇങ്ങനെയുള്ള വൈരുദ്ധ്യങ്ങളായ അഭിപ്രായങ്ങളില്‍ക്കൂടി കുരിശു യുദ്ധങ്ങളിലെയും തെറ്റുകള്‍ മാര്‍പാപ്പ പരോക്ഷമായി സമ്മതിക്കുകയാണെന്നും തോന്നിപ്പോവും.

ലാ റിപ്പബ്ലിക്കായെന്ന പത്രത്തിനുള്ള അഭിമുഖ സംഭാഷണത്തില്‍ മാര്‍പാപ്പ പറയുകയുണ്ടായി, 'ഇന്ന് ലോകത്തിന്റെ ഏറ്റവും ദുഃഖകരമായ വസ്തുത യുവാക്കളുടെ തൊഴിലില്ലായ്മയാണ്. അതുപോലെ വൃദ്ധരായ ജനങ്ങളുടെ ഏകാന്തതയും.' അതേ സംഭാഷണത്തില്‍ അദ്ദേഹം വീണ്ടും പറഞ്ഞു, 'മതപരിവര്‍ത്തനമെന്നുള്ളത് തികച്ചും യുക്തിരഹിതമാണ്. നിരര്‍ത്ഥകവുമാണ്. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. എന്നാല്‍ എന്റെ ദൈവം കത്തോലിക്കാ ദൈവമല്ല. കത്തോലിക്കാ ദൈവമെന്നതൊന്നില്ല. ദൈവം ഉണ്ട്. യേശുവില്‍ ഞാന്‍ വിശ്വസിക്കുന്നു. അവന്റെ പുനരുദ്ധാരണത്തിലും.'

2005 ജനുവരിയില്‍ മനിലാ വിമാനത്താവളത്തില്‍ വെച്ച് എട്ടാമതു ഗര്‍ഭിണിയായ ഒരു സാധുസ്ത്രീയെ കണ്ടുമുട്ടി അവരെ ശകാരിച്ചുകൊണ്ടു പറഞ്ഞു, 'യുവതിയായ സ്ത്രീയെ, നീ മുയലുകളെപ്പോലെ കുഞ്ഞുങ്ങളെ ജനിപ്പിക്കരുത്. എന്തേ, നീ മറ്റുള്ള ഏഴു കുഞ്ഞുങ്ങളെയും അനാഥരാക്കുന്നുവോ? അത് ദൈവത്തിനു നിരക്കാത്തതാണ്. ദൈവത്തിന്റെ മുമ്പില്‍ മാതാപിതാക്കള്‍ക്ക് കടമകളും കര്‍ത്തവ്യങ്ങളുമാണ് വേണ്ടതെന്നും' മാര്‍പാപ്പ ഓര്‍മ്മപ്പെടുത്തി.

2015 മാര്‍ച്ചില്‍ റിപ്പബ്ലിക്കാ സ്‌കല്‍ഫാരി (ഞലുൗയയഹശരമ' െടരമഹളമൃശ)പത്രത്തിനുള്ള അഭിമുഖ സംഭാഷണത്തില്‍ മാര്‍പാപ്പ പറഞ്ഞു, 'ആരും നരകത്തില്‍ പോകുന്നില്ല. എന്നാല്‍ ദൈവത്തെ നിഷേധിക്കുന്നവന്‍ ആത്മസംഹാരം ചെയ്യുന്നു. അവന്‍ നിശേഷം ഇല്ലാതാകുന്നു. നഷ്ടപ്പെട്ട ആത്മാവിന് എന്ത് സംഭവിക്കുമെന്ന ചോദ്യത്തിന് ആത്മാവിനെ ശിക്ഷിക്കുമോയെന്നായിരുന്നു ഉത്തരം. എങ്കില്‍ എങ്ങനെയത് സംഭവിക്കും. മാര്‍പാപ്പ തുടര്‍ന്നും പറഞ്ഞു, 'അങ്ങനെയൊരു ശിക്ഷയില്ല. ആത്മാവ് അതോടെ നശിക്കുകയാണ്. മറ്റുള്ളവരെല്ലാം പിതാവിനൊപ്പം സൗന്ദര്യം ദര്‍ശിക്കും. ലക്ഷ്യങ്ങളിലെത്തി പരമാനന്ദം പ്രാപിക്കും. ആത്മാവില്‍ നിദ്രപ്രാപിച്ചവന്‍ പിതാവിനൊപ്പം ഔദ്യോഗിക വിരുന്നു സല്‍ക്കാരത്തില്‍ ഉണ്ടായിരിക്കില്ല. ഭൗതിക ശരീരം മരിച്ചതോടെ അവന്റെ യാത്രയും അവസാനിച്ചു.'

റിപ്പബ്ലിക്കാ സ്‌കല്‍ഫാരി (ഞലുൗയയഹശരമ' െടരമഹളമൃശ) വാര്‍ത്താ ലേഖകരുമായുള്ള അഭിമുഖസംഭാഷണം തികച്ചും വിവാദപരമായിരുന്നു. വത്തിക്കാന്‍ അവരുമായുള്ള അഭിമുഖ സംഭാഷണം നിരാകരിക്കുകയോ അംഗീകരിക്കുകയോ ഉണ്ടായില്ല. വത്തിക്കാന്‍ പത്രത്തിലോ വെബ്‌സൈറ്റിലോ പ്രസിദ്ധീകരിച്ചുമില്ല. 'നരകത്തില്‍ ആരും പോവുകയില്ല, ആരെയും വിധിക്കില്ല, എല്ലാവര്‍ക്കും നിത്യതയുണ്ടെന്ന' മാര്‍പാപ്പയുടെ വാക്കുകള്‍ സുവിശേഷ വചനങ്ങള്‍ക്ക് പൊരുത്തപ്പെടുന്നതല്ലായിരുന്നു. 
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുക്തിചിന്തകളും യാഥാസ്ഥിതികരുടെ അതൃപ്തിയും  (ജോസഫ് പടന്നമാക്കല്‍)ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുക്തിചിന്തകളും യാഥാസ്ഥിതികരുടെ അതൃപ്തിയും  (ജോസഫ് പടന്നമാക്കല്‍)ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുക്തിചിന്തകളും യാഥാസ്ഥിതികരുടെ അതൃപ്തിയും  (ജോസഫ് പടന്നമാക്കല്‍)ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുക്തിചിന്തകളും യാഥാസ്ഥിതികരുടെ അതൃപ്തിയും  (ജോസഫ് പടന്നമാക്കല്‍)ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുക്തിചിന്തകളും യാഥാസ്ഥിതികരുടെ അതൃപ്തിയും  (ജോസഫ് പടന്നമാക്കല്‍)ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുക്തിചിന്തകളും യാഥാസ്ഥിതികരുടെ അതൃപ്തിയും  (ജോസഫ് പടന്നമാക്കല്‍)ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുക്തിചിന്തകളും യാഥാസ്ഥിതികരുടെ അതൃപ്തിയും  (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക