Image

ശ്രീശാന്ത് ചിത്രമായ 'ടീം 5'ലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു

Published on 17 October, 2016
ശ്രീശാന്ത് ചിത്രമായ 'ടീം 5'ലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു
ഒക്ടോബര്‍ 17, 2016, കൊച്ചി: മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബല്‍ ആയ Muzik247 (മ്യൂസിക്247), ശ്രീശാന്ത് - നിക്കി ഗല്‍റാണി ചിത്രം, 'ടീം 5'ലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. 'നീലശംഖു പുഷ്പമേ' എന്ന് തുടങ്ങുന്ന ഈ മെലഡി ആലപിച്ചിരിക്കുന്നത് ദിവ്യ എസ്. മേനോനാണ്. ഹരിനാരായണന്‍ ബി കെയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്നിരിക്കുന്നു.

ഒഫീഷ്യല്‍ സോങ്ങ് വീഡിയോ Muzik247 (മ്യൂസിക്247)ന്റെ യൂട്യൂബ് ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=4QdpPL5rrLQ

'ടീം 5'ലൂടെ ശ്രീശാന്ത് മലയാള സിനിമയില്‍ ചുവടു വയ്ക്കുകയാണ്. നിക്കി ഗല്‍റാണിയാണ് നായിക. പേളി മാണിയും മകരന്ദ് ദേശ്പാണ്ഡേയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം സജിത്ത് പുരുഷനും ചിത്രസംയോജനം ദിലീപ് ഡെന്നിസുമാണ് നിര്‍വഹിച്ചിരിക്കുന്നത്. Muzik247 (മ്യൂസിക്247)നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. സുരേഷ് ഗോവിന്ദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് Celebs And Red Carpet (സെലെബസ് ആന്‍ഡ് റെഡ് കാര്‍പെറ്റ്)ന്റെ ബാനറില്‍ രാജ് സക്കറിയാസ് ആണ്.

Muzik247 (മ്യൂസിക്247)നെ കുറിച്ച്:

കഴിഞ്ഞ മൂന്ന് വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബല്‍ ആണ് Muzik247 (മ്യൂസിക്247). അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം Muzik247 (മ്യൂസിക്247)നാണ്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്സ്, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ് ആര്‍ യു, കിസ്മത്ത്,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, പാവാട, ഒരു വടക്കന്‍ സെല്‍ഫി  എന്നിവയാണ് ഇവയില്‍ ചിലത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക