Image

സുകുമാര്‍ അഴീക്കോടിന്റെ നിര്യാണം, ഫ്‌ളോറിഡയില്‍ അനുശോചനയോഗം ചേര്‍ന്നു

Published on 14 February, 2012
സുകുമാര്‍ അഴീക്കോടിന്റെ നിര്യാണം, ഫ്‌ളോറിഡയില്‍ അനുശോചനയോഗം ചേര്‍ന്നു
ഫ്‌ളോറിഡ: കേരള സാംസ്‌കാരിക- സാഹിത്യരംഗത്തെ അതികായനായിരുന്ന അന്തരിച്ച ശ്രീ. സുകുമാര്‍ അഴീക്കോടിന്റെ ദേഹവിയോഗത്തില്‍ അനുശോചിച്ചുകൊണ്ട് ഫ്‌ളോറിഡയില്‍ നവകേരള ആര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണയോഗം ചേര്‍ന്നു.

നവകേരള പ്രസിഡന്റ് ശ്രീമതി ഷീലാ ജോസ് അധ്യക്ഷത വഹിച്ചു. മലയാള മനസാക്ഷിയുടെ ശബ്ദമായി നിലകൊണ്ട അഴീക്കോട് സാറിന്റെ നിര്യാണം സാഹിത്യലോകത്തിനു തീരാ നഷ്ടമാണെന്നും, മലയാളിയുടെ നിത്യജീവിതത്തെ പലപ്പോഴും സ്വാധീനിച്ച അതുല്യ പ്രതിഭയായിരുന്നു അദ്ദേഹമെന്നും ശ്രീമതി ഷീലാ ജോസ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ അനുസ്മരിച്ചു.

സമൂഹത്തിലെ അഴിമതിക്കും അധര്‍മ്മത്തിനുമെതിരെ തന്റെ പ്രഭാഷണ ചാതുര്യം കൊണ്ട് മുഖം നോക്കാതെ പോരാടിയ വ്യക്തിത്വത്തിനു ഉടമയായിരുന്നു അഴീക്കോട് മാഷ് എന്ന് ഇന്ത്യാ പ്രസ് ക്ലബ് ഫ്‌ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് ശ്രീ. സുനില്‍ തൈമറ്റം അനുസ്മരിച്ചു.

നവകേരള ഭാരവാഹികളായ റോസ്ലി പാനികുളങ്ങര, ആന്റണി തോട്ടത്തില്‍ , സുരേഷ് നായര്‍ , ശ്രീകുമാര്‍ ഹരിലാല്‍ , എബി ആനന്ദ്, സാജു വടക്കേല്‍ മുന്‍ പ്രസിഡന്റ്മാരായ നിക്കോളാസ് വര്‍ഗീസ്, വിന്‍സന്റ് ലൂക്കോസ്, ആന്റണി തോമസ്, ജോണ്‍ ഉണ്ണുണി, ജിജി നീലത്തുമുക്കില്‍ , മേരി നിക്കോളാസ് എന്നിവര്‍ അഴീക്കോട് മാഷിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും, വേര്‍പാടിലുള്ള ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.

റിപ്പോര്‍ട്ട്: എബി ആനന്ദ്
സുകുമാര്‍ അഴീക്കോടിന്റെ നിര്യാണം, ഫ്‌ളോറിഡയില്‍ അനുശോചനയോഗം ചേര്‍ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക