Image

ഒരു മണിക്കൂര്‍ പറക്കാാം വെറും 2500 രൂപയ്ക്ക്; ഉഡാന്‍ പദ്ധതിയുമായി കേന്ദ്രം

Published on 21 October, 2016
ഒരു മണിക്കൂര്‍ പറക്കാാം വെറും 2500 രൂപയ്ക്ക്; ഉഡാന്‍ പദ്ധതിയുമായി കേന്ദ്രം

 
ന്യൂഡല്‍ഹി: 2500 രൂപ നല്‍കിയാല്‍ ഒരു മണിക്കൂര്‍ വിമാനത്തില്‍ യാത്രചെയ്യാന്‍ സാധിക്കുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നു. ഉഡാന്‍ (ഉഡേ ദേശ് കാ ആം നാഗരിക്) എന്ന പേരിലാണ് സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നത്. ഇതിനായി ഒരു വിമാനത്തിലെ പകുതി സീറ്റുകള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. ജനുവരി മുതല്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട് ആളുകള്‍ക്കു യാത്രചെയ്യാനാകുമെന്നാണ് കരുതപ്പെടുന്നതെന്ന് വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.

ഒരു വിമാനത്തില്‍ കുറഞ്ഞത് 9 സീറ്റും പരമാവധി 40 സീറ്റുമായിരിക്കും ഇപ്രകാരം കുറഞ്ഞ നിരക്കില്‍ മാറ്റിവെക്കുക. ശേഷിക്കുന്ന സീറ്റുകളിലെ നിരക്ക് തിരക്കിനനുസരിച്ച് കൂടിയും കുറഞ്ഞുമായിരിക്കും. ഈ പദ്ധതിയില്‍ പങ്കാളികളാകുന്ന വിമാനക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ട് നല്‍കും. 

നിലവില്‍ ബിക്കാനീര്‍, ജയ്‌സാല്‍മീര്‍, ഭാവ്‌നഗര്‍, ജാംനഗര്‍, ഭാട്ടിന്‍ഡ്യ, അലഹബാദ്, ആസാമിലെ ജോര്‍ഹട്ട് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളെ ഉഡാന്‍ സര്‍വീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക