Image

ഫിലിപ്പോസ് ഫിലിപ്പിനു സ്വീകരണം നല്‍കി

Published on 21 October, 2016
ഫിലിപ്പോസ് ഫിലിപ്പിനു സ്വീകരണം നല്‍കി
ന്യൂയോര്‍ക്ക്: ഫൊക്കാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമാന്‍ ഫിലിപ്പോസ് ഫിലിപ്പിന് കുടുംബാംഗങ്ങളും, സുഹൃത്തുക്കളും ചേര്‍ന്ന് കോണ്‍ഗേഴ്‌സില്‍ വെച്ച് സ്വീകരണം നല്‍കി. റവ.ഷിബു ഡാനിയേലിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ ജിജി റ്റോം സ്വാഗതം ആശംസിച്ചു. മുഖ്യാതിഥി റവ.ഡോ.രാജു വര്‍ഗീസ് ആശംസകളേകി. പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം ഒരു മാതൃകാ പുരുഷനായി തിളങ്ങി എന്നും, കൈവെച്ച ഏതു മേഖലയിലും ആത്മാര്‍പ്പണത്തോടെ മുന്നിട്ടിറങ്ങി വിജയം നേടുവാനും ഫിലിപ്പിനു കഴിഞ്ഞു എന്നും അച്ചന്‍ സ്മരിച്ചു. ഒരു സഹോദരനു തുല്യം സ്‌നേഹിക്കുന്ന ഫിലിപ്പിന് വിജയാശംസകളും എല്ലാ നന്മകളും നേരുകയും ചെയ്തു.
ഓര്‍ത്തഡോക്‌സ് സഭാ ഭദ്രാസന കൗണ്‍സിലംഗം റവ.ഷിബു ഡാനിയേല്‍, മത്തായി തോമസ്, ദിവ്യ മേരി തോമസ്, മാത്യു പാപ്പന്‍, രാജു ഗീവര്‍ഗീസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഫിലിപ്പോസ് ഫിലിപ്പ് മറുപടി പ്രസംഗം നടത്തി. കുടുംബാംഗങ്ങള്‍ നല്‍കിയ ഈ സ്വീകരണം ആവേശമുളവാക്കുന്നു എന്നും, എല്ലാ നല്ല വാക്കുകള്‍ക്കും നന്ദിയും പറഞ്ഞു. വലിയ രീതിയിലുള്ള, ജനങ്ങള്‍ക്കു ഉപകാരപ്രദമായ പല പ്രവര്‍ത്തന പരിപാടികളും നടപ്പാക്കണമെന്നാഗ്രഹിക്കുന്നു എന്നും, സ്വാര്‍ത്ഥതാല്‍പര്യങ്ങളില്ലാതെ കുറ്റമറ്റ രീതിയില്‍ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുമെന്നും, അതിന് ഏവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. റവ.ഡോ.രാജു വര്‍ഗീസിന്റെ സമാപന പ്രാര്‍ത്ഥനയോടു കൂടി സമ്മേളനം സമാപിച്ചു.

ഫിലിപ്പോസ് ഫിലിപ്പിനു സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക