Image

ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിന് ജയിലിലും ഫോണ്‍

Published on 22 October, 2016
ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിന് ജയിലിലും ഫോണ്‍
കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം ജയിലില്‍ ഫോണുപയോഗിക്കുന്നതിന്റെ തെളിവുകള്‍ പുറത്ത്. ജയിലുദ്യോഗസ്ഥരാണ് നിസാമിനെ ഇക്കാര്യത്തില്‍ സഹായിക്കുന്നതെന്ന് പറയുന്നു. 

തൃശൂര്‍ ശോഭ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിപ്പിച്ചും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് വിവാദ വ്യവസായിയായ മുഹമ്മദ് നിസാം. നിസാം ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖ ചാനലുകള്‍ പുറത്തുവിട്ടു.

8769731302, 9746576553 എന്നീ രണ്ട് നമ്പറുകളാണ് നിസാം ജയിലില്‍ ഉപയോഗിക്കുന്നത്. ഈ രണ്ട് മൊബൈലുകളും കണ്ണൂര്‍ ജയില്‍ ടവറിന്റെ പരിധിയിലാണുള്ളത്.

 ജയില്‍ ഉദ്യോഗസ്ഥരാണ് ഇവ സൂക്ഷിക്കുന്നത്. ഫോണ്‍ വരുമ്പോള്‍ നിസാമിന് ഇവ കൈമാറുകയാണ് പതിവ്. ഭാര്യയുമായി നിസാം ഈ ഫോണിലൂടെ നിത്യവും സംസാരിക്കാറുണ്ട്. ബിസിനസ് അടക്കമുള്ള കാര്യങ്ങളും ഫോണിലൂടെ ചര്‍ച്ച ചെയ്യാറുള്ളതായും പറയുന്നു.

 ചന്ദ്രബോസ് വധക്കേസില്‍ തനിക്കെതിരെ സാക്ഷി പറഞ്ഞവരെ നിസാം ഇത്തരത്തില്‍ ഭിഷണിപെടുത്തിയതായി നേരത്തെയും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക