ന്യൂ ജേഴ്സി: കേരളാ എഞ്ചിനിയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷന് ഓഫ്
നോര്‍ത്ത് ഈസ്റ്റ് അമേരിക്കയുടെ (കെ.ഇ.എ.എന്‍) വാര്‍ഷിക ഫാമിലി നൈറ്റ് 2016
നവംബര്‍ 5ന് നടക്കും. സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക്
ഫൊറോന പള്ളി ഹാളില്‍ (510 എലിസബത്ത് അവന്യൂ , സോമര്‍സെറ്റ്, ന്യൂ ജേഴ്സി
08873) വൈകിട്ട് 5.30 മുതല്‍ 9.30 വരെയാണ് കുടുംബ സംഗമം നടക്കുക.
എഞ്ചിനിയര്‍ ഓഫ് ദ ഇയര്‍, ടീച്ചര്‍ ഓഫ് ദ ഇയര്‍, പരിസ്ഥി അവാര്‍ഡ് 2016,
ഹൈസ്കൂള്‍ സീനിയേഴ്സ് എച്ചീവ്മെന്റ് അവാര്‍ഡ് തുടങ്ങി വിവിധ
പ്രധാനപ്പെട്ട അവാര്‍ഡുകളും കുടുംബനിശയില്‍ വച്ച് വിതരണം ചെയ്യുന്നതാണ്.
മുഖ്യ പ്രഭാഷണം, വിവിധ വിനോദ പരിപാടികള്‍ എന്നിവയ്ക്കൊപ്പം രാത്രി
ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.
എല്ലാ എഞ്ചിനിയര്‍മാരും കുടുംബ സമേതം വന്നെത്തി ഈ പരിപാടി വിജയകരമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിശദവിവരങ്ങള്‍ക്ക്:
അജിത് ചിറയില്‍ (പ്രസിഡന്റ്) (609) 5324007
മനോജ് ജോണ്‍ (സെക്രട്ടറി) (917) 8419043