Image

നൈവേദ്യം (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 25 October, 2016
നൈവേദ്യം (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
ഹേ വിഭോ,താവക പാണിയില്‍ താവിടും
ദിവ്യാമൃത സ്പര്‍ശ സായൂജ്യ വ്യാപൃതി

ദ്യോവിലും വാരിധിçള്ളിലും സാന്ദ്രമായ്
സൗവ്വര്‍ണ്ണമാæì ത്വല്‍ മായാ ശക്തിയില്‍

പര്‍വ്വതസാëവില്‍ കാനനവീഥിയില്‍
വൈവിധ്യരൂപങ്ങള്‍ പൂണ്ടു വ്യാപരിപ്പൂ!

അര്‍ക്കേന്ദു താരങ്ങള്‍ ത്വല്‍ച്ചരണങ്ങളില്‍
പാദസരങ്ങളാല്‍ ശ്രീകരം ചേര്‍ക്കവേ

എന്‍ തപ്തബാഷ്പത്തിന്‍ കണ്‍ഠമാല്യവുമായ്
തപ്തചിത്തയായ് നിന്േന്‍ സാന്ധ്യദീപ്തിയില്‍

സ്‌നേഹമായ് ആശയായ് തുഷ്ടിയായ്് ദുഃഖമായ്
ഗേഹങ്ങള്‍ തോറും ഘനീഭാവരൂപമായ്

ദ്യോതിçം താരാഗണങ്ങളാലംബരം
ദീപ്തമായ് നിശ്ചലം നില്‍çമാറാവതും

ശ്രാവണവര്‍ഷപ്പൊഴിച്ചിലില്‍ പുല്‍നാമ്പില്‍
ശ്രാവ്യവും തസ്യ വിരഹദുഃഖസ്വനം !

വിശ്വം നിറഞ്ഞിടും വിത്തവിഖ്യാദികള്‍
വിഷ്ടപേശാധിപത്യത്തിലാണെന്നതാല്‍

തന്നിച്ഛയെന്തഹോ, യീപ്രതാപങ്ങളില്‍ ?
തന്നിച്ഛയാണെനിക്കേæവാനെങ്കിലോ,

തന്നിച്ഛയാé മടക്കിയെടുപ്പതോ,
തന്നിച്ഛക്കൊ ത്തപോല്‍ ചെയ്ക, സര്‍വ്വജ്ഞ തേ !

സന്താപം മാത്രമാണെന്‍ സ്വന്തസമ്പാദ്യം
സന്താപമാæമീ സ്‌നേഹോപഹാരമെന്‍

സര്‍വ്വഗസന്നിധേ ആദരാലര്‍ പ്പിപ്പേന്‍,
സ്വീകരിച്ചെന്നില്‍ പ്രസാദിക്കണേ, വിഭോ !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക