Image

എയര്‍ ഇന്ത്യ വിമാനങ്ങളില്‍ താമസിയാതെ വൈഫൈ സൗകര്യം

ജോര്‍ജ് ജോണ്‍ Published on 01 November, 2016
എയര്‍ ഇന്ത്യ വിമാനങ്ങളില്‍ താമസിയാതെ വൈഫൈ സൗകര്യം
ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി: അധികം താമസിയാതെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍  വൈഫൈ ഉപയോഗിച്ച് സര്‍ഫ് ചെയ്യാം.  എയര്‍ ഇന്ത്യ വിമാനങ്ങളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിച്ച് എയര്‍ ഇന്ത്യയും ബി.എസ്.എന്‍.എലും ചര്‍ച്ച നടത്തി. എയര്‍ഇന്ത്യയുടെ നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഓസ്‌ട്രേലിയ എന്നീ ദീര്‍ഘദൂര വിമാനങ്ങളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്താനാണ് എയര്‍ ഇന്ത്യയുടെ പ്ലാന്‍. ബി.എസ്.എന്‍.എല്ലിനു പുറമേ മറ്റു അന്താരാഷ്ട്ര ഇന്റര്‍നെറ്റുകളുമായും എയര്‍ഇന്ത്യ ഈ വിഷയം ചര്‍ച്ച നടത്തുന്നുണ്ട്.

എയര്‍ ഇന്ത്യയിലെ വൈ ഫൈ സൗകര്യത്തിന് എന്തു ചെലവു വരുമെന്നു എസ്റ്റിമേറ്റ് സമര്‍പിക്കാന്‍ എയര്‍ ഇന്ത്യ ബി.എസ്.എന്‍.എല്ലിനോടും, മറ്റ് അന്താരാഷ്ട്ര ഇന്റര്‍നെറ്റുകളോടും ആവശ്യപ്പെട്ടു. നിലവില്‍ നിരവധി അന്താരാഷ്ട്ര ഗ്ലോബല്‍ എയര്‍ലൈനുകള്‍ വൈഫൈ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. ഈ സൗകര്യം തന്നെ എയര്‍ഇന്ത്യയിലും ഏര്‍പ്പെടുത്തി കൂടുതല്‍ സൗകര്യം യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തുമെന്ന് എയര്‍ഇന്ത്യ അധിക്യുതര്‍ അറിയിച്ചു.

എയര്‍ ഇന്ത്യ വിമാനങ്ങളില്‍ താമസിയാതെ വൈഫൈ സൗകര്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക