Image

ഡബ്ല്യുഎംസി സ്വിസ് പ്രൊവിന്‍സ് ബിസിനസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Published on 02 November, 2016
ഡബ്ല്യുഎംസി സ്വിസ് പ്രൊവിന്‍സ് ബിസിനസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

    സൂറിച്ച്: വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിസ് പ്രൊവിന്‍സ് ഈ വര്‍ഷത്തെ ബിസിനസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

ബംഗളൂരു വീനസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ പ്രവീണ്‍ ജോര്‍ജ്, ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ സഫീന ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജിംഗ് ഡയറക്ടര്‍ ജോളി ആന്റണി താണിയേക്കല്‍, കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് മാനേജിംഗ് ഡയറക്ടര്‍ ഏബ്രഹാം ചാക്കോ കുന്നത്ത്, അങ്കമാലി സുരഭി ഗാര്‍ഡന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷിബു അഗസ്റ്റിന്‍ എന്നിവരെയാണ് ഈ വര്‍ഷത്തെ എക്‌സലന്‍സ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

പ്രത്യാശ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സൈമണ്‍ ജോര്‍ജിന് വികലാംഗര്‍ക്കായി അദ്ദേഹം നല്‍കി വരുന്ന സേവനങ്ങളെ മാനിച്ചും തോമസ് മൂക്കനാംപറമ്പിലിന് സ്വിസ് മലയാളി സമൂഹത്തില്‍ കലാ സാംസ്‌കാരിക മേഖലയില്‍ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് നല്‍കി ആദരിക്കാനും ഡബ്ല്യുഎംസി കൗണ്‍സില്‍ തീരുമാനിച്ചു.

നവംബര്‍ അഞ്ചിന് കേരളത്തിന്റെ അറുപതാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ചു നടക്കുന്ന കേരളോത്സംവ 2016 ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. പ്രശസ്ത സിനിമാതാരം ആശാ ശരത്, പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, നടന്‍ മുന്ന, സൂറിച്ചിലെ നിയമസഭാംഗം നിക് ഗൂഗര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. 

അവാര്‍ഡ് പ്രഖ്യാപന ചടങ്ങിന് ചെയര്‍മാന്‍ ജിമ്മി കൊരിട്ടിക്കാട്ടുതറയില്‍, പ്രസിഡന്റ് ജോസ് വള്ളാടിയില്‍, സെക്രട്ടറി ബാബു വേതാനി, ട്രഷറര്‍ ബോസ് മണിയമ്പാറയില്‍, അവാര്‍ഡ് കമ്മിറ്റി കോഓര്‍ഡിനേറ്റേഴ്‌സുമാരായ ജോയ് കൊച്ചാട്ട്, ടോമി തൊണ്ടാംകുഴി എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക