Image

എട്ട് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള അന്താരാഷ്ര്ട വിമാന സര്‍വീസ്

Published on 03 November, 2016
എട്ട് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള അന്താരാഷ്ര്ട വിമാന സര്‍വീസ്

ജനീവ: ലോകത്തെ ഏറ്റവും ഹ്രസ്വമായ അന്താരാഷ്ര്ട വിമാന സര്‍വീസിനു തുടക്കമായി. സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്ന് ജര്‍മനിയിലേക്കായിരുന്നു ആദ്യ സര്‍വീസ്.

ഓസ്ട്രിയന്‍ പീപ്പിള്‍സ് എയര്‍ ഗ്രൂപ്പാണ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ സെന്റ് ഗാലന്‍ ആള്‍ട്ടേണ്‍ഹൈമില്‍ നിന്ന് കോണ്‍സ്റ്റന്‍സ് തടാകത്തിനു മുകളിലൂടെയാണ് യാത്ര.

ഇരുപതു കിലോമീറ്റര്‍ മാത്രമാണ് ദൂരം. സര്‍വീസ് എട്ടു മിനിറ്റെടുത്ത് പൂര്‍ത്തിയാക്കും. ദിവസം രണ്ടു സര്‍വീസാണുള്ളത്. വണ്‍വേ ടിക്കറ്റിന് 40 യൂറോയാണ് ചാര്‍ജ്. റോഡ് മാര്‍ഗം 63 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ ഒരു മണിക്കൂര്‍ വേണം. തടാക തീരത്തുകൂടി രണ്ടു മണിക്കൂറെടുത്ത് ട്രെയിനിലും പോകാം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക