Image

ഷെറിന്‍ ദാനിയേലിന് അന്താരാഷ്ട്ര ബഹുമതി

ജോയ് തുമ്പമണ്‍ Published on 15 February, 2012
ഷെറിന്‍ ദാനിയേലിന് അന്താരാഷ്ട്ര ബഹുമതി
അന്തര്‍ദ്ദേശീയ ചേംബര്‍ ഓഫ് കോമേഴ്‌സി ലോകമെമ്പാടുമുള്ള നിയമ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മീഡിയേഷന്‍ മത്സരത്തില്‍ 32 രാജ്യങ്ങളിലായി 66 ടീമുകള്‍ പങ്കെടുത്തിരുന്നു. പാരീസില്‍ അരങ്ങേറിയ ഈ ലോക നിയമജ്ഞന്മാരുടെ കടുത്ത മല്‍സരത്തില്‍ സൗത്ത് ടെക്‌സ് കോളേജ് ഓഫ് ലോ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഈ കോളേജിനെ വിജയത്തിന്റെ സോപാനത്തിലേക്ക് നയിച്ചത് ഷെറിന്‍ ദാനിയേല്‍ എന്ന മലയാളി യുവതിയും.

കേരളത്തില്‍ പുനലൂരില്‍ ജനിച്ച ഷെറിന്‍ വളര്‍ന്നതും പഠിച്ചതും ന്യൂഡല്‍ഹിയാണ്. തുടര്‍ന്ന് പൂനായില്‍ നിന്നു എല്‍.എല്‍.ബിയും ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എല്‍. എല്‍. എം ബിരുദവും നേടി.ഇപ്പോള്‍ ജൂറിസ്റ്റ് ഡോക്ടറായി സൗത്ത് ടെക്‌സാസ് ലോ കോളേജില്‍ പഠിക്കുന്നു.

ഷെറിന്റെ പ്രസംഗ പാഠവവും, വിഷയങ്ങളെ അപഗ്രഥിച്ചു അവതരിപ്പിക്കുവാനുള്ള കഴിവും ഒന്നു വേറെതന്നെയാണ്. ആയതിനാലാവാം ഈ ബഹുമതി ഷെറിനെ തേടി എത്തിയത്. മാതാപിതാക്കള്‍ ജോര്‍ജ് ഡാനിയേല്‍ മേഴ്‌സി ഡാനിയേല്‍. ഏക സഹോദരന്‍ ഷിബന്‍ ദാനിയേല്‍ ഹൂസ്റ്റണില്‍ താമസിക്കുന്നു. ഐ.പി.സി ഹൂസ്റ്റണ്‍ സഭാംഗമാണ്. ലോയര്‍ ഓഫ് ദി ഇയര്‍ എന്ന ബഹുമതിയും ക്യാഷ് അവാര്‍ഡും ഷെറിനു ലഭിക്കുകയുണ്ടായി.
ഷെറിന്‍ ദാനിയേലിന് അന്താരാഷ്ട്ര ബഹുമതി
ഷെറിന്‍ ദാനിയേല്‍ അവാര്‍ഡ് സ്വീകരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക