Image

ഭാഗധേയങ്ങള്‍ മാറിമറിയുന്ന സര്‍വേകള്‍ (ഏബ്രഹാം തോമസ്)

Published on 04 November, 2016
ഭാഗധേയങ്ങള്‍  മാറിമറിയുന്ന സര്‍വേകള്‍ (ഏബ്രഹാം തോമസ്)
പൊതുതിരഞ്ഞെടുപ്പ് ഏര്‍ളി വോട്ടിങ്ങിലൂടെ പുരോഗമിക്കുകയാണ് ഇത്തവണ 20 കോടിയില്‍ അധികം രജിസ്‌ട്രേഡ് വോട്ടര്‍മാരുണ്ടെന്നാണു കണക്ക്, ഇത് 2008 നെ അപേക്ഷിച്ച് അഞ്ചു കോടിയിലധികം വര്‍ധിച്ചിട്ടുണ്ട്. ഏര്‍ളി വോട്ടിങ്ങില്‍ വോട്ടിങ് ശതമാനം കൂടുതാലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. യഥാര്‍ത്ഥ പോളിങ് ദിവസമായ നവംബര്‍ 8 നും ഇതേ പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്.

പ്രചരണത്തിന്റെ അന്തിമ നാളുകളില്‍ സര്‍വേകള്‍ മാറിമറിയുന്ന ഭാഗധേയങ്ങള്‍ പ്രവചിക്കുന്നു എങ്കിലും ഹിലറി ക്ലിന്റണ് മുന്‍ തൂക്കം ഉണ്ടാവുമെന്നാണ് പൊതുവെ കരുതുന്നത്. അമേരിക്കയില്‍ ലഭ്യമായ ഹിന്ദി ചാനലുകളില്‍ ട്രംപിന്റെ പരസ്യം കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്നു. ടെലിഫോണുകളില്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ പേരില്‍ ഹിലറിക്ക് വോട്ടു ചെയ്യണമെന്ന അഭ്യര്‍ത്ഥന തുടരുന്നു. ആരോപണ, പ്രത്യാരോപണ മുഖരിതമാണ് പ്രചരണം. അമേരിക്കന്‍ ജനതയുടെ സ്ഥിതി മെച്ചപ്പെടുത്തുവാനോ രാഷ്ട്രത്തിന്റെ വളര്‍ച്ചയ്‌ക്കോ ഉളള ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ വിരളമാണ്.

അമേരിക്കയുടെ പടിഞ്ഞാറേ ഉള്‍മേഖലകളിലും മേല്‍ ദക്ഷിണ സംസ്ഥാനങ്ങ ളിലും ഉളള വോട്ടര്‍മാരെ പിണക്കുവാന്‍ ട്രംപ് സ്ത്രീകള്‍ക്കും അഭ്യസ്ഥ വിദ്യാരയ വെളുത്ത വര്‍ഗക്കാര്‍ക്കും എതിരായി നടത്തിയ പ്രസ്താവനകള്‍ സഹായിച്ചു എന്ന് ഒരു വിഭാഗം ആരോപിക്കുന്നു. ഈ മേഖലകളില്‍ വലതുപക്ഷത്തോടാണ് മുന്‍പ് ചായ് വ് ഉണ്ടായിരുന്നത്. അതിനാല്‍ ഈ മാറ്റം ശ്രദ്ധാര്‍ഹമാണ്.

ഈ സംസ്ഥാനങ്ങളില്‍ മൂന്നെണ്ണത്തില്‍– കൊളറാഡോ, നെവാഡ, വെര്‍ജിനി യ വിജയം ഉറപ്പിച്ചു എന്ന് ഡെമോക്രാറ്റുകള്‍ അവകാശപ്പെടുന്നു. നാലാമതൊന്നില്‍– നോര്‍ത്ത് കരോലിനയില്‍ പ്രതീക്ഷ ഉണ്ടെന്നും പറയുന്നു. ഇലക്ടോറല്‍ കോളേജില്‍ ട്രംപ് 270 വോട്ടുകള്‍ നേടാതിരിക്കുവാന്‍ ഈ സംസ്ഥാനങ്ങള്‍ സഹായിക്കും എന്നാണ് ഡെമോക്രാറ്റുകളുടെ വാദം.

അരിസോണയിലും ജോര്‍ജിയയിലും ഹിലറിയും അവരുടെ പ്രചരണ സംഘവും മില്യനുകളുടെ പ്രചരണം നടത്തി. തിരഞ്ഞെടുപ്പു കഴിഞ്ഞാലും ഈ പ്രദേശങ്ങള്‍ എങ്ങനെ തിരിച്ചു പിടിക്കാനാവും എന്ന് റിപ്പബ്ലിക്കനുകള്‍ തലപുകഞ്ഞ് ആലോചിക്കുകയാണ്.

അറ്റ്‌ലാന്റയും ഫീനിക്‌സും ട്രംപ് വെറുപ്പിച്ച് കൈവിട്ടുകളഞ്ഞതായി ചിലര്‍ ആരോപിക്കുന്നു. ജോര്‍ജിയയെക്കുറിച്ച് ഹിലറി അനുകൂലികള്‍ക്ക് അത്ര വലിയ പ്രതീക്ഷയില്ല. കിട്ടിയാല്‍ കിട്ടി എന്ന സമീപനം.

ജോര്‍ജിയയിലും നോര്‍ത്ത് കരോലിനയിലും റിപ്പബ്ലിക്കനുകള്‍ക്ക് മേല്‍ക്കൈ ഉണ്ടായിരുന്നു. ന്യൂന പക്ഷങ്ങള്‍ വലിയ തോതില്‍ വോട്ടു ചെയ്തിരുന്നില്ല എന്നതായിരുന്നു കാരണം. ചില പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്കും ഇത് ബാധകമായിരുന്നു. കൊറിയന്‍ വംശജനായ സ്റ്റേറ്റ് റെപ്രസെന്റേറ്റീവ് ബി. ജെ. പാക്(റിപ്പബ്ലിക്കന്‍) ജോര്‍ജിയ ഡെമോക്രാറ്റുകള്‍ നേടാനിടയില്ല എന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍ പുതിയ സംഭവ വികാസങ്ങള്‍ക്കുശേഷം ഇങ്ങനെ സംഭവിച്ചു കൂടായ്കയില്ല എന്ന് പറയുന്നു.

അരിസോണയിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജെഫ് ഫ്‌ലേക്ക് തന്റെ പാര്‍ട്ടി കൂടുതലായി ന്യൂനപക്ഷങ്ങളിലേക്ക് ഇറങ്ങി ചെല്ലണമെന്ന് വിശ്വസിക്കുന്നു. അരിസോണ പാര്‍ട്ടിയിലെ അന്തഃഛിദ്രങ്ങള്‍ ഹിലറിക്ക് നേട്ടമുണ്ടാക്കാന്‍ സഹായിച്ചു. കഴിഞ്ഞ ഒരു ദശകമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കോടി ഇരുപത് ലക്ഷം നിയമ വിരുദ്ധ കുടിയേറ്റക്കാരുടെ പ്രശ്‌നമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഐക്യത്തില്‍ വിളളലുണ്ടാക്കിയത്. അരിസോണയില്‍ കിന്റര്‍ ഗാര്‍ഡന്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരും നിയമ വിരുദ്ധ കുടിയേറ്റക്കാരായി അമേരിക്കയിലെത്തിയവര്‍ ധാരാളമുണ്ട്. ഇവര്‍ക്ക് പൗരത്വം ലഭിക്കുന്നതിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി എതിരാണ് എന്നൊരു പ്രചരണം നിലവിലുണ്ട്. ഇതിനെ നേരാംവണ്ണം പ്രതിരോധിക്കുവാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഫ്‌ലോക്കും റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ മക്കെയിനും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടയില്‍ ട്രംപിന്റെ പരാമര്‍ശങ്ങള്‍ ഏറെ ദോഷം ചെയ്തു.

പശ്ചിമ മേഖലയിലുളള ഡെമോക്രാറ്റുകള്‍ പാര്‍ട്ടിക്ക് ഒരു മുന്നറിയിപ്പ് നല്‍കുന്നു. 2016 ല്‍ പാര്‍ട്ടി വിജയിച്ചാല്‍ അത് ശക്തമായ പാര്‍ട്ടി നയത്തിന്റെ അംഗീകാരമായി വ്യഖ്യാനിക്കരുത്. മറിച്ച് ട്രംപിന്റെ നയം ഒരു പ്രദേശം തിരസ്‌കരിച്ചതായി വിലയിരുത്തണം. അതായത് ഒരു നെഗറ്റീവ് വോട്ടായി ഇതു കണക്കാക്കണം. ട്രംപ് നയങ്ങളോടു ജനങ്ങള്‍ സ്വീകരിച്ച നിഷേധാത്മക നിലപാടായി ഇതു കരുതണം, 'കൊളറാഡൊ ഗവര്‍ണര്‍ ഡെമോക്രാറ്റ് ജോണ്‍ ഹിക്കന്‍ ലൂപ്പര്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക