Image

ലുലു ഗ്രൂപ്പിന്റെ അമേരിക്കന്‍ സംരംഭം ന്യൂജേഴ്‌സിയില്‍ ഉദ്ഘാടനം ചെയ്തു

Published on 04 November, 2016
ലുലു ഗ്രൂപ്പിന്റെ അമേരിക്കന്‍ സംരംഭം ന്യൂജേഴ്‌സിയില്‍ ഉദ്ഘാടനം ചെയ്തു
ലിന്‍ഡ് ഹസ്റ്റ്, ന്യൂജേഴ്‌സി: ഡോ. എം.എ യൂസഫലിയുടെ വ്യവസായ സാമ്രാജ്യത്തിനു അമേരിക്കയിലും ഉജ്വല തുടക്കം. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ഭാഗമായി ന്യൂജേഴ്‌സിയിലെ ലിന്‍ഡ് ഹസ്റ്റില്‍ 'വൈ ഇന്റര്‍നാഷണല്‍ യു.എസ്.എ' എന്ന പേരില്‍ തുടങ്ങിയ ലോജിസ്റ്റിക് സെന്ററിന്റെ ഉദ്ഘാടനം യൂസഫലിയും, സെലക്ട് യു.എസ്.എ എദ്‌സിക്യൂട്ടിവ് ഡയറക്ടര്‍ വിനയ് തുമ്മലപ്പള്ളി, ലിന്‍ഡ് ഹസ്റ്റ് മേയര്‍ റോബര്‍ട്ട് ജിയന്‍ റുസൊ, ബര്‍ഗന്‍ കൗണ്ടി എക്‌സിക്യൂട്ടീവ് ജയിംസ് ടെഡെസ്‌കൊ തുടങ്ങിയവര്‍ നാട മുറിച്ച് നിര്‍വഹിച്ചു.

അമേരിക്കന്‍ വിപണിയില്‍ നിന്നു ഭക്ഷ്യവസ്തുക്കളടക്കമുള്ളവ വാങ്ങി, സംസ്‌കരിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്ന വെയര്‍ ഹൗസ് ആയാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. ഇതിനകം 75 അമേരിക്കന്‍ ജോലിക്കാരെ നിയമിച്ചുകഴിഞ്ഞു. ഒന്നര വര്‍ഷത്തിനുള്ളില്‍ അതു 250 വരെ ആയി ഉയര്‍ന്നേക്കുമെന്ന് യൂസഫലി പറഞ്ഞു.
നാലു പതിറ്റാണ്ടായി അമേരിക്കന്‍ ഉത്പന്നങ്ങള്‍ ലുലു ഗ്രൂപ്പ് ഇറക്കുമതി ചെയ്യുന്നു. കാലിഫോര്‍ണിയയില്‍ നിന്നുള്ള ആല്‍മണ്ടിയില്‍ നിന്നായിരുന്നു തുടക്കം. ഇപ്പോള്‍ എല്ലാത്തരം വസ്തുക്കളും ഇറക്കുമതി ചെയ്യുന്നു.

ഇതുപോലെ കൂടുതല്‍ കേന്ദ്രങ്ങള്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ തുടങ്ങാന്‍ പരിപാടിയുണ്ട്. ന്യൂജേഴ്‌സി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം എല്ലാവിധ സഹായ സഹകരണങ്ങളും അഭ്യര്‍ത്ഥിച്ചു.

അമേരിക്കക്കാര്‍ക്ക് ജോലിയുമായെത്തിയ പുതിയ വ്യവസായ സംരംഭത്തെ സെലക്ട് യു.എസ്.എ എക്‌സി. ഡയറക്ടര്‍ തുമ്മലപ്പള്ളി, കൗണ്ടി എക്‌സിക്യൂട്ടീവ് ടെഡസ്‌കോ, മേയര്‍ ജിയന്‍ റുസൊ തുടങ്ങിയവര്‍ സ്വാഗതം ചെയ്തു. ഇത് ആഹ്ലാദകരമായ ദിനമായി അവര്‍ വിശേഷിപ്പിച്ചു. കുറച്ചു മാത്രം വാഗ്ദാനം ചെയ്യുകയും, കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുകയുമെന്നതാണ് ലുലു ഗ്രൂപ്പിന്റെ മാതൃകയെന്ന് ജിയന്‍ റുസൊ ചൂണ്ടിക്കാട്ടി.

അമേരിക്കയുടെ കയറ്റുമതി പ്രതിവര്‍ഷം രണ്ടര ട്രില്യന്‍ ഡോളറിന്റേതാണെന്ന് തുമ്മലപ്പള്ളി ചൂണ്ടിക്കാട്ടി. 95 ശതമാനം ഉത്പന്ന കയറ്റുമതിക്കും യാതൊരു ലൈസന്‍സും വേണ്ട. ന്യൂജേഴ്‌സിയില്‍ മാത്രം രണ്ടര ലക്ഷം ജോലിക്കാര്‍ വിദേശ കമ്പനികളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നു.

ബഹ്‌റിനിലെ പ്രമുഖ വ്യവസായ സംരംഭമായ ലുലു ഗ്രൂപ്പിന്റെ അമേരിക്കയിലേക്കുള്ള കാല്‍വെയ്പിനു സാക്ഷ്യം വഹിക്കാന്‍ ബഹ്‌റിന്‍ അംബാസഡറും എത്തി. ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അമേരിക്കയിലും അത് വിജയപതാക പാറിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. പ്രാസംഗീകര്‍ യൂസഫലിയുടെ നേതൃപാടവവും ധിഷണാശക്തിയും എടുത്തുപറയുകയും ചെയ്തു. വേണ്ട സമയത്തു വേണ്ടതു ചെയ്യാനുള്ള കഴിവാണ് അദ്ദേഹത്തെ ഉയര്‍ച്ചയിലെത്തിച്ചത്.

അമേരിക്കയില്‍ സ്ഥാപനം തുടങ്ങാന്‍ അല്‍പം വൈകിപ്പോയതായി യൂസഫലിയും പറഞ്ഞു.

ഇപ്പോള്‍ 37 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പിന് ബ്രിട്ടണിലടക്കം 24 രാജ്യങ്ങളില്‍ ഇതേപോലെ ലോജിസ്റ്റിക് സെന്ററുകളുണ്ട്.

അമേരിക്കന്‍ റീജിയന്റെ മാനേജര്‍ സ്‌കോട്ട് വെബര്‍ നന്ദി പറഞ്ഞു. തൃശൂര്‍ സ്വദേശിയായ ബിജു ജോര്‍ജാണ് ഓപ്പറേഷന്റെ ചുമതല വഹിക്കുന്നത്.

ചടങ്ങില്‍ ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ്, ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പള്ളില്‍, ഫോമ മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ്, കുസുമം ടൈറ്റസ്, ഫോമ മുന്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്, ഫൊക്കാന മുന്‍ സെക്രട്ടറിമാരായ ജോണ്‍ ഐസക്, ബോബി ജേക്കബ്, വ്യവസായികളായ ദിലീപ് വര്‍ഗീസ്, തോമസ് മൊട്ടയ്ക്കല്‍, ഫൊക്കാന നേതാവ് മാധവന്‍ നായര്‍, യു.എ. നസീര്‍, ജോസ് തെക്കേടം, മാധ്യമ പ്രവര്‍ത്തകരായ സുനില്‍ െ്രെടസ്റ്റാര്‍, ജോസഫ് ഇടിക്കുള, ആനി ലിബു, മഹേഷ്, ജേക്കബ് തുടങ്ങിവയര്‍ പങ്കെടുത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക