Image

ദിലീപ് വര്‍ഗീസ്, സുനില്‍ കുമാര്‍, ബെന്നി വാച്ചാച്ചിറ, തമ്പി ചാക്കോ, ക്രിഷ്ണ കിഷോര്‍ അവാര്‍ഡ് നേടി

Published on 04 November, 2016
ദിലീപ് വര്‍ഗീസ്, സുനില്‍ കുമാര്‍, ബെന്നി വാച്ചാച്ചിറ, തമ്പി ചാക്കോ, ക്രിഷ്ണ കിഷോര്‍ അവാര്‍ഡ് നേടി
ന്യു യോര്‍ക്ക്: അമേരിക്കന്‍ മലയാളിയുടെ ടി.വി. ആസ്വാദനത്തിനു പുതിയ മാനങ്ങള്‍ നല്‍കിയ പ്രവാസി ചാനല്‍ 'നോര്‍ത്ത് അമേരിക്കന്‍ മാന്‍ ഓഫ് ദി ഇയര്‍' അവാര്‍ഡ് നല്‍കി (നാമി) ന്യു ജെഴ്‌സിയിലെ വ്യവസായി ദിലീപ് വര്‍ഗീസിനെ ആദരിച്ചു.

മലയാളി ഓഫ് ദി ഇയര്‍ അവാര്‍ഡ് ഗള്‍ഫിലെ വ്യവസായി ഡോ. യൂസഫലിക്ക് സമ്മാനിക്കുന്നതിനോടനുബന്ധിച്ചാണ് ദിലീപ് വര്‍ഗീസിനെയും ആദരിച്ചത്.

കേരളത്തിലെഅസറ്റ് ഹോം ഫൗണ്ടര്‍ സുനില്‍ കുമാറിനു ' യംഗ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍' അവാര്‍ഡും ചടങ്ങില്‍ സമ്മാനിച്ചു. കമ്യൂണിറ്റി സര്‍വീസിനുള്ള അവാര്‍ഡ് ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ എന്നിവര്‍ക്കും, മാധ്യമ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ഡോ. കൃഷ്ണകിഷോറിനും (ഏഷ്യാനെറ്റ്) സമ്മാനിച്ചു.

കഴിഞ്ഞ വര്‍ഷം നാമി അവാര്‍ഡ് ലഭിച്ചത് കാനഡയില്‍ നിന്നുള്ള മുന്‍ ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോനിനാണ്.

പ്രവാസി ചാനല്‍ സി.എഫ്. ഒ.ബേബി ഊരാളില്‍ എല്ലാവരേയും സ്വാഗതം ചെയ്തു. കൂടുതല്‍ വലിയ സദസിനു മുന്നില്‍ പരിപാടി നടത്താനിരുന്നതാണെന്നും എന്നാല്‍ യൂസഫലിയുടെ അസൗകര്യം മൂലം വേദി മന്‍ഹാട്ടനിലാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ചാനലും യുണൈറ്റഡ് മീഡിയയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളും അദ്ദേഹം വിവരിച്ചു. നാട്ടിലെ ചാനലുകളുടെ വിതരണത്തിനു പുറമെ അമേരിക്കന്‍ മലയാളികളുടെ സ്വന്തം ചാനലായ പ്രവാസി ചാനലിലൂടെ മലയാളികളെ പരസ്പരം ബന്ധപ്പെടുത്താനും കലയ്ക്കും സംസ്‌കാരത്തിനുംവേണ്ടി ഒന്നിപ്പിക്കാനും കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

കോണ്‍സല്‍ ദേവദാസന്‍ നായര്‍ ആശംസകള്‍ നേര്‍ന്നു. പ്രവാസി ചാനല്‍ സി.ഇ.ഒ. ജോണ്‍ ടൈറ്റസിന്റെ പ്രസംഗത്തില്‍ വോട്ടു ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. സിയാറ്റിലില്‍ നിന്നു മത്സരിക്കുന്ന മലയാളി പ്രമീള ജയപാല്‍ മേനോന്‍ കോണ്‍ഗ്രസിലേക്ക് വിജയിക്കാന്‍ ഏറെ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി.

ചാനലിന്റെ ജോലിക്കാര്‍ക്കും അതുമായി സഹകരിക്കുന്നവര്‍ക്കും ചെയര്‍മാന്‍ വര്‍ക്കി ഏബ്രഹാം നന്ദി പറഞ്ഞു. പ്രവാസി ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ സുനില്‍ ്രൈടസ്റ്റാര്‍ അമേരിക്കന്‍ മലയാളി സമൂഹം നല്‍കുന്ന സഹകരണത്തിന് നന്ദി അരിയിച്ചു. ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയും ചെയ്തു. ചാനലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോയി നെടിയകാലാ തുടങ്ങിയവരും പങ്കെടുത്തു.

തന്റെ സ്വദേശമായ കാഞ്ഞാണിക്കടുത്തുള്ള നാട്ടിക സ്വദേശിയായ യൂസഫലിയില്‍ നിന്നും നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ അവാര്‍ഡ് സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു ദിലീപ് വര്‍ഗീസ് പറഞ്ഞു. അവാര്‍ഡ് സ്വീകരിക്കാന്‍ ക്ഷണിച്ചപ്പോള്‍ അമ്പരപ്പാണ് തോന്നിയത്. ഇതു മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമര്‍പ്പിക്കുന്നു. ശ്രീധരന്‍ നായര്‍, അനിയന്‍ ജോര്‍ജ്, മിത്രാസ് രാജന്‍, ജിബി തോമസ്, ആനി ലിബു തുടങ്ങിയ സുഹൃത്തുക്കളേയും അദ്ദേഹം അനുസ്മരിച്ചു.

75 പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിയ അസറ്റ് ഹോംസിന്റെ ചെയര്‍മാന്‍ സുനില്‍കുമാര്‍ കെന്‍ ബിബ്രാജില്‍നിന്നു അവാര്‍ഡ് ഏറ്റുവാങ്ങി.കേരളത്തില്‍ വിശ്വാസ്യതയുടെ പര്യായമാണ് അസറ്റ് ഹോംസ് എന്ന് ലഭിച്ച അവാര്‍ഡുകളും സാക്ഷ്യപത്രങ്ങളും തെളിയിക്കുന്നു.

പ്രവീണ മേനോന്‍, ഫാന്‍സിമോള്‍ പള്ളാത്തുമഠം എന്നിവരായിരുന്നു എം.സിമാര്‍. അനിതാ ക്രുഷണ ഗാനങ്ങളാലപിച്ചു. കോണ്‍സല്‍ ദേവദാസന്‍ നായര്‍ക്ക് സലോമി ഊരാളിലും യൂസഫലിക്ക് സൂസമ്മ വര്‍ക്കി ഏബ്രഹാമും പൂച്ചെണ്ടുകള്‍ നല്‍കി
ദിലീപ് വര്‍ഗീസ്, സുനില്‍ കുമാര്‍, ബെന്നി വാച്ചാച്ചിറ, തമ്പി ചാക്കോ, ക്രിഷ്ണ കിഷോര്‍ അവാര്‍ഡ് നേടി
ദിലീപ് വര്‍ഗീസ്, സുനില്‍ കുമാര്‍, ബെന്നി വാച്ചാച്ചിറ, തമ്പി ചാക്കോ, ക്രിഷ്ണ കിഷോര്‍ അവാര്‍ഡ് നേടി
ദിലീപ് വര്‍ഗീസ്, സുനില്‍ കുമാര്‍, ബെന്നി വാച്ചാച്ചിറ, തമ്പി ചാക്കോ, ക്രിഷ്ണ കിഷോര്‍ അവാര്‍ഡ് നേടി
ദിലീപ് വര്‍ഗീസ്, സുനില്‍ കുമാര്‍, ബെന്നി വാച്ചാച്ചിറ, തമ്പി ചാക്കോ, ക്രിഷ്ണ കിഷോര്‍ അവാര്‍ഡ് നേടി
ദിലീപ് വര്‍ഗീസ്, സുനില്‍ കുമാര്‍, ബെന്നി വാച്ചാച്ചിറ, തമ്പി ചാക്കോ, ക്രിഷ്ണ കിഷോര്‍ അവാര്‍ഡ് നേടി
ദിലീപ് വര്‍ഗീസ്, സുനില്‍ കുമാര്‍, ബെന്നി വാച്ചാച്ചിറ, തമ്പി ചാക്കോ, ക്രിഷ്ണ കിഷോര്‍ അവാര്‍ഡ് നേടി
ദിലീപ് വര്‍ഗീസ്, സുനില്‍ കുമാര്‍, ബെന്നി വാച്ചാച്ചിറ, തമ്പി ചാക്കോ, ക്രിഷ്ണ കിഷോര്‍ അവാര്‍ഡ് നേടി
ദിലീപ് വര്‍ഗീസ്, സുനില്‍ കുമാര്‍, ബെന്നി വാച്ചാച്ചിറ, തമ്പി ചാക്കോ, ക്രിഷ്ണ കിഷോര്‍ അവാര്‍ഡ് നേടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക