Image

ദേശീയ ദിനാഘോഷം: രക്തദാന സംഗമത്തോടെ ആവേശകരമായ തുടക്കം

Published on 05 November, 2016
ദേശീയ ദിനാഘോഷം: രക്തദാന സംഗമത്തോടെ ആവേശകരമായ തുടക്കം

 ദുബായ്: യുഎഇയുടെ നാല്‍പ്പത്തിയഞ്ചാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ആഘാഷ പരിപാടിക്ക് രക്തദാന സംഗമത്തോടെ ആവേശകരമായ തുടക്കം കുറിച്ചു. 

ദുബായ് നായിഫ് പോലീസ് സ്‌റ്റേഷന്‍ കോര്‍ണറില്‍ നടന്ന സംഗമം നായിഫ് പോലീസ് മേധാവി സയീദ് അല്‍ ഖിദി ഉദ്ഘാടനം ചെയ്തു. പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരുന്നു. രക്തദാന സംഗമം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വൈകാരികതയും ദൃഡതയും കൈവരിക്കാന്‍ സാധിച്ചതായി സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപെട്ടു. ദുബായ് കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. സി.എച്ച്. നൂറുദ്ദീന്‍, ആര്‍. ശുക്കൂര്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയില്‍ നായിഫ് പോലീസ് സ്‌റ്റേഷനിലെ ഉന്നത ഓഫീസര്‍മാരായ ഫൈസല്‍ അബ്ദുള്ള അലി, അഹമ്മദ് അല്‍ സയിദ്,സാലിഹ് മുസ്ലിം ഖാലിദ് എന്നിവര്‍ സംബന്ധിച്ചു. 

രക്തദാനത്തിനായി എത്തിയ വിവിധ രാജ്യക്കാരുടെ സനിധ്യവും നീണ്ട നിരയും ഒരു രാജ്യത്തിന്റെ ദേശീയ പാരമ്പര്യത്തോടപ്പം രക്തദാനമെന്ന സമര്‍പ്പണത്തിന്റെ വഴിയില്‍ കൈകോര്‍ക്കാന്‍ സന്നദ്ധതയുമായത്തിയ ദുബായ് കെഎംസിസിയെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു. കെഎംസിസി നേതാക്കളായ ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ. ഇബ്രാഹിം, മുസ്തഫ തിരൂര്‍, അഡ്വ.സാജിദ് അബൂബക്കര്‍, എന്‍.കെ. ഇബ്രാഹിം, എം.എ. മുഹമ്മദ് കുഞ്ഞി, ഉമ്മര്‍ ആവയില്‍, മുഹമ്മദ് പട്ടാമ്പി, ഹാരിസ് തുടങ്ങി വിവിധ ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കി. നന്ദിയും പറഞ്ഞു

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക