Image

ഡിട്രോയിറ്റില്‍ നടന്ന സീറോ മലബാര്‍ ‍നാഷണല്‍ ‍കണ്‍വെന്‍ഷന്‍ കിക്കോഫിനു വിശ്വാസികളുടെ പിന്തുണ.

Published on 15 February, 2012
ഡിട്രോയിറ്റില്‍ നടന്ന  സീറോ മലബാര്‍ ‍നാഷണല്‍ ‍കണ്‍വെന്‍ഷന്‍ കിക്കോഫിനു വിശ്വാസികളുടെ പിന്തുണ.
ഡിട്രോയിറ്റ്: അമേരിക്കയിലെ സിറോ മലബാര്‍ വിശ്വാസികളുടെ മഹാസംഗമത്തിന് വേദിയൊരുക്കി അറ്റ്‌ലാന്റയില്‍ നടക്കുന്ന ആറാമത് സിറോ മലബാര്‍ കണ്‍വന്‍ഷന്‍ കിക്കോഫ് ഡിട്രോയിറ്റ് പിന്നിടുമ്പോള്‍ വിശ്വാസികളുടെ നിറഞ്ഞ പിന്തുണ. ഡിട്രോയിറ്റ് സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ നടന്ന യോഗത്തില്‍ കണ്‍വന്‍ഷനു പങ്കെടുക്കുവാന്‍ ഇടവകയില്‍ നിരവധി കുടുംബങ്ങള്‍ റജിസ്റ്റര്‍ ചെയ്തു.

ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഇടവകയില്‍ ആദ്യ സന്ദര്‍ശനം നടത്തിയ രൂപതാ വികാരി ജനറാള്‍ ഫാ. ആന്റണി തുണ്ടത്തിലിനും (കണ്‍വന്‍ഷന്‍ കണ്‍വീനര്‍), കണ്‍വന്‍ഷനു ആതിഥ്യം വഹിക്കുന്ന അറ്റ്‌ലാന്റയിലെ സെന്റ് അല്‍ഫോന്‍സാ ഇടവകയില്‍ നിന്നെത്തിയ കണ്‍വന്‍ഷന്‍ പ്രസിഡന്റ് മാത്യു ജേക്കബിനും ഇടവകാംഗങ്ങള്‍ ഊഷ്മള സ്വീകരണം നല്‍കി. ഞായറാഴ്ച വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നു നടന്ന യോഗത്തില്‍ ഇടവക വികാരി ഫാ. ജോര്‍ജ് എളംബ്ലാശേരി സിറോ മലബാര്‍ വിശ്വാസികളുടെ പാരമ്പര്യവും സൗഹൃദവും ഉറപ്പിക്കുന്ന കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ ഏവരെയും ആഹ്വാനം ചെയ്തു. ജൂലൈ 26 മുതല്‍ 29 വരെയാണ് കണ്‍വന്‍ഷന്‍.

ട്രസ്റ്റിമാരായ ജോര്‍ജ് ചിറയ്ക്കല്‍, സണ്ണി ജേക്കബ് എന്നിവരില്‍ നിന്ന് ആദ്യ റജിസ്‌ട്രേഷന്‍ സ്വീകരിച്ചു. മാത്യു ജോസഫ്, അരുണ്‍ വിനോദ് ദാസ് (കണ്‍വന്‍ഷന്‍ കോ - ഓര്‍ഡിനേറ്റേഴ്‌സ്) തുടങ്ങിയവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കണ്‍വന്‍ഷന്‍ വെബ്‌സൈറ്റ്:
www.smcat12012.org

റിപ്പോര്‍ട്ട്‌:  ജോസഫ്‌ മാര്‍ട്ടിന്‍  വിലങ്ങോലില്‍
ഡിട്രോയിറ്റില്‍ നടന്ന  സീറോ മലബാര്‍ ‍നാഷണല്‍ ‍കണ്‍വെന്‍ഷന്‍ കിക്കോഫിനു വിശ്വാസികളുടെ പിന്തുണ.
ഡിട്രോയിറ്റില്‍ നടന്ന  സീറോ മലബാര്‍ ‍നാഷണല്‍ ‍കണ്‍വെന്‍ഷന്‍ കിക്കോഫിനു വിശ്വാസികളുടെ പിന്തുണ.
ഡിട്രോയിറ്റില്‍ നടന്ന  സീറോ മലബാര്‍ ‍നാഷണല്‍ ‍കണ്‍വെന്‍ഷന്‍ കിക്കോഫിനു വിശ്വാസികളുടെ പിന്തുണ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക