Image

യുവത്വത്തിന്റെ പുത്തന്‍ ഉണര്‍വുമായി കെ.സി.എ.എന്‍.എ

Published on 15 February, 2012
യുവത്വത്തിന്റെ പുത്തന്‍ ഉണര്‍വുമായി കെ.സി.എ.എന്‍.എ

ന്യൂയോര്‍ക്ക് : ഒരു പുത്തന്‍ തലമുറയുടെ ഉണര്‍വുമായി കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക(KCANA,222-66 Braddok Ave, Queens village, NY) പുതുവര്‍ഷത്തെ വരവേല്‍ക്കുന്നു. ക്വീന്‍സ്, ലോങ്ങ് ഐലന്റ്, യോങ്കേഴ്‌സ് ഏരിയായിലെ മലയാളികളുടെ കൂട്ടായ്മയായ കെസിഎന്‍എ-യ്ക്ക് ഒരു യുവത്വത്തിന്റെ പരിവേഷവും ഊര്‍ജ്ജസ്വലതയുമായി പുതിയ നേതൃത്വം. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമ്പദ് സമൃദ്ധിയുടെയും ഒരു പുതുവര്‍ഷം എല്ലാവര്‍ക്കും ആശംസിച്ചുകൊണ്ട് വര്‍ഗീസ് ചുങ്കത്തില്‍ (ഫോണ്‍ 718-343-0689) 2012-ലെ പ്രസിഡന്റായി സാരഥ്യം ഏറ്റെടുത്തു. തങ്ങളുടെ നേതൃത്വപാടവം പല വേദികളിലും പ്രകടമാക്കിയ ജോസഫ് എ. മാത്യൂ സെക്രട്ടറിയായും ജോര്‍ജ് മാരാച്ചേരില്‍ ട്രഷററായും സ്ഥാനമേറ്റു. 2012-ല്‍ കെസിഎഎന്‍എ യ്ക്ക് പുതുപുത്തന്‍ മുഖഭാവത്തിന് മാറ്റ് കൂട്ടുവാന്‍ സാമുവല്‍ മത്തായി വൈസ് പ്രസിഡന്റായും അജിത് ഏബ്രഹാം ജോയിന്റ് സെക്രട്ടറിയായും ബിനോയ് സി. ചെറിയാന്‍ ജോയിന്റ് ട്രഷററായും സ്ഥാനമേറ്റു.

ഒരു യുവ നേതൃത്വത്തിന്റെ പ്രഭാവവുമായി ജോസ് മടത്തിക്കുന്നേല്‍ , മാത്യൂ പോള്‍ , സുരേഷ് കുറുപ്പ്, യെല്‍ദോ വര്‍ക്കി, ജോസഫ് കെ.ജെ, ശബരിനാഥ് നായര്‍, മാത്യൂ ജോഷുവ, സോണി പോള്‍ , തോമസ് ഉമ്മന്‍ , ഷെറിന്‍ എബ്രഹാം എന്നിവരെ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. രഘുനാഥന്‍ നായര്‍ എക്‌സ്-ഒഫിഷ്യോയായി സ്ഥാനമേറ്റു. ഈ അസോസിയേഷന്റെ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായി വറുഗീസ് ഫിലിപ്പോസ്, കോശി ജേക്കബ്, ശോശാമ്മ ആന്‍ഡ്രൂസ്, മാത്യൂ കോക്കൂറ, രാമചന്ദ്രന്‍ നായര്‍ , മൊഹമ്മദ് ഇസ്മായില്‍, കുന്നപ്പള്ളില്‍ രാജഗോപാല്‍ , ശ്രീകുമാര്‍പിള്ള, രാജി കുര്യന്‍ , എന്നിവരെ തെരഞ്ഞെടുത്തു.

കേരളത്തിന്റെ സ്വന്തം ഭാഷയായ, മലയാളം അടുത്ത തലമുറയിലേക്ക് പകര്‍ന്നു കൊടുക്കുന്നതിന് വേണ്ടി
കെസിഎഎന്‍എയുടെ നേതൃത്വത്തില്‍ ജോസ് ജോസഫ് മെമ്മോറിയല്‍ മലയാളം സ്‌ക്കൂള്‍ എല്ലാ വെള്ളിയാഴ്ചയും വൈകീട്ട് 6.30 മുതല്‍ 8.30 വരെ നടത്തപ്പെടുന്നു.
വിജ്ഞാനത്തിന്റെ അമൂല്യചെപ്പ് കുഞ്ഞുമനസ്സുകളിലേക്ക് പകരുന്നതിനായി എബ്രഹാം പുതുശ്ശേരില്‍ പ്രിന്‍സിപ്പിളായും സരസമ്മ കുറുപ്പ് വൈസ് പ്രിന്‍സിപ്പളായും സ്ഥാനമേറ്റു.

നമ്മുടെ സാംസ്‌കാരിക പൈതൃകം പ്രവാസികളായ നമ്മുടെ ഇടയില്‍ നിന്ന് അന്യമായി പോകാതിരിക്കുവാന്‍
കെസിഎഎന്‍എ യുടെ എല്ലാ വേദികളും പ്രയോജനപ്പെടുത്തുവാന്‍ ഏവരെയും ക്ഷണിച്ചുകൊള്ളുന്നു.

വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ മാസത്തിന്റെ എല്ലാ അവസാന ഞായറാഴ്ചയും വൈകീട്ട്, മലയാള ഭാഷാപ്രേമികളുടെ കൂട്ടായ്മ, സെമിനാറുകളും ക്ലാസുകളും അസോസിയേഷന്റെ സ്വന്തം ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. വ്യത്യസ്തമായ കലാസാംസ്‌കാരിക വിജ്ഞാന വേദികള്‍ക്ക് സാക്ഷ്യം വഹിക്കുവാന്‍ 2012-നെ വരവേറ്റു കൊണ്ട് കെസിഎഎന്‍എ സജ്ജമായി കഴിഞ്ഞു.

വാര്‍ത്ത അയച്ചത്: ചെറിയാന്‍ പെരുമാള്‍ (പി.ആര്‍.ഒ)
യുവത്വത്തിന്റെ പുത്തന്‍ ഉണര്‍വുമായി കെ.സി.എ.എന്‍.എ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക