Image

പരുമല തിരുമേനിയുടെ ഓര്‍മ പെരുന്നാളും ദശാബ്ദി ആഘോഷവും 11, 12 തീയതികളില്‍

Published on 07 November, 2016
പരുമല തിരുമേനിയുടെ ഓര്‍മ പെരുന്നാളും ദശാബ്ദി ആഘോഷവും 11, 12 തീയതികളില്‍

 വാട്ടര്‍ഫോര്‍ഡ്: അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 114 –ാമത് ഓര്‍മ പെരുന്നാളും ഇടവകയുടെ ദശാബ്ദി ആഘോഷവും സംയുക്തമായി ആഘോഷിക്കുന്നു. നവംബര്‍ 11, 12 (വെള്ളി, ശനി) തീയതികളിലാണ് ആഘോഷങ്ങള്‍. 

വെള്ളി വൈകുന്നേരം 5.30ന് കൊടിയേറ്റ് തുടര്‍ന്ന് സന്ധ്യാ നമസ്‌കാരം നടക്കും. ഫാ. അനീഷ് കെ. സാം ധ്യാന പ്രസംഗം നടത്തും. 

ശനി 9.30ന് പ്രഭാത നമസ്‌കാരം തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, നേര്‍ച്ച, ദശാബ്ദി സമ്മേളനം, സുവനീര്‍ പ്രകാശനം, സ്‌നേഹവിരുന്ന് എന്നിവ നടക്കും കൊടിയിറക്കോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും.

പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാ. ടി.ജോര്‍ജ്, ഫാ. നൈനാന്‍ കുര്യാക്കോസ്, ഫാ. അനീഷ് കെ.സാം, വികാരി ഫാ. എല്‍ദോ വര്‍ഗീസ് എന്നിവര്‍ കാര്‍മികത്വം വഹിക്കും. പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഫാ. എല്‍ദോ വര്‍ഗീസ് (വികാരി) 353871425844, പ്രിന്‍സ് കെ. മാത്യു (ട്രസ്റ്റി) 0879200176, ബിനു എന്‍. തോമസ് (സെക്രട്ടറി) 0876261088.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക