Image

വിയന്ന സെന്റ് മേരീസ് മലങ്കര സുറിയാനി പള്ളിയില്‍ കന്യാമറിയത്തിന്റെ ഓര്‍മപെരുന്നാള്‍

Published on 07 November, 2016
വിയന്ന സെന്റ് മേരീസ് മലങ്കര സുറിയാനി പള്ളിയില്‍ കന്യാമറിയത്തിന്റെ ഓര്‍മപെരുന്നാള്‍

 വിയന്ന: സെന്റ് മേരീസ് മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ആണ്ടുതോറും നടത്തിവരുന്ന പരിശുദ്ധ കന്യാമറിയത്തിന്റെ വചനിപ്പ് പെരുന്നാളും ദേവാലയ പ്രവേശന പെരുന്നാളും നവംബര്‍ 19, 20 (ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു.

ശനി വൈകുന്നേരം ഏഴിന് കൊടിയേറ്റ്, എട്ടിന് സന്ധ്യാപ്രാര്‍ഥന, ഒമ്പതിന് പെരുന്നാള്‍ സന്ദേശം, എക്യുമെനിക്കല്‍ മീറ്റിംഗ്, 10ന് പ്രദക്ഷിണം, നേര്‍ച്ചവിതരണം എന്നിവ നടക്കും. 

ഞായര്‍ രാവിലെ ഒമ്പതിന് പ്രഭാത പ്രാര്‍ഥന, തുടര്‍ന്നു നടക്കുന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനക്ക് ഫാ. നോമിസ് പതിയില്‍, ഫാ. കുര്യാക്കോസ് കൊള്ളന്നൂര്‍, ഫാ. ജോഷി വെട്ടിക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കും. തുടര്‍ന്നു മധ്യസ്ഥ പ്രാര്‍ഥന, പെരുന്നാള്‍ സന്ദേശം, ആശിര്‍വാദം, സ്‌നേഹവിരുന്ന് എന്നിവ നടക്കും. കൊടിയിറക്കോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും.

ഫാ. കുര്യാക്കോസ് കൊള്ളന്നൂര്‍, ഫാ. നോമിസ് പതിയില്‍ എന്നിവര്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും. പെരുന്നാളിനോട് അനുബന്ധിച്ച് നടക്കുന്ന എക്യുമെനിക്കല്‍ കൂട്ടായ്മയില്‍ വിയന്നയിലെ വിവിധ സഭകളില്‍ നിന്നുള്ള വൈദികര്‍ സംബന്ധിക്കും. 

ഷെവ. കുര്യാക്കോസ് തടത്തില്‍ (വൈസ് പ്രസിഡന്റ്), ഷാജി ചേലപ്പുറത്ത് (സെക്രട്ടറി), പ്രദീപ് പൗലോസ് (ട്രഷറര്‍) എന്നിവര്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. പ്രാര്‍ത്ഥനയോടും നേര്‍ച്ചകാഴ്ചകളോടും പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ.ജോഷി വെട്ടിക്കാട്ടില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക