Image

ബ്രിട്ടനിലേക്കുള്ള വിസാ നിയമം ലഘൂകരിക്കണമെന്ന ഇന്ത്യന്‍ ആവശ്യം തള്ളി

ജോര്‍ജ് ജോണ്‍ Published on 08 November, 2016
ബ്രിട്ടനിലേക്കുള്ള വിസാ നിയമം ലഘൂകരിക്കണമെന്ന ഇന്ത്യന്‍ ആവശ്യം തള്ളി
ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി:  ബ്രിട്ടനിലേക്കുള്ള വിസ നിയമം ലഘൂകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ബ്രിട്ടന്‍ തള്ളി. വിസാ ക്വാട്ട ഉയര്‍ത്താനാകില്ലെന്ന് ഇന്ത്യ-ബ്രിട്ടന്‍ സാങ്കേതിക ഉച്ചകോടിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. തീവ്രവാദത്തിനെതിരെ ഒരുമിച്ച് പോരാടാന്‍ ഇന്ത്യയും ബ്രിട്ടനും ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമാനിച്ചു. ബ്രിട്ടനിലേക്കുള്ള വിസ അപേക്ഷകര്‍ക്കായി നല്ല സംവിധാനമാണ് ഇപ്പോള്‍ ബ്രിട്ടിലുള്ളതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അറിയിച്ചു.  

ഇന്ത്യയില്‍ നിന്നുള്ള 10 വിസ അപേക്ഷയില്‍ ഒമ്പതും സ്വീകരിക്കുന്നുണ്ടെന്നും ക്വാട്ട ഇനിയും ഉയര്‍ത്താനാകില്ലെന്നും ആണ് ബ്രിട്ടന്റെ നിലപാട്.  എന്നാല്‍ ഇന്ത്യന്‍ വ്യവസായികള്‍ക്ക് ബ്രിട്ടനിലെത്താനായി വിസ നടപടിക്രമങ്ങള്‍ ലഘൂകരിക്കും. വിസ നിയമം കര്‍ശനമാക്കിയതിനാല്‍ ബ്രിട്ടനിലേക്ക് പഠിക്കാന്‍ പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞ വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞെങ്കിലും തെരേസ വഴങ്ങിയില്ല. ഇത് ബ്രിട്ടനിലേക്ക്  പോന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കനത്ത തിരിച്ചടിയാണ്.


ബ്രിട്ടനിലേക്കുള്ള വിസാ നിയമം ലഘൂകരിക്കണമെന്ന ഇന്ത്യന്‍ ആവശ്യം തള്ളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക