Image

കല കുവൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 18ന്

Published on 08 November, 2016
കല കുവൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 18ന്

 കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് നവംബര്‍ 18ന് (വെള്ളി) അബു ഹലീഫ ഗ്രൗണ്ടില്‍ നടക്കും. കല കുവൈറ്റിന്റെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചുകൊണ്ട് പതിനെട്ടോളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.

രാവിലെ ആറിന് ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകിട്ടോടെ സമാപിക്കും. ഉദ്ഘാടന സമാപന ചടങ്ങുകളില്‍ കുവൈത്തിലെ ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഭാരവാഹികള്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 

വിവരങ്ങള്‍ക്ക്: 55484818, 50315696, 66018867.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക