Image

മദ്യപാനത്തില്‍ അടിമപ്പെട്ടവരെ സമൂഹത്തില്‍ നിന്ന്‌ മാറ്റിനിര്‍ത്തുന്നത്‌ ശരിയല്ല: സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര

അനില്‍ പെണ്ണുക്കര Published on 15 February, 2012
മദ്യപാനത്തില്‍ അടിമപ്പെട്ടവരെ സമൂഹത്തില്‍ നിന്ന്‌ മാറ്റിനിര്‍ത്തുന്നത്‌ ശരിയല്ല: സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര
മാരാമണ്‍: മദ്യപാനത്തില്‍ അടിമപ്പെട്ടവരെ സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്ന പ്രവണത ശരിയല്ലെന്ന്‌ സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര അഭിപ്രായപ്പെട്ടു. മാരാമണ്‍ കണ്‍വെന്‍ഷനില്‍ കുടുംബവേദിയില്‍ സംസാരിക്കുകയായിരുന്നു സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര.

മദ്യപാനാസക്തി ഇന്ന്‌ കുടുംബങ്ങളേയും സമൂഹങ്ങളേയും കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ഒരു മാരക രോഗമാണ്‌. കുടുംബങ്ങള്‍ക്ക്‌ ഉള്‍ക്കൊള്ളുവാനുള്ള മനസ്സ്‌ വളര്‍ത്തിയെടുക്കുവാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ഇത്തരത്തിലുള്ള ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ തിരിച്ചുകൊണ്ടുവരുവാന്‍ സാധിക്കുകയുള്ളൂ.

മദ്യപാന രോഗികള്‍ മൂന്ന്‌ മാനദണ്‌ഡങ്ങള്‍ പാലിക്കണം. എന്നെപ്പോലെ വേറൊരാളെ ദൈവം സൃഷ്‌ടിച്ചിട്ടില്ലായെന്ന ബോധം, എല്ലാവരേയും നന്ദിയോടെ സ്വീകരിക്കുന്ന മനസ്സ്‌, എല്ലാവരോടും ഒരുമിച്ച്‌ ചേര്‍ന്ന്‌ ജീവിക്കുക.

ഓരോ ദിവസത്തേയും പകലത്തെ അദ്ധ്വാനത്തിനുശേഷം മനസ്സിനെ സ്വസ്ഥതയുടെ പാരമ്യത്തില്‍ എത്തിച്ച്‌ ദൈവകൃപയോടുകൂടി പ്രാര്‍ത്ഥനാനുഭവത്തില്‍ ജീവിക്കുവാന്‍ കഴിയണമെന്നും സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര കൂട്ടിച്ചേര്‍ത്തു.
മദ്യപാനത്തില്‍ അടിമപ്പെട്ടവരെ സമൂഹത്തില്‍ നിന്ന്‌ മാറ്റിനിര്‍ത്തുന്നത്‌ ശരിയല്ല: സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക