Image

ഹംരിയാ ഫ്രീ സോണ്‍ സി.എഫ്. ഒ രമേശ് മിന പൊതുമേഖലയിലെ മികച്ച റവലൂഷനറി സി.എഫ്.ഒ

Published on 11 November, 2016
ഹംരിയാ ഫ്രീ സോണ്‍ സി.എഫ്. ഒ രമേശ്  മിന പൊതുമേഖലയിലെ  മികച്ച റവലൂഷനറി സി.എഫ്.ഒ

ദുബായ്: മിന മേഖലയില്‍ പൊതുമേഖലയില്‍ നിന്നുള്ള  മികച്ച റവലൂഷനറി സി.എഫ്.ഒ.(ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍) ക്കുള്ള പുരസ്‌കാരം ഹംരിയ ഫ്രീ സോണ്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ടി.വി. രമേശിന് ലഭിച്ചു.  നവംബര്‍ 7 ന് ദുബായിലെ സോഫിടെല്‍ പാം ഹോട്ടലില്‍ നടന്ന പത്താം  മിന സി.എഫ്.ഒ. സ്ട്രാറ്റജീസ് ഫോറത്തില്‍ രമേശ് പുരസ്‌കാരം ഏറ്റുവാങ്ങി.    തൃശ്ശൂര്‍ സ്വദേശിയായ രമേശ് 20  വര്‍ഷമായി ഹമരിയ ഫ്രീ സോണിന്റെ ഫിനാന്‍സ് ആന്റ് സ്ട്രാറ്റെജി മേധാവിയാണ്.    സാംസ്‌കാരിക കാരുണ്യ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമായ രമേശ് 2016  ജൂണില്‍ ഫ്രീ സോണ്‍ പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ ആയി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. 2002ല്‍ ഷാര്‍ജ ഗവണ്‍മെന്റിന്റെ ബെസ്റ്റ് എംപ്ലോയീ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക