Image

500 രൂപ, 1000 രൂപ നോട്ട് പിന്‍ വലിച്ചത് ശരിയോ?

Published on 11 November, 2016
500 രൂപ, 1000 രൂപ നോട്ട് പിന്‍ വലിച്ചത് ശരിയോ?
ഇന്ത്യയെ നിശ്ചലമാക്കുകയും ജനത്തെ മുഴുവന്‍ കഷ്ടപ്പെടുത്തുകയും ചെയ്ത നടപടിയാണ് രൂപാ നോട്ട് പിന്വലിച്ചത്. മോഡി ഭക്തര്‍ എന്തു പറഞ്ഞാലും ഇതു ശരിയായില്ല.
എന്നു മാത്രമല്ല പൌര  സ്വത്തും ജീവനും സംരക്ഷിക്കാനാണു ഗവണ്മെന്റ്. ഇനി അത് എടുക്കണമെങ്കില്‍ അമേരിക്കയില്‍ ' ഡ്യൂ പ്രോസസ് ഓഫ് ലോ' (due process of law) പ്രകാരം മാത്രം. ഇന്ത്യയില്‍ 'പ്രൊസിഡ്യുര്‍ എസ്റ്റാബ്ലിഷ്ഡ് ബൈ ലോ'  (procedure established by law) പ്രകാരം മാത്രം.

അല്ലതെ ഒരു സുപ്രഭാതത്തില്‍ പ്രധാനമന്ത്രിക്കു കയറി ജനത്തിന്റെ സ്വത്തിനു ഇനി വിലയില്ലെന്നു പറയാന്‍ ഒരു അധികാരവുമില്ല. പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെയാണു ഇതു ചെയ്തത്.

പിന്‍ വലിച്ചത് ജനത്തിന്റെ പണമാണ്. സര്‍ക്കാര്‍ സൗജന്യം തന്നതല്ല അത്. പിന്‍ വലിച്ച പണത്തിനു പകരം ഒരു ദിവസം രണ്ടായിരമോ ഒക്കെ ആണു പിന്‍ വലിക്കാന്‍ പറ്റുന്നത്. ബി.ജെ. പി നേതാക്കള്‍ അത്രയും കൊണ്ടാണോ ജീവിക്കുന്നത്?

ഇനി ബാങ്കില്‍ നിന്നു 5 ലക്ഷം രൂപ പിന്‍ വലിച്ചു എന്നിരിക്കട്ടെ. അതു തിരിച്ച് ബാങ്ക് മേടിക്കില്ല. രണ്ടര ലക്ഷം വരെ മാത്രം വാങ്ങും. ബാക്കി ജനം പുഴുങ്ങി തിന്നണോ?

ഇന്ത്യാക്കാര്‍ മുഴുവന്‍ കളാന്മാരാണോ? അല്ലല്ലോ. ചുരുക്കം ചിലരുടെ കയ്യില്‍ കള്ളപ്പണം അതായത് നികുതി കൊടുക്കാത്ത പണം ഉണ്ടെങ്കില്‍ സാദാ ജനം എന്തു പിഴച്ചു.
ഇനി കള്ളനോട്ട് പിടിക്കാനാണെങ്കില്‍ 500, 1000 നോട്ടുകള്‍ ബാങ്കില്‍ പോയി മാറണം എന്നു പറഞ്ഞാല്‍ മതിയല്ലൊ. കള്ളനോട്ടുകാര്‍ പൊകില്ലല്ലൊ.

ഇത് ഏറ്റവും ബാധിക്കുന്നത് ബി.ജെ.പി അനുകുലികളായ ചെറുകിട കച്ചവടക്കാരെയാണ്. മൂന്നു ലക്ഷം പേരാണു ട്വിറ്ററില്‍ മോഡിയുടെ ഫോളൊവര്‍ സ്ഥാനം വിട്ടത്.
എന്തായാലും ഇത് തുഗ്ലക്ക് പരിഷ്‌കാരം ആയിപ്പോയി. ഇനി വിശ്വസിച്ച് രൂപയില്‍ നിക്ഷേപം നടത്തുമോ? 

read also
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക