Image

രണ്ടായിരമേ ..നിന്റെ പിറവിയ്ക്ക് നന്ദി ..!! (രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയാ.)

രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയാ Published on 11 November, 2016
രണ്ടായിരമേ ..നിന്റെ പിറവിയ്ക്ക് നന്ദി ..!! (രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയാ.)
പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരിയും, പിടിച്ചുപറിച്ചും , കൂടപ്പിറപ്പുകളെ  പറ്റിച്ചും, വട്ടിപ്പലിശയായും , കൊള്ളപ്പലിശയായും, കൈക്കൂലിയായും അന്യായമായി സമ്പാദിച്ച പണക്കൂമ്പാരങ്ങള്‍ക്കു മുന്‍പില്‍ എല്ലാം മറന്നു നിങ്ങള്‍ ജീവിച്ചപ്പോള്‍ ...

സാധാരണക്കാരായ ഞങ്ങള്‍ പാവങ്ങള്‍   ഒരു നേരത്തെ ആഹാരത്തിനായ്.., മകളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി ...,  ആശുപത്രിക്കിടക്കയില്‍ ചികില്‍സയ്ക്കുള്ള പണത്തിനായി പല സമ്പന്നരുടെയും വീടുകളുടെ വാതിലുകളില്‍ മുട്ടി കരഞ്ഞു യാചിച്ചു . അന്ന് നിങ്ങള്‍ ഞങ്ങളെ ആട്ടിയോടിച്ചു..  ഞങ്ങള്‍ പണത്തിനുവേണ്ടി നെട്ടോട്ടം ഓടുന്നതുകണ്ട് നിങ്ങള്‍ അന്നാര്‍ത്തു ചിരിച്ചു .

ഇന്നിതാ ..നിങ്ങള്‍ പണത്തിനുവേണ്ടി നെട്ടോട്ടം ഓടുന്നതു കണ്ട്  ആര്‍ത്തു ആര്‍ത്തു ചിരിക്കുവാനുള്ള അവസരം ദൈവം മോദിയില്‍കൂടി ഞങ്ങള്‍ക്ക് തന്നിരിക്കുന്നു ...  അതെ, ആര്‍ക്കും കൊടുക്കാതെ, നാളുകളായി  അനധികൃതമായി നിങ്ങള്‍ സമ്പാദിച്ചു കൂട്ടിയ  ആ പണക്കൂമ്പാരങ്ങള്‍ക്ക് ഇന്ന് വെറും പേപ്പര്‍ കഷണങ്ങളുടെ  വിലപോലുമില്ല എന്ന സത്യം തിരിച്ചറിഞ്ഞ നിങ്ങള്‍ , സമനിലതെറ്റിയ ഭ്രാന്തനെപ്പോലെ ഉറക്കംപോലുമില്ലത് അലറിക്കരഞ്ഞുകൊണ്ട് നെട്ടോട്ടം ഓടുന്നത് കാണുമ്പോള്‍  ...
ഈ ലോക ജീവിതത്തില്‍ അര്‍ഹിക്കാത്ത ഒരു സമ്പാദ്യവുമില്ലാത്ത ഞങ്ങള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക്  നിങ്ങളെ നോക്കി ചിരിക്കുവാനുള്ള അവസരം ദൈവം തന്നിരിക്കുന്നു ..

ഓര്‍ക്കുക: പണം ..അത്  ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുവാനുള്ളതാണ് ... കൂട്ടി വയ്ക്കാനുള്ളതല്ല.  കൂടപ്പിറപ്പുകളെപ്പോലും പറ്റിച്ച് അന്യായമായി സമ്പാദിച്ചതൊന്നും ശാശ്വതമല്ലെന്നും , എല്ലാ അഹങ്കാരങ്ങളും തീരാന്‍ വെറും ഒരു നിമിഷം മാത്രം മതി എന്നും ഓര്‍മ്മപ്പെടുത്തിയ 'രണ്ടായിരമേ ..നിന്റെ പിറവിക്ക് നന്ദി ..!!'


രണ്ടായിരമേ ..നിന്റെ പിറവിയ്ക്ക് നന്ദി ..!! (രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയാ.)
Join WhatsApp News
MATHEW CHACKO 2016-11-12 06:41:47
നന്ദി ശ്രീ രാജു ശങ്കരത്തിൽ ..താങ്കൾ എഴുതിയത് ഒന്നല്ല പല ആവർത്തി വായിച്ചു . മറ്റൊന്നിനുമല്ല ഈ എഴുതിയിരിക്കുന്നത്  എന്നെപ്പോലെ ലക്ഷക്കണക്കിനുള്ള ആൾക്കാരുടെ മനസ്സുകണ്ടാണ് താങ്കൾ ഇത് എഴുതിയിരിക്കുന്നത് . ദൈവം മോദിയിൽകൂടി രണ്ടായിരത്തിനു ജന്മ കൊടുത്തുവെങ്കിൽ ഈ ലേഖനം മേലാളന്മാരുടെ ക്രൂരതകളും പരിഹാസങ്ങളും ഏറ്റുവാങ്ങി നീറി ജീവിച്ചു മരിച്ച എന്റെ മാതാപിതാക്കന്മാരെപ്പോലെ ലക്ഷക്കണക്കിനു വരുന്ന മണ്മറഞ്ഞ ആത്മാക്കളുടെ സന്തോഷമാവാം ഇപ്പോൾ ശ്രീ രാജു ശങ്കരത്തിലിൽകൂടി ഇവിടെ വെളിപ്പെട്ടത് .

4 ആണും 3   പെണ്ണും അടങ്ങുന്ന എന്റെ വീട്ടിൽ , ഞങ്ങളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് , ഒരു പുസ്തകം വാങ്ങാനായി , ഞങ്ങൾക്ക് അസുഖം വരുമ്പോൾ ആശുപതിയിൽ കൊണ്ടുപോകാനായി ഒക്കെ പണം തികയാതെ വരുമ്പോൾ അടുത്തുള്ള പണക്കാരെ സമീപിക്കും . അക്കാലത്തു ചെമ്പു പാത്രങ്ങളും മറ്റും പണയം വച്ച് കിട്ടുന്നത് വാങ്ങും . പുസ്തകം വാങ്ങാൻ കടം ചോദിച്ചപ്പോൾ അടുത്തുള്ള മൊതലാളി പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു ..ഇവനെ എന്തിനാ പഠിപ്പിക്കുന്നത് ..നിന്റെകൂടെ വല്ല കൂലിപ്പണിക്ക്  കൂട്ടരുതോ എന്ന് . എന്റെ 'അമ്മ ഒരു നേരത്തെ കഞ്ഞി വയ്ക്കാൻ അരി വായ്പ വാങ്ങാൻ അയലത്തെ വീട്ടിൽ പോയി ആട്ടും തുപ്പും കേട്ട് കരഞ്ഞുകൊണ്ട് വരുന്നത്  ഞാൻ  കണ്ടിട്ടുണ്ട് . അന്നുമുതൽ ഇന്നുവരെ ആർക്കും കൊടുക്കാതെ, സ്വന്തമായിപ്പോലും ഉപയോഗിക്കാതെ കൂട്ടിവച്ച പണം ഇന്ന് വെറും പേപ്പർ കഷ്ണങ്ങൾ . ഈ വാർത്തയിൽ ഞാനും, മണ്മറഞ്ഞ എന്റെ മാതാപിതാക്കളും ഒപ്പം കോടിക്കണക്കിനു ആൾക്കാരും സന്തോഷിക്കുന്നു.
keralite 2016-11-12 12:56:16
ഗംഭീരം. ഇങ്ങനെ സോഷ്യലിസം നടപ്പാക്കാന്‍ എളുപ്പം. പണമുള്ളവന്‍ അതു പണിയെടുത്തോ ബുദ്ധി ഉപയോഗിച്ചോ ഉണ്ടാക്കിയതല്ലെ. മുതലാളിമാര്‍ക്ക് പണം കടത്താന്‍ സൌകര്യം ചെയ്തു കൊടുത്ത ശേഷമാണു പാവം ജനഠിന്റെ വയറ്റത്ത് അടിച്ചത്.അതു കേമമാണെന്നു പറയാന്‍ സാമാന്യ ബോധമുള്ളവര്‍ക്കു കഴിയില്ല. 
no modi 2016-11-12 12:58:27
മോഡി വിവാഹം കഴിച്ചിരുന്നെങ്കില്‍ ജനത്തിന്റെ വിഷമത മനസിലാക്കുമായിരുന്നു. 
thuglaq 2016-11-12 19:27:44
ചില്ലു മേടയിലിരിക്കുന്ന മോഡി-ആര്‍.എസ്.എസുകാര്‍ക്കും കാശ് കയ്യിലില്ലാത്ത എരപ്പാളികള്‍ക്കും കയ്യടിക്കാന്‍ തോന്നും. നോട്ട് എന്നതു ഒരാളുടെ സ്വത്താണു. വീടു പോലെ തന്നെ. അതിനു വിലയില്ലെന്നു പറയാന്‍ മോഡിക്കല്ല ഒരു പുംഗവനും അധികാരമില്ല. കള്ളപ്പണമുണ്ടെങ്കില്‍ അത് നിയമപരമായി തടയണം.
തുഗ്ലക്ക് മൂന്നാമന്‍ അമേരിക്കയിലും വരുന്നു. വെളുമ്പരല്ലാത്തവര്‍ എല്ലാം നാട് വിടണം എന്ന് വേണമെങ്കില്‍ ഉത്തരവിടാം.
മൈലപ്ര പറയുന്നു നല്ല ഉദ്ധേശത്തോടെ ചെയെതെന്നു. സഞ്ഞയ് ഗാന്ധി ഓടിച്ച്ചിട്ട് വന്ധ്യമകരിച്ചതും നല്ല ലക്ഷ്യം വച്ചു തന്നെ. ഇതു ജനാധിപത്യ രാജ്യമാണു. മോഡിയുടെ തറവാട്ടു സ്വത്തല്ല.
അതിനു പുറമെ ആരൊക്കെ ഈ വിവരം നേരത്തെ മുതലാക്കി എന്നും അറിയെണ്ടതുണ്ട്‌ 
SUJA VARGHESE 2016-11-12 17:08:05
പണിയെടുത്തും ബുദ്ധി ഉപയോഗിച്ചും പണമുണ്ടാക്കിയവർക്കുള്ള പൂട്ടല്ല ഇത് . കട്ടും മോഷ്ടിച്ചും , കോഴവാങ്ങിയും , കള്ളപ്പണമടിച്ചും ഉണ്ടാക്കിയവർക്ക്‌ കിട്ടിയ ചെറിയ ഒരു പൂട്ടിന്റെ കാര്യമാ സാറെ ഇത് . സാധാരണക്കാർക്ക് അൽപ്പം ബുദ്ധിമുട്ടാണെങ്കിലും ഭൂരിപക്ഷം ആൾക്കാരുടെയും അഭിപ്രായം ഇത് നന്നായി എന്ന് തന്നെയാ ..
John George 2016-11-12 17:27:27
ആര് ഏതു നല്ല കാര്യം നടത്തുമ്പോഴും അതിനു എതിർ ഉറപ്പാ .. എനിക്ക്  നാട്ടിൽ നിന്നും അറിയാൻ കഴിഞ്ഞത്  ഈ ഒരു നോട്ടു റദ്ദാക്കൽ തീരുമാനത്തെ  രാക്ഷ്ട്രീയം നോക്കാതെ സാധാരണ ജനങ്ങൾ മൊത്തവും മോദിയുടെ ഈ തീരുമാനം വളരെ നന്നായി എന്ന് പറയുന്നവരാണ് . തുടക്കത്തിൽ സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും എന്നത് സത്യം തന്നെ . ഇന്ന് ഗംഗാ നദിയിൽ വരെ നോട്ടുകെട്ടുകൾ ഒഴുകി നടന്നു എന്ന് വാർത്തയിൽ കണ്ടു . ഇതൊക്കെ കള്ളപ്പണമല്ലേ . 

ടൗണുകൾ തോറും ഉയർന്നു പൊങ്ങുന്ന തീപ്പെട്ടികൂടുകൾ അടുക്കിവച്ചതുപോലുള്ള ഫ്‌ളാറ്റുകൾ , തുണിക്കടകൾ, സ്വർണ്ണക്കടകൾ, കോടികൾക്ക് പുല്ലു വില എന്ന തരത്തിൽ പടച്ചു വിടുന്ന കോടികൾ കിലുങ്ങുന്ന സിനിമകൾ ...ഇതെല്ലാം കള്ളപ്പണമല്ലെന്നു പറയാമോ ? ഇനിയും ഉടനെ ഇത്തരം നിർമാണങ്ങൾ നടക്കില്ല എന്നുറപ്പ് . ഇത്തരക്കാർക്ക് മോദിയുടെ ഈ തീരുമാനം ഓർക്കാപുറത്തേറ്റ പ്രഹരമാ എന്നതിൽ സംശയം വേണ്ടാ.

നാട്ടിൽ വീടും വസ്തുവും വിറ്റുകിട്ടിയ രൂപ , അവിടെ ബാങ്കിൽ ഇട്ടാൽ ടാക്സ് കൊടുക്കണമെന്നുവച്ചു ബാങ്കിൽ ഇടാതെ കൈയിൽ ഉള്ള   ധാരാളം പേരുണ്ടിവിടെ . നാട്ടിൽ പോകുന്നവരുടെ കൈയിൽനിന്നും ഡോളർ വാങ്ങി  കാശ് കൊടുക്കുന്നു . ഇത്തരക്കാർക്കും ഈ തീരുമാനം ഓർക്കാപ്പുറത്തുള്ള ഇരുട്ടടിയായിപ്പോയി . അങ്ങനെയുള്ളവർ ഈ തീരുമാനത്തെ എതിർക്കും . എന്തായാലും എന്നെപ്പോലുള്ള കോടിക്കണക്കിനു സാധാരണ ജനങ്ങൾ പാർട്ടിയോ കൊടിയോ ഒന്നും നോക്കാതെ ഈ തീരുമാനത്തെ അങ്ങേയറ്റം അഭിനന്ദിക്കുന്നു ..
Raju Mylapra 2016-11-12 19:13:00
Prime Minister Modi did this with good intention, I hope - but without enough preparation. In reality the poor people are suffering a lot. They cannot buy vegetables, fish or meat, because there is not enough 100 rupee notes available.  There are long qs in front of the bank and ATM machines. Nobody takes the 2000 rupee not, because they don't have enough change to give back.  People cannot travel in buses or autos.  Cannot go to a local tea shop and have a tea or coffee in the morning, because there is not enough change.  In the end, it might help the rich, because it is more easy to keep the black money in 2000 denominations.  Most of the streets and shopping, market places and movie theaters are empty.
Daily wage earners have no work, because there is not enough change to give them as coolie.
This is an eyewitness report from Mylapra and Kumbazha.

raajya snehi 2016-11-12 22:49:18
അദ്വാനിച്ചുണ്ടാക്കിയ പണം വാങ്ങാന്‍ മോഡിയുടെ കാരുണ്യട്ജ്ജിനു ക്യൂവില്‍ നിന്ന രാരിച്ചന്‍ തലകറങ്ങി വീണു. എങ്കിലും രാജ്യ സ്‌നേഹം വഴിഞ്ഞൊഴുകിയ രാരിച്ചന്‍ ഒട്ടിയ വയര്‍ തടവി വിളിച്ചു, മോഡി കീ ജെയ്, ആര്‍.എസ്.എസ്. ബി.ജെ.പി കീ ജെയ്‌
veentum raajya snehi 2016-11-12 23:28:49
നോട്ട് റദ്ദാക്കാന്‍ ഇന്ത്യന്‍ ഭരണഘടന അനുസരിച്ച്ആര്‍ക്കെങ്കിലും അധികാരമുണ്ടോ? ഇല്ല. അത് സ്വകാര്യ സ്വത്താണ്. നോട്ട് പിന്‍ വലിച്ച്പുതിയ നോട്ട് കൊടുക്കാം. അല്ലാതെ പണത്തിന്റെ മൂല്യം റദ്ദാക്കാന്‍ മോഡിക്കെന്നല്ല ആര്‍കും അധികാരമില്ല.
എനാല്‍ പിന്നെ നാളെ പറയുകയാ എല്ലാവരുടെയും വീട് സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെന്നു. പറ്റുമോ?
മോഡി ഇന്ത്യയുടെ മുതലാളി അല്ല. ജനപ്രതിനിധി മാത്രം. 
pravasi 2016-11-13 07:06:18
ഞാനുൾപ്പടെ ലക്ഷോപലക്ഷം പേരും ഇതിനെ അനുകൂലിക്കുന്നതു ഞങ്ങളാരും മോദിയുടെ ആരാധകരോ ആ പാർട്ടിയിലുള്ളവരോ ആയിട്ടല്ല . നല്ലതെന്നു തോന്നുന്നത് ആര് ചെയ്താലും അത് ഏതു പാർട്ടി ആണെങ്കിലും നമ്മൾ അത് അംഗീകരിക്കണം . ഇത് മൂലമുണ്ടാകുന്ന നന്മയാണ് പ്രധാനം . നല്ലതു ആര് ചെയ്തു എന്നുള്ളതല്ല . നിങ്ങളുടെ പ്രശനം മോദി നടപ്പിലാക്കി എന്നുള്ളതാണ് . മൈലപ്രാ സാർ പറഞ്ഞതുപോലെ വേണ്ടതായ മുൻ കരുതലുകൾ എടുക്കാതെ എല്ലാത്തിനും അൽപ്പം തിടുക്കം കൂടിപ്പോയി. സാവകാശം കൊടുത്താൽ ബ്ളായ്ക്ക് വൈറ്റാകുമെന്ന് അങ്ങേർക്കറിയാം ..
georgethomas 2016-11-15 08:33:47
so many experts are writing expertise views through these columns.can any one give the correct rules /guide lines for carrying the indian currency for oci card holders when they make a trip to india.no guessings please.i get conflcting information
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക