Image

ജസ്‌ററിസ് കട്ജൂ....താങ്കളെ കേരളം ആദരിക്കുന്നു.... (അഡ്വ : ബി.ആര്‍.എം.ഷെഫീര്‍)

അഡ്വ : ബി.ആര്‍.എം.ഷെഫീര്‍ Published on 12 November, 2016
ജസ്‌ററിസ് കട്ജൂ....താങ്കളെ കേരളം ആദരിക്കുന്നു....  (അഡ്വ : ബി.ആര്‍.എം.ഷെഫീര്‍)
ജസ്‌ററിസ് കട്ജൂ,,,താങ്കളെ കേരളം ആദരിക്കുന്നു.ഞങ്ങളുടെ കുഞ്ഞ് സഹോദരി സൗമ്യയെ ക്രൂരമായി കൊന്നവന് വധ ശിക്ഷ നല്‍കാന്‍ കീഴ്വഴക്കം മാറ്റി വച്ച് താങ്കള്‍ വിളിച്ചപ്പോള്‍ സുപ്രീംകോടതിയില്‍ വന്നു.പരിഹാസത്തോടെ താങ്ങളെ വാദം പറയാന്‍ ജഃ ഗൊഗോയി ആവശ്യപ്പെട്ടപ്പോള്‍ സംയമനത്തോടെ താങ്കള്‍ വാദമുഖം അവതരിപ്പിച്ചു,,,കേസിലെ വിധിയിലെ തെറ്റുകള്‍ ഒന്നായി വിളിച്ചു പറഞ്ഞത് അവരെ ചൊടിപ്പിച്ചു,,,ഒടുവില്‍ പുനപരിശോധനാ ഹര്‍ജി നിഷ്‌കരുണം തള്ളിയപ്പോള്‍'' Mr...നിങ്ങള്‍ക്ക് തെറ്റ് പറ്റി. ജഡ്ജിമാര്‍ക്കും തെറ്റാം. എനിക്കുംതെറ്റിയിട്ടുണ്ട്. സൗമ്യയെ തള്ളിയിട്ടതാണോ, ചാടിയതാണോ എന്ന ചോദ്യത്തിന് പ്രസക്തില്ല. ചാടിയതാണെങ്കില്‍ പോലും ഗോവിന്ദ ചാമിയുടെ അക്രമത്തില്‍ നിന്ന് രക്ഷപ്പെടാനാണ്. IPC 300 ാം വകുപ്പ് 3,4 ഭാഗത്തിന്റെ പ്രസക്തി ജഡ്ജിമാര്‍ അവഗണിച്ചപ്പോള്‍ നഷ്ടമായത് ജുഡീഷ്യറിയുടെ നിക്ഷ്പക്ഷതയാണ്,,, ഇത്‌ അനീതിയാണ്'' കഡ്ജൂവിന്റെ വാക്കുകള്‍ തീപ്പൊരിയായീ മുഴങ്ങവേ പഴയൊരു ബ്‌ളോഗിന്റെ പേരില്‍കോടതിയലക്ഷ്യത്തിന് ഉത്തരവിട്ടു. ജഃഗൊഗോയി ഭ്രാന്തനെപോലെ അലറി'' ഇയാളെ പിടിച്ച് പുറത്താക്കൂ.''കട്ജുവിന്റെടൂത്തേക്ക് പൊലീസ് പാഞ്ഞെത്തിയപ്പോള്‍ കേരളത്തിന്റെ കൗണ്‍സില്‍ നിഷാരാജന്‍,പാനലില്‍ കൂടെ യിരുന്ന ജഃലളിത്, പിന്നെ അഭിഭാഷകര്‍ ഒന്നടങ്കം ''തെറ്റ് തെറ്റ് പാടില്ല പാടില്ല '' എന്നഭ്യര്‍ത്ഥിച്ചിട്ടും ഗൊഗോയ് ഉത്തരവില്‍ ഉറച്ചു നിന്നു .വിളിച്ചു വരുത്തി അപമാനിച്ച് പക തീര്‍ത്ത ജഃ,ഗോഗോയി കാണിച്ചത് തികച്ചും മര്യാദകേടും,വിവരമില്ലായ്മയുമാണ്. കേരളത്തിലെ പെണ്‍കുട്ടിക്കായി അപമാനിക്കപ്പെട്ട ജഃമാര്‍ക്കണ്ഡേയ കഡ്ജുവിനെ സര്‍ക്കാര്‍ ചെലവില്‍ ആദരിച്ച് ഈ അന്യായത്തിന് ചുട്ട മറുപടി നല്‍കണം .അനാദരവും,അപമര്യാദയും കാണിച്ച ജഃ ഗൊഗോയി യെ ചീഫ് ജസ്‌ററീസ് പരസ്യമായി ശാസിക്കണം.അല്ലങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഇംപീച്ച്‌ചെയ്ത് പുത്താക്കണം. അതാവണം ജുഡീഷ്യറിയോടുള്ള ജനാധിപത്യത്തിന്റെ താക്കീത്.കേരളം ആദ്യം ഔദ്ധ്യോഗിക മായി പ്രതികരിക്കട്ടെ.ഐക്ക്യദാര്‍ഢ്യം പ്രിയ ജഃ മാര്‍ക്കണ്ഡേയ കഡ്ജു അധികാര ധിക്കാരഅധിനിവേശത്തെ HEY..MR ....എന്ന ഒറ്റ അഭിസംബോധന കൊണ്ട് അടിച്ചുടച്ചതിന്..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക