Image

ദുബായ് കെ.എം.സി.സി സര്‍ഗോല്‍സവം മലപ്പുറം ജില്ലക്ക് കിരീടം

Published on 12 November, 2016
ദുബായ് കെ.എം.സി.സി സര്‍ഗോല്‍സവം  മലപ്പുറം ജില്ലക്ക്  കിരീടം
ദുബൈ: പ്രവാസ ജീവിതത്തിനിടയില്‍ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ അവസരം നല്‍കി ദുബായ് കെ.എം.സി.സി സംഘടിപ്പിച്ച സര്‍ഗോത്സവം-2016 ആവേശത്തിന്റെ ആരവമുയര്‍ത്തികൊണ്ട് സമാപിച്ചു. ഏറെ നാളത്തെ പരിശീലനത്തിന് ശേഷം മത്സരാര്‍ത്ഥികള്‍ ജില്ലാ അടിസ്ഥാനത്തില്‍ അങ്കത്തിനിറങ്ങിയപ്പോള്‍ മത്സരങ്ങള്‍ വീറും വാശിയും നിറഞ്ഞതായി. 

വെള്ളിയാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ തുടങ്ങിയ മത്സരങ്ങളില്‍ ഒന്‍പത് ജില്ലകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാടിയപ്പോള്‍ 70 പോയന്റ് നേടി മലപ്പുറം ജില്ല ജേതാക്കളായി തൊട്ടടുത്തു ശക്തമായ വെല്ലുവളി ഉയര്‍ത്തി കോഴിക്കോട് ജില്ല 65 പോയന്റ് നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ 53 പോയന്റ് നേടി കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനവും, തൃശൂര്‍ ജില്ല നാലാം സ്ഥാനവും നേടി. ഓരോ മത്സരവും മികച്ച നിലവാരമാണ് പുലര്‍ത്തുന്നതെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപെട്ടു. വ്യക്തികത മല്‍സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടിയ നസീര്‍ രാമന്തള്ളിയാണ് കലാ പ്രതിഭ. ഗര്‍ഹൂദ് എന്‍.ഐ മോഡല്‍ സ്‌കൂളില്‍ നടക്കുന്ന കലാ മല്‍സരങ്ങളില്‍ അഞ്ഞൂറിലധികം കലാ പ്രതിഭകളാണ് മാറ്റുരച്ചത്.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മാന്വല്‍ അടിസ്ഥാനമാക്കി നടത്തുന്ന മല്‍സരങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ അഞ്ച് വേദികളിലായി 25 ഇനങ്ങളില്‍ ആണ് മല്‍സരം നടന്നത്. യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന കലാ കായിക പരിപാടി കെ.എം.സി.സി അംഗങ്ങളുടെ സര്‍ഗാത്മക കഴിവുകളെ പരിപോഷണം കൂടി ലക്ഷ്യമിട്ടാണ് ദുബായ് കെ.എം.സി.സി സംഘടിപ്പികുന്നത്. പ്രഗല്‍ഭരായ വിധികര്‍ത്താക്കള്‍ ആണ് മത്സരത്തിന്റെ വിധി നിര്‍ണയത്തിനായി നാട്ടില്‍ നിന്ന് എത്തിയിരുന്നത്.  കലാ രംഗത്ത് കഴിവും മികവുമുള്ള ഒത്തിരി പ്രതിഭകളെ പ്രവാസ ലോകത്ത്  കണ്ടെത്താന്‍ ഇത്തരം പരിപാടിയിലൂടെ കെ.എം.സി.സിക്ക് കഴിഞ്ഞതായി വിധികര്‍ത്താക്കള്‍ അഭിപ്രായപെട്ടു.

ദുബായ് കെ.എം.സി.സി സര്‍ഗോല്‍സവം  മലപ്പുറം ജില്ലക്ക്  കിരീടം
ദുബായ് കെ.എം.സി.സി സംഘടിപ്പിച്ച രചന മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവര്‍ ടി.എം.എ സിദീഖ് (പ്രബന്ധം മലയാളം) അഷ്റഫ് അലി ( പ്രബന്ധം ഇംഗ്ലീഷ്) നൗഫല്‍ ചേറ്റുവ (ചെറുകഥ) യഹിയ ശിബ്ലി (കവിത) നാസിറുദീന്‍ മണ്ണാര്‍ക്കാട് (മാപ്പിളപ്പാട്ടു രചന), നജീബ് തച്ചംപൊയില്‍ ( മുദ്രാവാക്യ രചന) ഇര്‍ഷാദ് സി.കെ (വാര്‍ത്ത തയ്യാറാക്കല്‍) നസീര്‍ രാമന്തളി (ഡ്രോയിങ്, പെയിന്റിംഗ്, കാര്‍ട്ടൂണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക