Image

ആബേലച്ചന്‍: കത്തുകള്‍ക്ക് മറുപടി (സണ്ണി മാമ്പിള്ളി)

Published on 13 November, 2016
ആബേലച്ചന്‍: കത്തുകള്‍ക്ക് മറുപടി (സണ്ണി മാമ്പിള്ളി)
ഒക്ടോബര്‍ 31ലെ ഈമലയാളിയില്‍ പ്രസിദ്ധീകരിച്ച, ആബേലച്ചനെക്കുറിച്ചുള്ള "അള്‍ത്താരയിലെ വാനമ്പാടി' എന്ന ലേഖനത്തെ വിമര്‍ശിച്ചു കൊണ്ടുള്ള കത്തുകള്‍ക്കുള്ള മറുപടി കുറിക്കുകയാണിവിടെ. ആബേലച്ചനെ 'അള്‍ത്താരയിലെ വാനമ്പാടി'എന്ന് ആദ്യമായി സംബോധനചെയ്തത് പ്രൊ.മാത്യു ഉലകംതറയാണ്. ഈ ഭാഷാ പണ്ഡിതന് തെറ്റുപറ്റിയെന്ന് പറയാനാവുമോ? ആബേലച്ചന്‍ അര്‍പ്പിച്ച സുറിയാനിപാട്ടുകുര്‍ബ്ബാനയ്ക്കും മരിച്ചവരുടെ പാട്ടുകുര്‍ബ്ബാനക്കും പങ്കെടുക്കാനും പാടാനും എനിക്കവസരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് "അള്‍ത്താരയിലെ വാനമ്പാടി' എന്ന സംബോധന അദ്ദേഹത്തെ സംബന്ധിച്ച് വളരെ പ്രസക്തമാണ്. സാഹിത്യ സഹകരണ സംഘത്തിന്റെ ശബ്ദതാരാവലിയില്‍ വാനമ്പാടി എന്ന വാക്കിന് കൊടുത്തിരിക്കുന്ന അര്‍ത്ഥം 'മധുരമായി പാടുന്ന പക്ഷി' എന്നാണ്. ഹംസത്തെപ്പോലെ ഇതൊരു ഭാവനാ സൃഷ്ടിയാണ്. അതുകൊണ്ടു തന്നെ ഈ വാക്കിന് സ്ത്രീപുരുഷ ലിംഗഭേദമില്ല. ആബേലച്ചന്‍ കലാനിലയത്തിന്റെ അല്ല 'കലാഭവന്റെ' സ്ഥാപകനാണ്. 'പുണ്യപുരുഷന്‍' എന്ന വാക്കുകൊണ്ട് ഉദ്ദേശിച്ചത് മറ്റുള്ളവര്‍ക്ക് നന്മകള്‍ ചെയ്ത വ്യക്തി എന്ന് മാത്രമാണ്. രണ്ട് വര്‍ഷക്കാലം കലാഭവനില്‍ സംഗീത അദ്ധ്യാപകനായി ജോലി ചെയ്യാന്‍ എനിക്കവസരം കിട്ടിയതുകൊണ്ട് അവിടത്തെ പ്രവര്‍ത്തനങ്ങളെയെല്ലാം നേരിട്ട് മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.

കേരള കത്തോലിക്കാ സഭയില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പഴയ കുര്‍ബ്ബാന..... മാറ്റി പരിഷ്കരിച്ച കുര്‍ബ്ബാനക്രമമാണ് നിലവിലുള്ളത്. അതുകൊണ്ട് ആബേലച്ചന്റെ ഗാനങ്ങള്‍ ആരും മാറ്റിയിട്ടില്ല. പരിശുദ്ധ...(.... വരണ്ട മാനസം കണ്ടു വിണ്ണിന്‍ തടാകമേ, 'ഗാഗുള്‍ത്ത മലയില്‍' നിന്നും ഈശ്വനെ തേടി ഞാന്‍ നടന്നു. ഇതിന് പകരം വെയ്ക്കാന്‍ ആര്‍ക്കാണ് കഴിയുക. നാം ഓരാളിന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടുമ്പോള്‍ മറ്റ് നാല് വിരലുകളും നമ്മുടെ നേര്‍ക്കാണ് ചൂണ്ടുന്നതെന്നോര്‍മ്മിക്കുക.

സണ്ണി മാമ്പിള്ളി
Join WhatsApp News
Simon 2016-11-13 12:27:50
ലേഖക കർത്താവായ ശ്രീ മാമ്പള്ളി അന്തരിച്ച ആബേലിനെ പുണ്യാത്മാവും വിശുദ്ധനാക്കുന്നതും വിസ്മയകരം തന്നെ. മാത്യു ഉലകുംതറ മലയാളഭാഷയുടെ പിതാവെന്നുള്ള വസ്തുത അറിയില്ലായിരുന്നു. ഒരു ഡിക്ഷ്ണറിയിലും ആ വാക്ക് പുല്ലിംഗമായി കാണുന്നുമില്ല. ആരും യേശുദാസനെയോ ജയചന്ദ്രനെയോ വാനമ്പാടിയെന്നു വിളിക്കുന്നത് കേട്ടിട്ടുമില്ല. ലേഖകൻ വീണെടുത്തു കിടന്നു ഉരുളുന്നു.

മന്ദമാരുതി കേസിലെ ഓണകുളം ബെനഡിക്റ്റച്ഛനും (ച്ച?) ഉടൻ അൾത്താരയിൽ വിശുദ്ധനാകാൻ പോവുന്നുണ്ട്. ആ സ്ഥിതിക്ക് പുരോഹിതനായിരുന്ന ആബേലിനെയും വിശുദ്ധ പീഠത്തിൽ സ്ഥാപിച്ചാൽ അതിശയപ്പെടാനില്ല. ഈ പുരോഹിതന്റെ സ്വഭാവ ഗുണങ്ങൾ വർണ്ണിക്കാതിരിക്കുകയായിരിക്കും നല്ലത്. അദ്ദേഹം ഒരു കലാകാരനായിരിക്കാം. ദീപികയുടെ കൊച്ചേട്ടനായിരുന്നു. അതുകൊണ്ട് വിശുദ്ധനോ വ്യക്തിഗുണങ്ങൾ ഉള്ളയാളോ ആവണമെന്നില്ല.

ലീജിയൻ ഓഫ് ക്രൈസ്റ്റ് സ്ഥാപകൻ മാർഷ്യൽ ഡഗ്ളഡോ (Marcial Maciel Degollado March 10, 1920 – January 30, 2008) ഇത്തരത്തിലുള്ള ഒരു പുരോഹിതനായിരുന്നു. അനേകം കുട്ടികളെ പീഡിപ്പിച്ച ആ പുരോഹിതന് ജോൺ പോൾ രണ്ടാമൻ മാപ്പു നലകുകയുണ്ടായി. മരിച്ചു പോയവരെ ഇവിടെ വിസ്തരിക്കുന്നില്ല. എങ്കിലും ഇങ്ങനെയുള്ള പുരോഹിതരെ വെള്ള പൂശി കാണിക്കാതിരിക്കുകയായിരിക്കും ഉത്തമം.

ലിജിയൻ ഓഫ് ക്രൈസ്റ്റ് സ്ഥാപകനെപ്പോലെ സ്വഭാവഗുണങ്ങളുണ്ടായിരുന്ന കലാനിലയം സ്ഥാപകൻ ആബേലിനെ ഒരിക്കൽ അൾത്താരയിൽ വാഴ്ത്തിയാലും അതിശയിക്കാനില്ല. അതിനു ദീപിക കൊച്ചേട്ടന്റെ കുഞ്ഞനുജന്മാരുടെ കാലവും കഴിയണം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക