Image

ഗ്‌ലോസ്റ്ററില്‍ കാരുണ്യവര്‍ഷ സമാപനവും ക്ലിപ്റ്റണ്‍ രൂപത സീറോ മലബാര്‍ ഫാമിലി ഡേ ആഘോഷവും നവംബര്‍ 19ന്

Published on 14 November, 2016
ഗ്‌ലോസ്റ്ററില്‍ കാരുണ്യവര്‍ഷ സമാപനവും ക്ലിപ്റ്റണ്‍ രൂപത സീറോ മലബാര്‍ ഫാമിലി ഡേ ആഘോഷവും നവംബര്‍ 19ന്

   ഗ്ലോസ്റ്റര്‍: ‘നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍’ എന്ന ആപ്തവാക്യവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ആരംഭിച്ച കരുണയുടെ വിശുദ്ധ വര്‍ഷം ക്രിസ്തുരാജ തിരുനാളായ നവംബര്‍ 20ന് സമാപിക്കുന്ന അവസരത്തില്‍ ക്ലിഫ്റ്റണ്‍ രൂപത സീറോ മലബാര്‍ കത്തോലിക്കാ സമൂഹം നവംബര്‍ 19ന് (ശനി) ഒരു ദിവസത്തെ നവീകരണ പരിപാടികളോടെ ഗ്ലോസ്റ്ററില്‍ ആഘോഷിക്കുന്നു.

ഗ്ലോസ്റ്ററില്‍ ക്രിപ്റ്റ് സ്‌കൂള്‍ ഹാളില്‍ രാവിലെ ഒമ്പതിന് ജപമാല പ്രാര്‍ഥനയോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കലിനും വികാരി ജനറാള്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയ്ക്കലിനും സ്വീകരണം നല്‍കും. തുടര്‍ന്നു നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് തലശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ച് വചന സന്ദേശം നല്‍കും. ഇഉടങഇഇ യുടെ കീഴിലുള്ള വിവിധ സണ്‍ഡേ സ്‌കൂളുകളില്‍ നിന്നും പത്താം ക്ലാസില്‍ വിജയികളായ കുട്ടികള്‍ക്ക് പിതാക്കന്മാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. രാവിലെ ഒമ്പതു മുതല്‍ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. 

ക്ലിഫ്ടണ്‍ രൂപത സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള കുര്‍ബാന കേന്ദ്രങ്ങളിലും കാരുണ്യവര്‍ഷ സംബന്ധമായ കലാപരിപാടികള്‍ ഉണ്ടായിരിക്കും. കാരുണ്യവര്‍ഷ സമാപന കുടുംബസമ്മേളനത്തില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ഫാ. പോള്‍ വെട്ടിക്കാട്ട് സ്വാഗതം ചെയ്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക