Image

ന്യൂയോര്‍ക്കില്‍ പാത്രിയര്‍ക്കാ ദിനാഘോഷം 18-ന്‌

Published on 16 February, 2012
ന്യൂയോര്‍ക്കില്‍ പാത്രിയര്‍ക്കാ ദിനാഘോഷം 18-ന്‌
ന്യൂയോര്‍ക്ക്‌: സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച്‌ ഡയോസിസിന്റെ കീഴിലുള്ള ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ ഇടവകകളുടെ സംയുക്ത സഹകരണത്തില്‍ പാത്രിയര്‍ക്കാ ദിനാഘോഷവും, പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ ഏലിയാസ്‌ ത്രിതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ എണ്‍പതാമത്‌ ദു:ഖറോനോ പെരുന്നാളും സംയുക്തമായി ഫെബ്രുവരി 18-ന്‌ ശനിയാഴ്‌ച വെസ്റ്റ്‌ നയാക്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ വെച്ച്‌ ആഘോഷിക്കുന്നു.

ഭദ്രസനത്തിന്റെ ആഭിമുഖ്യത്തില്‍ ഭക്തസംഘടനയായ അന്ത്യോഖ്യാ സത്യവിശ്വാസ സംരക്ഷണ സമിതിയടെ സഹകരണത്തിലുമായി നടത്തപ്പെടുന്ന ചടങ്ങുകളില്‍ മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ അധിപനും, പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട്‌ മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്‌.

ശനിയാഴ്‌ച രാവിലെ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയോടെ ചടങ്ങുകള്‍ ആരംഭിക്കും. പൊതുസമ്മേളനം, ആഘോഷമായ ഘോഷയാത്ര, സ്‌നേഹവിരുന്ന്‌ എന്നിവയുണ്ടായിരിക്കും. ഭദ്രാസനത്തിലെ വന്ദ്യ കോര്‍എപ്പിസ്‌കോപ്പമാര്‍, വൈദീകശ്രേഷ്‌ഠര്‍, ശെമ്മാശന്മാര്‍, ഭദ്രാസന ഭാരവാഹികള്‍, ഭക്തസംഘടനാ നേതൃത്വം, വിശ്വാസി സമൂഹം എന്നിവര്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഭദ്രാസന ഓഫീസ്‌ (847 364 6003). Venue: St, Marys Church, 4 Tompkins Ave, West Nayak, NY.
ന്യൂയോര്‍ക്കില്‍ പാത്രിയര്‍ക്കാ ദിനാഘോഷം 18-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക