Image

ഫൊക്കാനയ്ക്ക് ഒട്ടനവധി കാര്യങ്ങള്‍ ചെയ്യാനാവും: സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി

ജോര്‍ജ് തുമ്പയില്‍ Published on 15 November, 2016
ഫൊക്കാനയ്ക്ക് ഒട്ടനവധി കാര്യങ്ങള്‍ ചെയ്യാനാവും: സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി
അമേരിക്കയില്‍ മാറി വരുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യയുമായി സഹകരിച്ച് ഒട്ടനവധി കാര്യങ്ങള്‍ ഫൊക്കാനയ്ക്ക് ചെയ്യാനാവുമെന്ന് സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഉദ്‌ബോധിപ്പിച്ചു.

ഫൊക്കാനയുടെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിലവിളക്ക് കൊളുത്തിക്കൊണ്ട് ആശംസാപ്രസംഗം നടത്തുകയായിരുന്നു സ്വാമിജി. നാല് വര്‍ഷങ്ങള്‍ക്ക്മുമ്പ് ഷിക്കാഗോയില്‍ നടന്ന ഫൊക്കാനാ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ സാധിച്ചു. കേരളത്തില്‍ നടന്ന ഫൊക്കാനയുടെ വിവിധ പരിപാടികളില്‍ പങ്കെടുത്തു. റീജിയണല്‍ കോണ്‍ഫറന്‍സുകളിലും പങ്കെടുത്തു. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടൊപ്പം കൂടാനും സാധിച്ചു. അമേരിക്കന്‍ മലയാളികളുടെ സംഘടനാ മികവും, സഹജീവികളോടുള്ള സമീനപനവും, അടുത്തു നിന്ന് കാണുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവിടുത്തെ സാമൂഹിക പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് തന്നെ നമ്മുടെ നാടിനോട് ഫൊക്കാന കാണിക്കുന്ന സ്‌നേഹവും കരുതലും ശ്ലാഘനീയമാണ്. അടുത്ത രണ്ട് വര്‍ഷങ്ങളിലേക്കുള്ള നയരേഖ ഇവിടെ കൂലങ്കഷമായ ചര്‍ച്ചയ്ക്ക് വിധേയമായി എന്നറിയാന്‍ കഴിഞ്ഞു. ഇവിടെ മാറി വന്ന സാഹചര്യത്തില്‍ നമ്മുടെ മാതൃരാജ്യവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ ഫൊക്കാനയ്ക്ക് ചെയ്യുവാന്‍ കഴിയട്ടെ എന്നും അനുഗ്രഹവാക്കുകള്‍ ചൊരിഞ്ഞു കൊണ്ട് സ്വാമിജി പറഞ്ഞു.

സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് സ്വാഗതവും പ്രസിഡന്റ് തമ്പി ചാക്കോ കൃതജ്ഞതയും രേഖപ്പെടുത്തി.
ഫൊക്കാനയ്ക്ക് ഒട്ടനവധി കാര്യങ്ങള്‍ ചെയ്യാനാവും: സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി
ഫൊക്കാനയ്ക്ക് ഒട്ടനവധി കാര്യങ്ങള്‍ ചെയ്യാനാവും: സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി
ഫൊക്കാനയ്ക്ക് ഒട്ടനവധി കാര്യങ്ങള്‍ ചെയ്യാനാവും: സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി
Join WhatsApp News
നിരീക്ഷണം 2016-11-16 11:13:33
അമേരിക്കൻ മലയാളികൾ പുരോഗതിയിൽ നിന്ന് അധോഗതിയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു എന്നതിന്റെ ലക്ഷണമാണ് സ്വാമിയോട് ചോദിക്കുക, പ്രവചനം (ജോർജ് തുമ്പയിലും ബെന്നിയും ചേർന്ന് നടത്തുന്ന പ്രവചനം) കവടി നിരത്ത്, കൂടോത്രം  ക്ഷുദ്രം, മന്ത്രവാദം, ആഭിചാരകര്‍മ്മം, കൂടപ്രയോഗം, മാരണം എന്നിവ. ബെന്നിയുടെ പ്രവചനത്തെ മാത്രം ആശ്രയിച്ചിരുന്നെങ്കിൽ ട്രംപ് ജയിക്കില്ലായിരുന്നു. (ട്രംപ് ജയിച്ചത് കൂടുതൽ വോട്ട് കിട്ടിയതുകൊണ്ടല്ല നേരെമറിച്ചു ട്രമ്പ്തന്നേ ഒരു കാലത്ത് വെറുത്തിരുന്ന  ഇലെക്ട്ട്രറൽ വോട്ട് കൊണ്ടാണ് )  ഫൊക്കാനയുടെ ഭാവി ശരിയാകാൻ സ്വാമി ഒരു ഹോമ യാഗം കഴിക്കുന്നത് നല്ലതായിരിക്കും. ഇപ്പോഴത്തെ പ്രവണത അനുസരിച്ചു എല്ലാവരും മുണ്ടു ഉടുത്തു നിന്ന് വോട്ടു ചോദിക്കുമ്പോൾ ജയിക്കണം എന്ന് ആഗ്രഹം ഉള്ളവർ മുണ്ടില്ലാതെ നിന്ന് വോട്ട് ചോദിക്കണം . അതായത് ട്രംപിനെപ്പോലെ തനി പ്രാകൃതമായ മാർഗ്ഗങ്ങൾ സ്വീകരിക്കണം. ജനങ്ങൾക്ക് ഇപ്പോൾ ഇഷ്ടം വൃത്തികെട്ടതും തലത്തിരിഞ്ഞതുമായ നയങ്ങളാണ് . നീതിക്ക് ഇവിടെ വിലയില്ലാതായിരിക്കുന്നു. അക്രമവും അനീതിയുടെയും മാർഗ്ഗം തന്നെ.  തല വെട്ടി രക്തം കുടിക്കുന്ന ദൈവങ്ങളുടെ കാലം.  നാം പ്രാകൃത യുഗങ്ങളിലേക്ക് മടങ്ങി പോയിരിക്കുന്നു .  സ്വാമിജി നീണാൾ വാഴട്ടെ 
Martin Thomas 2016-11-16 17:17:24
അയ്യേ!!! മഹാ മോശം നിരീക്ഷണം.,, ബെന്നി പറഞ്ഞതുകൊണ്ടല്ല ട്രംപ് ജയിച്ചത്. ബെന്നിക്കു തന്റെ മനസ്സിൽ ആരു ജയിക്കും എന്നത് തോന്നി, അത് പറഞ്ഞു. നിരീക്ഷണം പ്രവചിക്കുന്നത് എല്ലാം ശരിയായാൽ നിങ്ങളെയും ആളുകൾ ജയ് വിളിക്കും.

ട്രംപ് ജയിച്ചതുകൊണ്ടു ഇപ്പോഴും കരഞ്ഞുകൊണ്ടിരിക്കുകയാണോ? പൊട്ടി കരയൂ.. വിഷമം മാറട്ടെ
Father of Prophesy 2016-11-17 05:47:56
Trump will be impeached for following reasons
1.  Fraud University case
2. Fraud Charity Organization 
3. Likely civil sexual assault case against him
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക