Image

പത്തനംതിട്ട ഡിസ്‌ട്രിക്‌ട്‌ അസോസിയേഷന്‌ നവ നേതൃത്വം

ജോയിച്ചന്‍ പുതുക്കുളം Published on 16 February, 2012
പത്തനംതിട്ട ഡിസ്‌ട്രിക്‌ട്‌ അസോസിയേഷന്‌ നവ നേതൃത്വം
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലുള്ള പത്തനംതിട്ട നിവാസികളുടെ ഒന്നിച്ചുള്ള കൂട്ടായ്‌മയ്‌ക്കും ഒരുത്തുചേരലിനുമായി പുതുതായി രൂപംകൊണ്ട പത്തനംതിട്ട ഡിസ്‌ട്രിക്‌ട്‌ അസോസിയേഷന്റെ (പി.ഡി.എ) പ്രഥമ പ്രസിഡന്റായി രാജു വര്‍ഗീസ്‌, സെക്രട്ടറിയായി രാജു ശങ്കരത്തില്‍, ട്രഷററായി ഐപ്പ്‌ ഉമ്മന്‍ മാരേട്ട്‌ എന്നിവരെ തെരഞ്ഞെടുത്തു.

ഫെബ്രുവരി 11-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ ഫിലാഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു പ്രഥമ യോഗവും തെരഞ്ഞെടുപ്പും നടന്നത്‌. യോഹന്നാന്‍ ശങ്കരത്തില്‍, രാജു എം. വര്‍ഗീസ്‌ എന്നിവര്‍ തെരഞ്ഞെടുപ്പിന്‌ നേതൃത്വം നല്‍കി.

വൈസ്‌ പ്രസിഡന്റായി രാജന്‍ മത്തായി, ജോയിന്റ്‌ സെക്രട്ടറിയായി ബാബു വര്‍ഗീസ്‌, ജോയിന്റ്‌ ട്രഷററായി ജോണ്‍ പാറയ്‌ക്കല്‍ എന്നിവരേയും തെരഞ്ഞെടുത്തു. മറ്റ്‌ വിവിധ സ്ഥാനങ്ങളിലേക്ക്‌ തെരഞ്ഞെടുത്തവരുടെ പേര്‌ വിവരം താഴെ ചേര്‍ക്കുന്നു.

ആര്‍ട്‌സ്‌ ചെയര്‍മാന്‍- തോമസ്‌ ജോര്‍ജ്‌, ചാരിറ്റി ആന്‍ഡ്‌ ഫണ്ട്‌ റൈസിംഗ്‌- ദാനിയേല്‍ പീറ്റര്‍, മെമ്പര്‍ഷിപ്പ്‌- ഈശോ തോമസ്‌, പിക്‌നിക്ക്‌ കോര്‍ഡിനേറ്റര്‍- ചെറിയാന്‍ കോശി, എഡ്യുക്കേഷന്‍ ആന്‍ഡ്‌ വെബ്‌സൈറ്റ്‌- ഡോ. രാജന്‍ തോമസ്‌, ഓഡിറ്റര്‍- സാമുവേല്‍ ദാനിയേല്‍, പബ്ലിസിറ്റി ആന്‍ഡ്‌ പബ്ലിക്‌ റിലേഷന്‍സ്‌- യോഹന്നാന്‍ ശങ്കരത്തില്‍.

അഡൈ്വസറി കമ്മിറ്റി: യോഹന്നാന്‍ ശങ്കരത്തില്‍, രാജു എം. വര്‍ഗീസ്‌, ദാനിയേല്‍ പി. തോമസ്‌, ഫിലിപ്പ്‌ എടത്തില്‍, ജോണ്‍ മാത്യു, വര്‍ഗീസ്‌ ഏബ്രഹാം, വി.എസ്‌. മാത്യു, തോമസ്‌ പോള്‍, എ.ഒ. ഏബ്രഹാം, ഗീവര്‍ഗീസ്‌ മത്തായി.

കമ്മിറ്റി അംഗങ്ങള്‍: ജോബി ജോണ്‍, എബി തോമസ്‌, ജോണ്‍ കാപ്പില്‍, ചെറിയാന്‍ കോശി, തോമസ്‌ മത്തായി, ബാബു ജോര്‍ജ്‌, കൊച്ചുകോശി പി. ഉമ്മന്‍, മനോജ്‌ സാമുവേല്‍, ജോര്‍ജ്‌ വര്‍ഗീസ്‌, സാമുവേല്‍ തോമസ്‌, എന്‍.വി. തോമസ്‌, ജോര്‍ജ്‌ മാത്യു, സാജു വര്‍ഗീസ്‌.

യൂത്ത്‌: നിഥിന്‍ ഐപ്‌ (കോര്‍ഡിനേറ്റര്‍), ബെന്‍ജി തോമസ്‌ (കോര്‍ഡിനേറ്റര്‍), ഷോണ്‍ മാത്യു ശങ്കരത്തില്‍, മാത്യു രാജന്‍, ഷാരോണ്‍ വല്യാസ്‌.

ബൈലോ കമ്മിറ്റി: രാജു എം. വര്‍ഗീസ്‌, യോഹന്നാന്‍ ശങ്കരത്തില്‍, സന്തോഷ്‌ ഏബ്രഹാം, ദാനിയേല്‍ പി. തോമസ്‌, ഫിലിപ്പ്‌ എടത്തില്‍, ജോണ്‍ മാത്യു.

വിമന്‍സ്‌ ഫോറം: സാലു യോഹന്നാന്‍ (കോര്‍ഡിനേറ്റര്‍), അന്നമ്മ ഏബ്രഹാം, അന്നമ്മ സാമുവേല്‍, ആലീസ്‌ രാജു, മേഴ്‌സി ജോണ്‍, മിനി രാജു, സൂസമ്മ വര്‍ഗീസ്‌, സൂസമ്മ തോമസ്‌, സാറാമ്മ ഐപ്പ്‌, സൂസമ്മ രാജു.
പത്തനംതിട്ട ഡിസ്‌ട്രിക്‌ട്‌ അസോസിയേഷന്‌ നവ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക