Image

അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം

Published on 16 November, 2016
അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം

  അല്‍കോബാര്‍: സൗദി കെഎംസിസിയുടെ ഏകീകൃത മെംബര്‍ഷിപ്പ് ആശയത്തില്‍ നടപ്പിലാക്കിവരുന്ന കെഎംസിസി പുനസംഘടനയുടെ ഭാഗമായി അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. 

അല്‍കോബാര്‍ ക്ലാസിക് റസ്റ്ററന്റില്‍ ചേര്‍ന്ന യോഗം കിഴക്കന്‍ പ്രവിശ്യ ജനറല്‍ സെക്രട്ടറി ആലികുട്ടി ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇഫ്തിയാസ് അഴിയൂര്‍ അധ്യക്ഷത വഹിച്ചു. സൗദി നാഷണല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ യു.എ. റഹീം മുഖ്യ പ്രഭാഷണം നടത്തി. കിഴക്കന്‍ പ്രവിശ്യ കെഎംസിസി പ്രസിഡന്റ് കാദര്‍ ചെങ്ങള, ഖാദി മുഹമ്മദ്, സുലൈമാന്‍ കൂലേരി, മരക്കാര്‍ കുട്ടി ഹാജി, റഫീഖ് പൊയില്‍തൊടി, റസല്‍ ചുണ്ടക്കാടന്‍ എന്നിവര്‍ സംസാരിച്ചു. സിദ്ദീഖ് പാണ്ടികശാല റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. കിഴക്കന്‍ പ്രവിശ്യ കെഎംസിസി നേതാക്കളായ കബീര്‍ കൊണ്ടോട്ടി, അമീറലി കൊയിലാണ്ടി എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പുതിയ ഭാരവാഹികളായി റഫീഖ് പൊയിതൊടി (പ്രസിഡന്റ്), സിറാജ് ആലുവ (ജനറല്‍ സെക്രട്ടറി), റസല്‍ ചുണ്ടക്കാടന്‍(ട്രഷറര്‍), സിദ്ദീഖ് പാണ്ടികശാല, സലാം ഹാജി, ഇഖ്ബാല്‍ പായംകുളത്തില്‍, കുഞ്ഞിമുഹമ്മദ് കടവനാട്, ഒ.പി. ഹബീബ് (വൈസ് പ്രസിഡന്റുമാര്‍), നജീബ് ചീക്കിലോട്, മുനീര്‍ നന്തി, മുഹമ്മദ് ഹബീബ് പൊയില്‍തൊടി, ആസിഫ് കൊണ്ടോട്ടി, സൈനുദ്ദീന്‍ തിരൂര്‍ (ജോ. സെക്രട്ടറിമാര്‍) എന്നിവരേയും ഉപദേശക സമിതി അംഗങ്ങളായി മരക്കാര്‍കുട്ടിഹാജി (ചെയര്‍മാന്‍), ഖാദി മുഹമ്മദ്, സുലൈമാന്‍ കൂലേരി, ആലികുട്ടി ഒളവട്ടൂര്‍, മുസ്തഫ കമാല്‍, ഇഫതിയാസ് അഴിയൂര്‍, നാസര്‍ ചാലിയം, ഡോ. അബ്ദുസലാം കണ്ണിയന്‍ എന്നിവരേയും വെല്‍ഫയര്‍ വിംഗ് ചെയര്‍മാനായി നാസര്‍ നാലകത്ത്, ജനറല്‍ കണ്‍വീനറായി ഇസ്മായില്‍ വേങ്ങര, ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് വിംഗ് മജീദ് കുറ്റികാട്ടൂര്‍, കോയകുട്ടി ഫറോക്ക് എന്നിവരെയും തെരഞ്ഞെടുത്തു. 

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക