Image

ആറന്മുളയെ ലോക ടൂറിസ്റ്റ് കേന്ദ്രമാക്കും

Published on 14 November, 2016
ആറന്മുളയെ ലോക ടൂറിസ്റ്റ് കേന്ദ്രമാക്കും
ആറന്മുളയുടെ പൈതൃകവും സംസ്‌കാരവും പ്രകൃതീ ഭംഗിയും കോര്‍ത്തിയിണക്കിയ ടൂറിസ്റ്റ് പദ്ധതിയുടെ ഫൈനല്‍ പ്രൊജക്റ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചതായി വീണ ജോര്‍ജ് MLA കൈരളിടിവി USA ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു 

 ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക മാദ്ധ്യമശ്രീ അവാര്‍ഡ് സ്വീകരിക്കാനായി അമേരിക്കയില്‍ എത്തിയ വീണ ജോര്‍ജ് എം.എല്‍.എ. കൈരളി ടിവി യു.എസ.്എ.യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആറന്മുളയുടെ പ്രകൃതി നശിപ്പിച്ചിട്ട് ആറന്മുളയില്‍ വിമാനാത്താവളം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മറിച്ച് പത്തനംതിട്ട ജില്ലയില്‍ വിമാനത്താവളം ഉണ്ടാകുന്നത് ഇടതുപക്ഷഗവണ്‍മെന്റിന്റെ ആഗ്രഹമെന്നും പറഞ്ഞു. മാധ്യമരരംഗവും രാഷ്ട്രീയരംഗവും താരതമ്യം ചെയ്യുമ്പോള്‍, മാധ്യമപ്രസ്ഥാനത്തിന്റെ തുടര്‍ച്ചയാണ് തനിക്ക്പൊതുപ്രവര്‍ത്തനമെന്നും ജനങ്ങള്‍ക്ക് നീതി നിഷേധിക്കുമ്പോള്‍ അതിന് പരിഹാരം കാണുന്ന മഹനീയമായ പ്രവര്‍ത്തനമാണ് രാഷ്ട്രീയരംഗമെന്നും വീണ ജോര്‍ജ് പറഞ്ഞു.

കേരളത്തിലെ വര്‍ക്കിംഗ് ജേണലിസ്റ്റുകളുടെ കാറ്റഗറിയില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയാലെ അവര്‍ക്ക് നിശ്ചിതമായ വേതനം ലഭിക്കുകയുള്ളൂ. അസംഘടിതരായ ഈ പത്രപ്രവര്‍ത്തകര്‍ക്ക് നിശ്ചിത ജോലി സമയവും, ശമ്പളവും തീരുമാനിച്ചാല്‍ മാത്രമേ അവര്‍ക്ക് അത് ലഭിച്ചിക്കുകയുള്ളൂ. മുമ്പില്‍ നില്‍ക്കുന്ന ആങ്കേഴ്സിനുപുറകില്‍ നിന്നു ജോലിചെയ്യുന്നുവര്‍ക്ക് വേണ്ടത്ര ശമ്പളമോ അംഗീകാരമോ കിട്ടുന്നില്ല അവര്‍ക്കുകൂടി അതൊക്കെ ലഭിക്കേണ്ടതുണ്ട്. മാധ്യമരംഗത്താണോ രാഷ്ട്രീയ രംഗത്താണോ കുടുംബത്തില്‍ കൂടുതല്‍ സമയം ചിലവഴിയ്ക്കുവാന്‍ കഴിയുന്നത് എന്ന് ചോദ്യത്തിന് തന്റെ മകളോട് സ്‌കൂളിലെ ടീച്ചര്‍ ചോദിച്ചപ്പോള്‍ തന്റെ മകള്‍ പൊടുന്നനെ ഉത്തരം പറഞ്ഞത് തന്റെ അമ്മ മാധ്യമ പ്രവര്‍ത്തക ആകുന്നത് എന്നായിരുന്നു പക്ഷെ തനിക്കു കൂടുതല്‍ രാഷ്ട്രീയ രംഗമാണ് അഭിഗാമ്യം. പൊതുരംഗത്ത് ഒരാള്‍ കൂടുതല്‍ സമയം ചിലവാക്കിയാല്‍ മാത്രമേ ജനങ്ങള്‍ക്ക് വേണ്ടി, നീതി ലഭിക്കാത്തവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ പറ്റു .
കൂടുതല്‍ നിയമസഭയിലെ നിയമനിര്‍മാണത്തിനും സബ്മിഷനും വേണ്ടി സമയും കണ്ടെത്തേണ്ടി വരുമ്പോള്‍ തന്നെ സ്വന്തം മണ്ഡലത്തിലെ ജനങള്‍ക്ക് വേണ്ടിയും മണ്ഡലത്തിന്റെ വികസനത്തിന് വേണ്ടിയും കൂടുതല്‍ സമയവും കണ്ടുപിടിക്കണം ഈ രണ്ടു ഉത്തരവാദിത്തവും ഒന്നിച്ചുകൊണ്ടായാലേ നല്ല MLAആകാന്‍ ഒരാള്‍ക്കു ആകു അതിനാണ് താന്‍ ശ്രമിക്കുന്നത്. നിയമസഭയിലെ 3 പുതിയ വനിതാ എം.എല്‍.എ.മാരില്‍ ഏറ്റവും നല്ല കന്നിപ്രസംഗം നടത്തിയ വീണാ ജോര്‍ജ്ആയിരുന്നു.വനിതാ മന്ത്രി മാരായ മേഴ്സികുട്ടിയമ്മയും ഷൈലജ ടീച്ചറും അസാധാരണമായ പ്രകടനമാണ് മന്ത്രിമാര്‍ എന്ന നിലയില്‍ അവര്‍ നടത്തുന്നത് എന്നത് തനിക്കു അഭിമാനും തോന്നുന്നു കാര്യമാണ് . 8 വനിതാ എം.എല്‍.എ മാരുംഒന്നിനൊന്നു മികച്ചവരാണ്.നിയമസഭയിലെ പഴയ രേഖകള്‍ ഒരു പഠിതാവിന്റെ മനസോടെ പഠിക്കണം ഇതിനിടയില്‍ ആറന്മുളയിലെ കുടിവെള്ളം നല്ല റോഡുകള്‍ ഇവക്ക് ഒക്കെ പരിഹാരം കണ്ടുകഴിഞ്ഞു.

നവം.1 ന് ഇന്ത്യയിലെ സംസ്ഥാനഹങ്ങളില്‍ കേരളം കൈവരിച്ച നേട്ടം അവിസ്മരണീയമാണ്. കേരളത്തിലെ മുഴുവന്‍ വീടുകളുംശുചിമുറികള്‍ ഉള്ള വീടുകള്‍ ഉള്ള സംസ്ഥാനമായി കേരളം മാറി. അക്കൂടെ ആറന്മുളയിലെ 800 ലധികം ശുചിമുറികള്‍ പണികഴിച്ചു നല്‍കിയത്തന്റെ മണ്ഡലത്തില്‍ ശുചി മുറികള്‍ ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ പണിതു നല്‍കിയത് നേട്ടമായി താന്‍ കരുതുന്നു. ബഹു.മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു കേരളത്തില്‍ സമ്പൂര്‍ണ്ണ ശുചിമുറികളുള്ള വീടുകള്‍ ഉള്ള കേരളം അത് സാഷാത്കരിച്ചു .. ഇനി LDF ഭരണത്തിന്റെ മറ്റൊരു പരിപാടി കേരളത്തിലെഎല്ലാ വീടുകളിലും വൈദുതി എത്തിക്കുക എന്നുള്ളത്. അതില്‍ 930 വീടുകളില്‍ ആറന്മുളയില്‍ തന്നെ കരണ്ട് ഇല്ല. ഇതിനുള്ള പരിപാടികള്‍ ആറന്മുളയില്‍ തുടങ്ങി കഴിഞ്ഞു .മറ്റൊന്ന് കേരളത്തിലെ സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുക LDF സര്‍ക്കാരിന്റെ മറ്റൊരു പരിപാടി .ആദ്യം ഈ വീട് നിര്‍മാണം ആറന്മുളമണ്ഡലത്തില്‍ പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ ശ്രമിക്കും

അതില്‍ ആദിപടി യായി ആറന്മുളയില്‍ മെഴുവേലില്‍ പഞ്ചായത്തില്‍ മാത്രം 30 വീടുകളില്‍ വീടു പണിതുടങ്ങിയിട്ട് പൂര്‍ത്തിയാക്കുവാന്‍കഴിയാത്ത വീടുകള്‍ക്ക് സര്‍ക്കാരിന്റെയും ലോക്കല്‍ ഗവെര്‍ന്മെന്റിന്റെയും സഹായത്തോടെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നു വീട് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുവാന്‍ ആറന്മുളയിലും പരിസരത്തും ഉള്ള അമേരിക്കന്‍ മലയാളികള്‍സഹായിക്കുമെങ്കില്‍ അത് വലിയ സഹായമായിരിക്കുമെന്നും വീണാജോര്‍ജ് പറഞ്ഞു. സംസ്ഥാനത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാണ മണ്ഡലമാക്കി ആറന്മുളയെ മാറ്റും... സ്‌കൂളുകളില്‍ ശേഖരിച്ചപ്ലാസ്റ്റിക് വേര്‍തിരിച്ച് ഗ്രീന്‍ കേരള കമ്പനിയ്ക്ക് 1 കിലോഗ്രാമിന് 15 രൂപയ്ക്ക് നല്‍കുകയും പിന്നീട് ഈ പ്ലാസ്റ്റിക് റോഡ് നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന ആദ്യ പ്രൊജക്ട് ആറന്മുളയില്‍ തുടങ്ങും.... ആറന്മുളയില്‍ വിമാനത്താവളത്തെക്കാള്‍ ആവശ്യം കുടിവെള്ളപദ്ധതിയും മറ്റു ഇന്‍ഫ്രാസ്ട്രക്ച്വറുകളുമാണ് വേണ്ടത്. മാത്രമല്ല, കൃഷി ഭൂമി നശിപ്പിക്കാതെ, ജനങ്ങളെകുടിയിറക്കാതെ ഉള്ള വികസനം എല്‍ഡിഎഫ് ന്റെ നിലപാട് അത് തന്നെയാണ് തന്റെയും നിലപാട്. ആ നിലപാട് അംഗീകരിച്ചതുകൊണ്ടാണ് തനിക്കു അവിടെ ജയിക്കാന്‍ കഴിഞ്ഞത് .ഒരു ബസ്റ്റാന്റ് വേണം ,ഇവിടുത്തെ താമസക്കാര്‍ മരണപ്പെട്ടാല്‍ സംസ്‌കരിക്കാന്‍ ഒരു പൊതുശ്മശാനം വേണം പഴയ പാലത്തിന്റെ തിരക്കും പഴക്കവും മാനിച്ചു,പമ്പയാറിന് കുറുകെ ഒരുപുതിയ പാലം നിര്‍മ്മിക്കണം, ശബരിമലയിലേക്കും മറ്റുതീര്‍ത്ഥാടന കേന്ദ്രത്തിലേക്കും പോകാന്‍ ഇത് അത്യാവശ്യമാണ് ബഡ്ജറ്റില്‍ ഇതിനുതുക ഉള്‍കൊള്ളിച്ചു കഴിഞ്ഞു .

ഏകദേശം 50000 കോടിയുടെ പുതിയINFRASTRUCTURE വികസനം KIFB യിലൂടെ കേരള സര്‍ക്കാര്‍ കൊണ്ടുവരുന്നു. പൈസയില്ല എന്നതിന്റെ പേരില്‍ ഒന്നും ചെയ്യാതിരിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ല. KIFB യില്‍ നിക്ഷേപിക്കാന്‍ പ്രവാസിമലയാളികള്‍ക്ക് അവസരമുണ്ടെന്നുള്ളത് നിങ്ങള്‍ അറിയണം. KSFE യില്‍ പ്രവാസി ചിട്ടികള്‍ പുതിയവ തുടങ്ങുന്നതില്‍ പ്രവാസി മലയാളികള്‍ ചേരണമെന്നും MLA അഭ്യര്‍ത്ഥിച്ചു. പഴയ ഉദ്യോഗസ്ഥന്മാര്‍ വലിയ താപ്പാനകള്‍ ഇപ്പോഴും സെക്രട്ടറിയേറ്റില്‍ ഉണ്ടല്ലോ എവിടെയാണ് അഴിമതിമുക്ത കേരളം.എങ്ങനെ സാധിക്കുമെന്ന ചോദ്യത്തിന്നേരായ ഒരു ഒരു പ്രൊജക്ടുമായി ചെന്നാല്‍ ആ പ്രൊജക്ടിന്് സര്‍ക്കാരില്‍ നിന്നും പച്ചകൊടി കിട്ടും. യാതൊരു സംശയവുമില്ലയെന്നും, സെക്രട്ടറിയേറ്റില്‍ വന്നാല്‍ ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ (കൃത്യമായി സമയത്തിന് ജോലിക്ക് ജോലിക്കാര്‍ എത്തുന്നു, മാത്രമല്ല, കൈക്കൂലി വാങ്ങുകയോ, നേരത്തെ ജോലി നിര്‍ത്തി പോകുകയോ ചെയ്താല്‍ ആ ഉദ്യോഗസ്ഥന്‍ അവിടെ കാണില്ലെന്നും അതാണ് ഭരണ സിരാകേന്ദ്രത്തില്‍വന്ന മാറ്റമെന്നും വീണ പറഞ്ഞു.

ഒരു ശുപാര്‍ശയുമില്ലാതെ മുഖ്യമന്ത്രിയടക്കം ഏത് മന്ത്രിയേയും സാധാരണക്കാര്‍ക്ക് ഇപ്പോള്‍ കാണാം. ഒരു ഇടനിലക്കാരും വേണ്ട. ശുപാര്‍ശയും വേണ്ട. ഫോണിലോ, നേരിട്ടോ, കത്തായോ പരാതിപ്പെട്ടാല്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ഉണ്ടാകും. അതാണ് പിണറായി വിജയന്‍. ആറന്മുളയില്‍ അഴിമതി വിമുകതമണ്ഡലമായി താന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. എത്ര താപ്പാനകളായ ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കിലും പൊതുപ്രവര്‍ത്തകര്‍ക്കു, സ്വയം നിശ്ചയദാര്‍ഢ്യം ഉണ്ടെങ്കില്‍ ഏതു അഴിമതിക്കാരും മനസ്സ് മാറ്റി നേരായ മാര്‍ഗ്ഗത്തില്‍ എത്തും. അതാണ് തന്റെ ആറന്മുളയിലെ അനുഭവമെന്നു വീണ പറഞ്ഞു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കനല്കുന്നു മാധ്യമ ശ്രീ പുരസ്‌കാരംഈ 19 നു ഹൂസ്റ്റണില്‍ വച്ച് സ്വീകരിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തനത്തിനുതനിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണെന്നും പ്രെസിഡെന്റ് ശിവന്‍ മുഹമ്മക്കും പ്രസ്‌ക്ലബ്ബിന്റെ മറ്റുഭാരവാഹികള്‍ക്കും നന്ദി അറിയുക്കുന്നതോടൊപ്പം തന്റെ മുമ്പോട്ടുള്ള പ്രവത്തനത്തില്‍ ഈ അവാര്‍ഡ് തനിക്കുകൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നതായി വീണ പറഞ്ഞു നിര്‍ത്തി
ആറന്മുളയെ ലോക ടൂറിസ്റ്റ് കേന്ദ്രമാക്കും
ആറന്മുളയെ ലോക ടൂറിസ്റ്റ് കേന്ദ്രമാക്കും
ആറന്മുളയെ ലോക ടൂറിസ്റ്റ് കേന്ദ്രമാക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക