Image

ലോക സഹിഷ്ണുത ദിനം

Published on 18 November, 2016
ലോക സഹിഷ്ണുത ദിനം
ദുബൈ: യു.എ.ഇ സഹിഷ്ണുത വകുപ്പ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ലോക സഹിഷ്ണുത ദിനത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ പരിപാടിയുടെ സംഘാടകര്‍ കൂടിയായ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ക്ഷണപ്രകാരം ദുബായ് കെ.എം.സി.സിയും പങ്കാളിത്തം വഹിച്ചു. ബുര്‍ജ് ഖലീഫ സമുച്ചയത്തിലെ ബുര്‍ജ് പാര്‍ക്കില്‍ നടന്ന സഹിഷ്ണുത സന്ദേശ സമ്മേളനത്തില്‍ യു.എ.ഇ സഹിഷ്ണുത വകുപ്പ് മന്ത്രി ശൈഖ ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ ഖിസ്സിമി മുഖ്യാതിഥിയായി പങ്കെടുത്തു.വിവിധ രാഷ്ട്രക്കാരായ വിത്യസ്ത മത പുരോഹിതരും പണ്ഡിതന്മാരുമടങ്ങുന്ന ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു  സംസാരിച്ചു. സഹിഷുത സന്ദേശം നല്‍കുന്ന പതാകയുമായി ജനങ്ങള്‍ പങ്കെടുത്ത ഘോഷയാത്രയും നടത്തി. ശ്രദ്ധേയമായ പരിപാടിയില്‍ മുസ്തഫ തിരൂര്‍, ആവയില്‍ ഉമ്മര്‍, അഡ്വ സാജിദ് അബൂബക്കര്‍, മുഹമ്മദ് പട്ടാമ്പി, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ആര്‍ ഷുക്കൂര്‍, മുസ്തഫ വേങ്ങര, ഇ.ആര്‍ അലി മാസ്റ്റര്‍, മൂസ കോയമ്പരം തുടങ്ങിയ കെ.എംസി.സി നേതാക്കളും ഒട്ടേറെ പ്രവര്‍ത്തകരും അണിനിരന്നു.



ലോക സഹിഷ്ണുത ദിനം
യു.എ.ഇ സഹിഷ്ണുത വകുപ്പ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ലോക സഹിഷ്ണുത ദിനത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ ദുബായ് കെ.എം.സി.സി പങ്കെടുത്തപ്പോള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക