Image

ക്ലീന്‍ അപ്പ് ദി വേള്‍ഡ് ദുബൈ കെ.എം.സി.സിക്ക് ചരിത്ര മുഹൂര്‍ത്തം

Published on 18 November, 2016
 ക്ലീന്‍ അപ്പ് ദി വേള്‍ഡ്  ദുബൈ കെ.എം.സി.സിക്ക് ചരിത്ര മുഹൂര്‍ത്തം
ദുബൈ: യു.എ.ഇയുടെ 45-മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നഗരം ശുചീകരിക്കുക എന്ന മഹത് ലക്ഷ്യത്തോടെ ദുബൈ മുന്‍സിപ്പാലിറ്റി ആവിഷ്‌കരിച്ച ക്ലീന്‍ അപ്പ് ദി വേള്‍ഡ് പരിപാടിയില്‍ രണ്ടായിരത്തോളം പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് കെ.എം.സി.സി ശ്രദ്ധയാകര്‍ഷിച്ചു. എല്ലാ വര്‍ഷവും ദുബൈ കെ.എം.സി.സി ക്ലീന്‍ അപ്പ് ദി വേള്‍ഡ് പരിപാടിയില്‍ അണിചേരാറുണ്ട്. ഇപ്രാവശ്യം കൂടുതല്‍ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച  ദുബൈ കെ.എം.സി.സി മുന്‍സിപ്പാലിറ്റി അതികൃതരുടെയും ക്ലീന്‍ അപ്പ് ദി വേള്‍ഡ് സംഘാടകരുടെയും പ്രത്യേക പ്രശംസ പിടിച്ചുപറ്റി. വൃത്തിയും വിശുദ്ധിയും ആദര്‍ശത്തിന്റെ ഭാഗമാക്കിയ ദുബൈ കെ.എം.സി.സിയുടെ ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ പങ്കാളികളായ കെ.എം.സി.സി പ്രവര്‍ത്തകന്‍മാരുടെ പ്രവര്‍ത്തന മികവിനെ ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ക്ലീന്‍ അപ്പ് ദി വേള്‍ഡ് കമിറ്റി ചെയര്‍മാന്‍ ആര്‍.ശുക്കൂര്‍ ജന:കണ്‍വീനര്‍ ഷഹീര്‍ കൊല്ലം എന്നിവര്‍ അഭിനന്ദിച്ചു. കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ ഒ.കെ ഇബ്രാഹിം, മുസ്തഫ തിരൂര്‍,ആവയില്‍ ഉമ്മര്‍, മുഹമ്മദ് പട്ടാമ്പി, എന്‍.കെ ഇബ്രാഹിം, അഡ്വ: സാജിദ് അബൂബക്കര്‍, അഷ്‌റഫ് കൊടുങ്ങല്ലൂര്‍ ക്യാപ്റ്റന്‍ മുസ്തഫ വേങ്ങര എന്നിവര്‍ നേതൃത്വം നല്‍കി.

 ക്ലീന്‍ അപ്പ് ദി വേള്‍ഡ്  ദുബൈ കെ.എം.സി.സിക്ക് ചരിത്ര മുഹൂര്‍ത്തം
ദുബൈ മുന്‍സിപ്പാലിറ്റി ആവിഷ്‌കരിച്ച ക്ലീന്‍ അപ്പ് ദി വേള്‍ഡ് പരിപാടിയില്‍ ദുബൈ കെ.എം.സി.സി.സി പ്രവര്‍ത്തകര്‍ പങ്കെടുത്തപ്പോള്‍
 ക്ലീന്‍ അപ്പ് ദി വേള്‍ഡ്  ദുബൈ കെ.എം.സി.സിക്ക് ചരിത്ര മുഹൂര്‍ത്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക