Image

അമേരിക്ക എന്ന അമിച്ചകരിയില്‍ ട്രമ്പ് വെറുമൊരു അശു; ചമ്പക്കുളം പള്ളിയില്‍ ബസിലിക്കാ പദവിയുടെ പെരുന്നാള്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 14 November, 2016
അമേരിക്ക എന്ന അമിച്ചകരിയില്‍ ട്രമ്പ് വെറുമൊരു അശു; ചമ്പക്കുളം പള്ളിയില്‍ ബസിലിക്കാ പദവിയുടെ പെരുന്നാള്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ഡൊണാള്‍ഡ് ട്രമ്പ് ജയിച്ചപ്പോള്‍ ചമ്പക്കുളത്തെ അമിച്ചകരിയില്‍നിന്ന് വൈറ്റ്ഹൗസിലേക്ക് ഒരു കോള്‍ പോയി - അഭിനന്ദനങ്ങള്‍! ഞങ്ങള്‍ അങ്ങയോടൊപ്പം!! ആഹ്ലാദം തിരതല്ലിയപ്പോള്‍ കണ്ടങ്കരി ദേവീവിലാസം ഹൈസ്കൂളില്‍ ഒന്‍പതില്‍ പഠിക്കുന്ന നിധിന്‍കുമാര്‍ ലഡു വാങ്ങി കണില്‍ കണ്ടവര്‍ക്കെല്ലാം വിതരണം ചെയ്തു.

അമിച്ചകരിക്കാര്‍ "അമേരിക്ക ജംഗ്ഷന്‍' എന്നു വിളിക്കുന്ന ബസ്‌സ്റ്റോപ്പിലെത്തിയപ്പോള്‍ അവിടെ കാത്തുനിന്നവരെല്ലാം ഹില്ലരി പക്ഷക്കാര്‍. അവര്‍ക്കും കൊടുത്തു, മധുരം. തന്റെ ക്ലാസിലെ ബഹുഭൂരിപക്ഷം പേരും എതിര്‍കക്ഷിക്കാര്‍ ആണെന്ന സത്യം നിധിനെ തുറിച്ചുനോക്കി. പക്ഷേ, അകന്‍ വിട്ടില്ല. ലഡുവിതരണം തുടര്‍ന്നുകൊണ്ടേയിരുന്നു. ""ഹില്ലരി തിരിച്ചുവരും, ജനകീയ വോട്ടുകള്‍ അവര്‍ക്കല്ലേ കൂടുതല്‍?'' -ക്ലാസിലെ ഒരു ഹില്ലരി പക്ഷക്കാരി വിളിച്ചുപറഞ്ഞു.

ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം പഞ്ചായത്തില്‍പ്പെട്ട എട്ടാം വാര്‍ഡാണ് അമിച്ചകരി. ഗ്രാമത്തിലെ കവലക്ക്അമേരിക്കാജംഗ്ഷന്‍ എന്നും അവിടത്തെ ബസ്‌സ്റ്റോപ്പിന് അമേരിക്ക സ്റ്റോപ്പ് എന്നും തൊട്ടുചേര്‍ന്നൊഴുകുന്ന പമ്പയാറ്റിലെ ബോട്ടുജെട്ടിക്ക് അമേരിക്ക ജെട്ടി എന്നും പേരു വരാന്‍ കാരണം, ആ ഗ്രാമത്തില്‍നിന്നു നിരവധിപ്പേര്‍ യു.എസിലേക്കു കുടിയേറിയിട്ടുണ്ട് എന്നതല്ല.

""എന്റെ ഗ്രേറ്റ് ഗ്രാന്‍ഡ്ഫാദര്‍ മുണ്ടയ്ക്കല്‍ വക്കച്ചനാണ് തിരുവിതാംകൂറില്‍ ആദ്യമായി തെങ്ങിന്‍കള്ള് വില്‍ക്കുന്ന ഒരു ഷാപ്പ് തുറക്കാന്‍ സ്ഥലം നല്കിയത് -നൂറ്റന്‍പതു വര്‍ഷം മുമ്പ്. നാട്ടുപ്രമാണിയായിരുന്നു. തിരുവിതാംകൂര്‍ ദിവാന്‍ താണുപിള്ളയുടെ സുഹൃത്ത്. തറവാട്ടില്‍ സര്‍ക്കാര്‍ വക പാറാവുമുണ്ടായിരുന്നു. അമിച്ചകരി ഷാപ്പില്‍ വിദേശമദ്യവും ലഭിച്ചു. നാനാദിക്കില്‍നിന്ന് മദ്യം തേടി ധാരാളം പേര്‍ വള്ളത്തില്‍ എത്തി. അവരിട്ടതാണ് അമേരിക്ക എന്ന പേര്!'' -അമിച്ചകരിയുടെ നടുമുറ്റത്തെ മാളികയുടെ ചുവട്ടിലിരുന്ന് നാലാം തലമുറയില്‍പ്പെട്ട മുണ്ടയ്ക്കല്‍ സെബാസ്റ്റ്യന്‍ എന്ന കുട്ടിയച്ചന്‍ അറിയിച്ചു.

മുണ്ടയ്ക്കല്‍ തറവാടിനോടു ചേര്‍ന്നായിരുന്നു മധ്യതിരുവിതാംകൂറിലെ ആദ്യത്തെ കള്ളുഷാപ്പ്. അതു പിന്നീട് അര ഫര്‍ലോംഗ് അകലത്തേക്ക് മാറ്റി സ്ഥാപിച്ചു. പക്ഷേ, തൊട്ടടുത്ത് അടുത്ത നാളില്‍ അത്യാധുനിക സൗകര്യങ്ങളോടെ പുതിയൊരു എയര്‍കണ്ടീഷന്‍ഡ് ഷാപ്പ് തുറന്നു - പേര് ന്യൂയോര്‍ക്ക് സിറ്റി. കുട്ടനാടിന്റെ തനതായ മധുരക്കള്ളും കരിമീനും മോഹിച്ച് കുടുംബസമേതം ആളുകള്‍ അവിടെ ഓടിക്കൂടുന്നു.

മുണ്ടയ്ക്കല്‍ സെബാസ്റ്റ്യന്റെ പിതൃസഹോദരന്‍ ചാണ്ടിക്കുഞ്ഞിന്റെ 13 മക്കള്‍ എല്ലാവരും ന്യൂയോര്‍ക്കിലാണ്. അവരില്‍ ഇളയവന്‍ ഷാജി തറവാട് പുതുക്കിപ്പണിതു. പമ്പയില്‍ നിഴലിട്ടു നില്‍ക്കുന്ന ഒരു കൂറ്റന്‍ രമ്യഹര്‍മ്യം. ചുറ്റിനും പൂന്തോട്ടം. പൂന്തോപ്പില്‍ ശില്പങ്ങള്‍, താമരക്കുളം, ജലധാര... അമിച്ചകരിയിലെ വൈറ്റ്ഹൗസ് എന്നു പറയാം. സെബാസ്റ്റ്യനാകട്ടെ ഇരുപതു വര്‍ഷം ദുബായിലായിരുന്നു. മെര്‍ലിന്‍, മെര്‍വിന്‍ എന്നീ പെണ്‍മക്കള്‍ ഇപ്പോള്‍ ദുബായിലുണ്ട്. ഏകമകന്‍ മിലന്‍ മൈസൂറില്‍ ഇന്‍ഫോസിസില്‍.

കേരളത്തിലെ ജലോത്സവങ്ങള്‍ക്കു തുടക്കംകുറിക്കുന്ന ചമ്പക്കുളം മൂലം വള്ളംകളി ഒരു കിലോമീറ്റര്‍ അകലെ ചമ്പക്കുളം സെന്റ് മേരീസ് ഫൊറോനാ പള്ളിയുടെ മുമ്പിലാണു നടക്കുക. സെബാസ്റ്റ്യന്റെ പിതാവ് ചാക്കോ മുണ്ടയ്ക്കല്‍ ദീര്‍ഘകാലം ചമ്പക്കുളം ചുണ്ടന്റെ ക്യാപ്റ്റനായിരുന്നു. ആ ചുണ്ടന്‍ പുതുക്കിപ്പണിതു നീറ്റിലിറക്കിയത് അടുത്തകാലത്താണ്. ആലപ്പുഴ നെഹ്‌റു ട്രോഫിജലമേളയില്‍ ഹാട്രിക് നേടിയ ചരിത്രമുണ്ട് ആ ചുണ്ടന്. ചമ്പക്കുളം ബോട്ടുക്‌ളബിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്‌സിബി ജേക്കബ്മുണ്ടയ്ക്കല്‍ ആണ്

""ചമ്പക്കുളം പള്ളിക്കൊരു വള്ളംകളി പെരുന്നാള്,
അമ്പലപ്പുഴയിലൊരു കുത്തുവിളക്ക്...
കരുമാടിക്കുട്ടനിന്നു പനിനീര്‍ക്കാവടിയാട്ടം
കാവിലമ്മയ്ക്കിന്നു രാത്രി ഗരുഡന്‍ തൂക്കം....''

കായല്‍ക്കാറ്റേറ്റു നില്‍ക്കുമ്പോള്‍ കാവാലം ചുണ്ടന്‍ എന്ന പഴയകാല സിനിമയിലെ വയലാറിന്റെ നതോന്നത വരികള്‍ ഓര്‍മയില്‍ ഓടിവന്നു.

ചമ്പക്കുളം ഫൊറോനാ പള്ളി ഈ മാസം ഒടുവില്‍ ബസിലിക്കാ പദവി (കത്തോലിക്കാ സാമ്രാജ്യത്തിലെ അപൂര്‍വ ബഹുമതി) യിലേക്ക് ഉയര്‍ത്തപ്പെടുകയാണ്. ആറ്റിനക്കരെ നെടുമുടിയുമായി ബന്ധപ്പെടുന്ന ഒരു പാലം പണിതുടങ്ങിയിട്ട് എട്ടു വര്‍ഷമായി. ""പതിനൊന്നു കോടിയാണ് എസ്റ്റിമേറ്റ്. പാലം തീര്‍ന്നു. ഇനി അപ്രോച്ചുകൂടി തീര്‍ന്നാല്‍ മതി. മൂന്നു മാസത്തിനുള്ളില്‍ പാലം തുറക്കുമെന്നാണു പ്രതീക്ഷ'' -സെബാസ്റ്റ്യന്‍ പറഞ്ഞു.

പാലം സെബാസ്റ്റ്യന്റെ ദീര്‍ഘകാല സ്വപ്നമാണ്. ""മുന്‍ മന്ത്രി ഡോ. കെ.സി. ജോസഫും തോമസ് ചാണ്ടി എംഎല്‍എയുമൊത്ത് ഞാനും സുഹൃത്ത് ചാക്കോ പുല്‍പ്പത്രയും (അന്തരിച്ചു) ഒരുപാടു കാലം അതിനുവേണ്ടി അധ്വാനിച്ചിട്ടുണ്ട്.''

അമേരിക്കാ ജെട്ടിയില്‍നിന്ന് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബോട്ടുകള്‍ പത്തു കിലോമീറ്റര്‍ അകലെയുള്ള എടത്വ സെന്റ് അലോഷ്യസ് കോളേജിലേക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്നു. അവര്‍ക്ക് പോയിവരാന്‍ നാലു രൂപയേ ആകൂ. പക്ഷേ, മുക്കാല്‍ മണിക്കൂറെടുക്കും; പതിന്നാലു സ്റ്റോപ്പുകള്‍. പാലം തീര്‍ന്നാല്‍ നെടുമുടിയിലും അതിനപ്പുറത്തുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മിനിറ്റുകള്‍കൊണ്ട് കോളജിലെത്താം.

""എന്റെ അച്ഛന്‍ അന്തരിച്ച പി.കെ. രാമന്‍ കുട്ടനാട്ടിലെ ആദ്യകാല ന്യൂസ്‌പേപ്പര്‍ ഏജന്റായിരുന്നു; സ്വാതന്ത്ര്യസമര സേനാനിയും. തകഴി, ചമ്പക്കുളം, കരുമാടി, മങ്കൊമ്പ്, നെടുമുടി തുടങ്ങി കുട്ടനാട്ടിലെ നിരവധി മേഖലകളില്‍ പത്രം എത്തിച്ചിരുന്നത് അച്ഛനായിരുന്നു. ഒരുകാലത്ത് ആയിരം പത്രം വരെ'' -മകന്‍ പി.ആര്‍. സലിംകുമാര്‍ അനുസ്മരിക്കുന്നു. അഖിലകേരള നെല്‍വയല്‍ സംരക്ഷണസമിതി അധ്യക്ഷനാണ് സലിംകുമാര്‍.

ആലപ്പുഴനിന്ന് അരമണിക്കൂര്‍കൊണ്ട്എല്ലാ കൊച്ചുവെളുപ്പാന്‍കാലത്തും ബൈക്കിലെത്തുന്നു ടോണി എന്ന ചെറുപ്പക്കാരന്‍. ചമ്പക്കുളത്തെ പുതിയ പത്രം ഏജന്റാണ്; 800 പത്രം. രാവിലെ നാലരയ്ക്ക് ചമ്പക്കുളത്തെത്തും. വിതരണം കഴിഞ്ഞ് എട്ടരയ്ക്കു മടങ്ങും, വേറെ ജോലി ചെയാന്‍

(ചിത്രം 2: പിഎസ്‌സജിമോന്‍, ടൈംസ് ഓഫ് ഇന്ത്യ, ആലപ്പുഴയോടുകടപ്പാട്)
അമേരിക്ക എന്ന അമിച്ചകരിയില്‍ ട്രമ്പ് വെറുമൊരു അശു; ചമ്പക്കുളം പള്ളിയില്‍ ബസിലിക്കാ പദവിയുടെ പെരുന്നാള്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
അമിച്ചകരിയിലെ സെബാസ്റ്റ്യന്‍ മുണ്ടയ്ക്കല്‍: ന്യൂയോര്‍ക്കില്‍ 13 കസിന്‍സ്.
അമേരിക്ക എന്ന അമിച്ചകരിയില്‍ ട്രമ്പ് വെറുമൊരു അശു; ചമ്പക്കുളം പള്ളിയില്‍ ബസിലിക്കാ പദവിയുടെ പെരുന്നാള്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
അമേരിക്കാ ജംഗ്ഷനില്‍ ട്രമ്പിന്റെ വിജയം ഘോഷിക്കാന്‍ ലഡുവിതരണം.
അമേരിക്ക എന്ന അമിച്ചകരിയില്‍ ട്രമ്പ് വെറുമൊരു അശു; ചമ്പക്കുളം പള്ളിയില്‍ ബസിലിക്കാ പദവിയുടെ പെരുന്നാള്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
അമേരിക്കാ ജെട്ടിയില്‍ കരുമാടിക്കുട്ടന്മാര്‍.
അമേരിക്ക എന്ന അമിച്ചകരിയില്‍ ട്രമ്പ് വെറുമൊരു അശു; ചമ്പക്കുളം പള്ളിയില്‍ ബസിലിക്കാ പദവിയുടെ പെരുന്നാള്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ന്യൂയോര്‍ക്ക് സിറ്റി എന്ന കള്ളുഷാപ്പിനു മുമ്പില്‍ ആഹ്ലാദപ്രകടനം.
അമേരിക്ക എന്ന അമിച്ചകരിയില്‍ ട്രമ്പ് വെറുമൊരു അശു; ചമ്പക്കുളം പള്ളിയില്‍ ബസിലിക്കാ പദവിയുടെ പെരുന്നാള്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
സിറ്റി ഷാപ്പും വിഭവങ്ങള്‍ ഘോഷിക്കുന്ന ഫലകവും.
അമേരിക്ക എന്ന അമിച്ചകരിയില്‍ ട്രമ്പ് വെറുമൊരു അശു; ചമ്പക്കുളം പള്ളിയില്‍ ബസിലിക്കാ പദവിയുടെ പെരുന്നാള്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
സെബാസ്റ്റ്യന്‍, റെജി, സലിംകുമാര്‍, സജി എന്നിവര്‍ അമേരിക്കാ ജംഗ്ഷനില്‍.
അമേരിക്ക എന്ന അമിച്ചകരിയില്‍ ട്രമ്പ് വെറുമൊരു അശു; ചമ്പക്കുളം പള്ളിയില്‍ ബസിലിക്കാ പദവിയുടെ പെരുന്നാള്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ബസിലിക്കയായി ഉയര്‍ത്തപ്പെടുന്ന ഫൊറോനാ പള്ളിയും വികാരി ജോസഫ് വാണിയപ്പുരയ്ക്കലും.
അമേരിക്ക എന്ന അമിച്ചകരിയില്‍ ട്രമ്പ് വെറുമൊരു അശു; ചമ്പക്കുളം പള്ളിയില്‍ ബസിലിക്കാ പദവിയുടെ പെരുന്നാള്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ചമ്പക്കുളത്തെ ന്യൂസ് ഏജന്റ് ടോണി - 800 പത്രങ്ങള്‍.
അമേരിക്ക എന്ന അമിച്ചകരിയില്‍ ട്രമ്പ് വെറുമൊരു അശു; ചമ്പക്കുളം പള്ളിയില്‍ ബസിലിക്കാ പദവിയുടെ പെരുന്നാള്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
അക്കരെയിക്കരെ: പമ്പയാറിനു കുറുകെ പണി തീരാറായ ചമ്പക്കുളം പാലം.
അമേരിക്ക എന്ന അമിച്ചകരിയില്‍ ട്രമ്പ് വെറുമൊരു അശു; ചമ്പക്കുളം പള്ളിയില്‍ ബസിലിക്കാ പദവിയുടെ പെരുന്നാള്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ചമ്പക്കുളം ചുണ്ടന്‍ - ഇന്‍സെറ്റില്‍ മുന്‍ ക്യാപ്റ്റന്‍ ചാക്കോച്ചന്‍ മുണ്ടയ്ക്കല്‍.
Join WhatsApp News
JOHNY 2016-11-22 13:08:07
വളരെ ഹൃദ്യമായ വിവരണം. ഫോട്ടോ കൂടി ചേർത്തതിന് അഭിനന്ദനങ്ങൾ. പക്ഷെ എന്തോ ഒരു കുറവ് പോലെ. ഒരു തോമസ്ലീഹയും നമ്പൂതിരി സ്നാനവും കൂടെ ആകാമായിരുന്നു (ഒരു തമാശ ആയി എടുക്കുക). ശ്രീ കുരിയൻ പാമ്പാടി, അമേരിക്കൻ ഭാഷയിൽ പറഞ്ഞാൽ ഗുഡ് ജോബ്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക