Image

പി. ശ്രീരാമകൃഷ്ണന്‍ പാരീസ് സന്ദര്‍ശിച്ചു

Published on 19 November, 2016
പി. ശ്രീരാമകൃഷ്ണന്‍ പാരീസ് സന്ദര്‍ശിച്ചു

  പാരീസ്: കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പാരീസ് സന്ദര്‍ശിച്ചു. ലണ്ടനിലും ബര്‍മിംഗ്ഹാമിലും ചില പൊതു പരിപാടികളില്‍ പങ്കെടുക്കാനെത്തിയ സ്പീക്കര്‍ പാരീസും ജര്‍മനിയും സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

ജര്‍മനിയില്‍ നിന്നും പാരീസിലെത്തിയ അദ്ദേഹം, ഈഫല്‍ ടവറും ടൗണിലെ പ്രധാനപ്പെട്ട ആകര്‍ഷണ കേന്ദ്രങ്ങളും കണ്ടു. ആര്‍ക് ദേ ട്രയംഫ്, നോട്ടര്‍ ഡാം ചര്‍ച്ച്, ചാംപ്‌സ് എലീസേ സ്ട്രീറ്റ് എന്നിവിടങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ബുധനാഴ്ച രാവിലെ പാരീസ് ചാള്‍സ് ഡി ഗോള്‍ എയര്‍പോട്ടില്‍ നിന്നും സ്പീക്കര്‍ ബര്‍മിംഗ്ഹാമിലേക്ക് യാത്ര തിരിച്ചു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനായ ജോസ് സിറിയക്, പാരീസിലെ മാധ്യമ പ്രവര്‍ത്തകനായ കെ.കെ. അനസ് തുടങ്ങിയവര്‍ സ്പീക്കറെ യാത്രയയ്ക്കാന്‍ എയര്‍പോട്ടില്‍ എത്തിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക